26.കോമൊ തടാകം

 


ഇറ്റലിയിലേ  വലിപ്പത്തില്‍ മൂന്നാമത്തെ തടാകമാണ് കോമോ തടാകം. ലാറിയോ തടാകം എന്നും   ഇതിനു  പേരുണ്ട്. ആല്‍പ്സ് പര്‍വതത്തിന്‍റെ താഴ്വാരത്തില്‍  സ്ഥിതി ചെയ്യുന്ന ഈ തടാകം  പ്രകൃതിഭംഗി കൊണ്ട്   വളരെ  അനുഗൃഹീതമാണ്.  കമഴ്ത്തി വെച്ച   ഇങ്ലീഷ് ഭാഷയിലെ  എന്ന  ആകൃതിയിലുള്ള  ഈ തടാകത്തിലെ  ജലം ഹിമനദികള്‍   ഉരുകി ഉണ്ടായതാണ്. പുരാതനമായ  അഡ്ഡ  നദിയുടെ  ഭാഗം  ആണ്  ഇതെന്നു  കണക്കാക്കപ്പെടുന്നു. ഈ  നദിയുടെ  ദക്ഷിണ ഭാഗത്തെ   ശാഖകളുടെ അവസാന ഭാഗത്ത് ഉള്ള രണ്ടു നഗരങ്ങളാണ്കോമോയും ലെക്കൊയും. ഇതിനു രണ്ടിനും     മദ്ധ്യഭാഗത്താണ് ബെല്ലാഗിയോ   എന്ന നഗരവും . ഉത്തര  ഇറ്റലിയുടെ ലൊംബാര്‍ഡി  എന്ന മേഖലയിലാണ്  ഈ  തടാകം. വളരെ  തിരക്കേറിയ ഒരു സുഖവാസ  സ്ഥലം ആയി ധാരാളം സഞ്ചാരികള്‍   ഇവിടെ  വന്നു  പോകുന്നു. നവോത്ഥാന  ശില്‍പ്പകലയില്‍ നിര്‍മ്മിവച്ച വീടുകളും  ഒരു തുരങ്കത്തില്‍ കൂടിയുള്ള  യാത്രയും   ഇവിടെ  വരുന്നവര്‍ക്ക് പ്രത്യേക അനുഭവം  ആയി തീരുന്നു. സമുദ്രനിരപ്പില്‍  നിന്ന് 198 മീ  ഉയരത്തില്‍ 146 ച.കി,മീ, വിസ്തീര്‍ണ്ണവും  46 കി മീ  നീളവും  ഉള്ള തടാകമാണിത്.  ശുദ്ധജല  തടാകത്തില്‍ വളരുന്ന മത്സ്യങ്ങള്‍ ഇവിടെ  ധാരാളം ഉണ്ട്.

റോമന്‍ സാമ്രാജ്യ കാലം മുതല്‍  ധനികരായ പ്രഭുക്കന്‍മാരുടെയും മറ്റും  വിശ്രമസങ്കേതം  ആയിരുന്ന  സ്ഥലം ആണിത്. പല  സാംസ്കാരിക  കലാ പരിപാടികളും  നടക്കുന്നതു കൊണ്ട്  സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. പ്രസിദ്ധമായ  ചില  വില്ലാ ഒല്‍മൊ, വില്ലാ സെര്‍ബെല്ലോനി, വൈല്ല കസെര്‍ട്ടാ എന്നിവ   ഇവിടത്തെ പ്രസിദ്ധമായ വില്ലാകള്‍ ആണ്.  നെപ്പോളിയന്‍  പോലും  ഇവിടെ  വന്ന് ഏതാനും  ദിവസങ്ങള്‍   താമസിച്ചിട്ടുണ്ട്  എന്ന് പറയപ്പെടുന്നു. 2014 ല്‍  ഹഫിങ്ടണ്‍ പോസ്റ്റ് എന്ന പത്രം പ്രത്യേക  കാലാവസ്ഥയും  പ്രസിദ്ധ വില്ലാകളും ഭംഗിയുള്ള ഗ്രാമങ്ങളും ഉള്‍പ്പെട്ട ഈ തടാകത്തെ ഏറ്റവും ഭംഗിയുള്ള തടാകം എന്ന്  പ്രശംസിച്ചു. ഈ തടാകത്തിന്‍റെ  പേരു  ലാറ്റിന്‍ ഭാഷയില്‍  ലാറിയസ് എന്നത് ഇറ്റാലിയന്‍ ഭാഷയില്‍ ലാറിയോ എന്നാക്കി. എന്നാല്‍  കോമോ  നഗരത്തിന്‍റെ അടുത്തുള്ള  തടാകം ആയതു കൊണ്ട് അറിയപ്പെടുന്നത്  കോമോ തടാകം എന്നാണ്. റോമാക്കാര്‍  ഈ നഗരത്തെ  കോമം എന്ന്  വിളിച്ചിരുന്നു.

 

തടാകത്തിന്‍റെ ദക്ഷിണ ഭാഗത്തുള്ള  രണ്ട് ശാഖകള്‍ക്കിടയിലാണ്  ആല്‍പസ്  പര്‍വത ത്തിന്‍റെ ഭാഗം കാണുന്നത്. കോമോ, ബെല്ലാജിയോ, ലെക്കോ  നഗരങ്ങള്‍ക്കിടയില്‍ ആയാണ്  ഇത്  വരുന്നത്. ഇതിനെ ലാറിയന്‍  തൃകോണം  എന്ന്   പറയുന്നു. ലാംബ്റോ എന്ന  നദിയുടെ  ഉത്ഭവം ഇവിടെ  നിന്നാണ്. ഈ  തൃകോണത്തിന്‍റെ മദ്ധ്യത്തിലാണ്കാന്സോ  എന്ന  പട്ടണം.  31  മുനിസിപ്പാലിറ്റികളും സുമാര്‍   71000 താമസക്കാരും   ഇവിടെ  ഉണ്ട്. 

ശീതകാലത്ത് തടാകത്തിന്‍റെ  സാന്നിദ്ധ്യം ചുറ്റുപാടുമുള്ള   താപനില നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരാശരി താപനില ജനുവരിയില്‍ 3.7 സെല്‍ഷിയസ്  മുതല്‍ ജുലായില്‍  23.4 സെല്‍ഷിയസ് വരെ  ആകാം. തടാകത്തിലെ   താപനില ജുലായില്‍ 24  ഡിഗ്രി   വരെ  ആകുന്നു. മഞ്ഞു  വീഴ്ച്ച മേയ് മാസത്തില്‍ ആണ്  കൂടുതല്‍  ഉണ്ടാവുക,  മറ്റു   മാസങ്ങളില്‍ വല്ലപ്പോഴുമേ  ഉണ്ടാവൂ, അതും   ഉയരങ്ങളില്‍  മാത്രം ആയിരിക്കുന്നു.

ചരിത്രം

ഇരുമ്പുയുഗ കാലത്താണ് കോമം  എന്ന ചെറുനഗരം ഉണ്ടായത്, അവിടെ  ഒരു  കൊമോ സംസ്കാരം ഉടലെടുത്തു. ഇതില്‍ നിന്ന്  കുറച്ചുകൂടി വിശാലമായ ഗൊളാസെക്കാ  സംസ്കാരം  വികസിച്ചു. ബിസി  196 ല്‍ ക്ലോഡിയസ് മാര്‍സെല്ലസ് എന്നയാളിന്‍റെ   പട്ടാളക്കാര്‍ കോമായിലെ  സെല്‍റ്റ്സ് എന്ന   വര്‍ഗക്കാരെ  തോല്‍പ്പിച്ച്നഗരം  അവരുടെ അധീനത്തിലാക്കി . കോമം  എന്ന നഗരം   കുറച്ചു കൂടി  ഉറപ്പുള്ളതാക്കി 77  ബി സി യില്‍ 3000 ഓളം ആള്‍ക്കാര്‍ അവിടെ വന്നു  താമസമായി. ചതുപ്പുനിറഞ്ഞ  കുറെ സ്ഥലം കൂടി വൃത്തിയാക്കി ബി സി 59 ല്‍ നഗരത്തിന്‍റെ  പേര് നോവം കോമം എന്നാക്കി .  തടാക  തീരത്തുള്ള  കോമം നഗരമാണ്  ഇന്നത്തെ  കോമാ  നഗരം ആയത്. ഇതിനു കാരണക്കാരനായത് ഗായുസ്   ജൂലിയസ്  സീസര്‍  ആയിരുന്നു. നാലാം നൂറ്റാണ്ട്  മുതല്‍   കോമാ  നഗരത്തില്‍  റോമന്‍   പട്ടാളത്തിന്‍റെ  ഒരു സംഘം  താവളം ഉറപ്പിച്ചിരുന്നു. മദ്ധ്യകാലത്തും  നവോത്ഥാനകാലത്തും  തടാകത്തില്‍ പട്ടാളങ്ങള്‍ തമ്മില്‍ പലപ്പോഴും  സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്.  മിലാനും  കോമൊയും  തമ്മില്‍  ഉള്ള  യുദ്ധം എന്നാണിത് അറിയപ്പെട്ടിരുന്നത്. കോമോയുടെ   കപ്പലുകള്‍ 1525 നും 1532 നും ഇടക്ക് മുസ്സോ യുദ്ധം എന്നും അറിയപ്പെട്ടു.

സഞ്ചാരികളും  സുഖവാസവും

ഒരു   സുഖവാസ സ്ഥലം ആയും സഞ്ചാരികളുടെ  പറുദീസ ആയും കോമോ   തടാകവും  നഗരവും  പിന്നീട് അറിയപ്പെട്ടു, ഇവിടത്തെ  പ്രകൃതി ഭംഗിയും വന്യജന്തുക്കളും നീന്തല്‍, ബോട്ടു യത്ര , സര്‍ഫിങ് ഇവയെല്ലാം  ആകര്‍ഷകങ്ങളായി .  നീന്തല്‍  വേനല്‍ കാലത്ത് ആസ്വാദ്യകരമാണെങ്കിലും ചില  നിയന്ത്രണങ്ങള്‍ പൊതുവായ  സ്ഥലങ്ങളില്‍ സുരക്ഷിതത്വത്തിനു വേണ്ടി നിലവില്‍ ഉണ്ട്. പ്രൈവറ്റ്  ആയിട്ടുള്ള സ്ഥലങ്ങളില്‍  ഇതത്ര  ബാധകമല്ല എങ്കിലും.  ഈ നിയന്ത്രണത്തിനു കാരണം തടാകത്തില്‍ ചിലയിടങ്ങളില്‍   ആഴം  പെട്ടെന്നു ചിലയിടങ്ങളില്‍ കൂടുന്നു എന്നതാണ്. തടാക തീരത്ത് ആഴം കുറവാണെന്ന്   തോന്നുന്ന  ഇടങ്ങളില്‍ പോലും അല്‍പ്പം മാറിപ്പോയാല്‍   ആഴം കൂടിയ  ഭാഗത്തേക്ക്   നീങ്ങിയാല്‍  അപകടം ഉണ്ടാവാന്‍  സാദ്ധ്യത ഉണ്ട്. അപകടം പലതും  സംഭവിച്ചിട്ടുണ്ട്. പെട്ടെന്നുള്ള  താപനിലയില്‍ വ്യത്യാസംവരുന്നതുകൊണ്ടൂം   ചിലര്‍  അപായത്തില്‍  പെട്ടിട്ടുണ്ട്. കോമോ തടാകത്തിന്‍റെ  ചുറ്റുമുള്ള ചില  ഗ്രാമങ്ങളില്‍ തേന്‍, ഒലിവെണ്ണ, പാല്‍ക്കട്ടി, പാല്‍, മുട്ട  എന്നിവ  ലഭ്യമാണ്. സഞ്ചാരികള്‍ക്ക്  ഈ ഗ്രാമങ്ങളുടെ ലിസ്റ്റ്   പരിശോധിച്ച്   ആവശ്യം ഉള്ളത്  നേരിട്ടുചെന്ന് വാങ്ങാവുന്നതാണ്.

അവലംബം

https://en.wikipedia.org/wiki/Lake_Como

 

















 

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി