Posts

Showing posts from September, 2023

26.കോമൊ തടാകം

Image
  ഇറ്റലിയിലേ  വലിപ്പത്തില്‍ മൂന്നാമത്തെ തടാകമാണ് കോമോ തടാകം. ലാറിയോ തടാകം എന്നും   ഇതിനു  പേരുണ്ട്. ആല്‍പ്സ് പര്‍വതത്തിന്‍റെ താഴ്വാരത്തില്‍  സ്ഥിതി ചെയ്യുന്ന ഈ തടാകം  പ്രകൃതിഭംഗി കൊണ്ട്   വളരെ  അനുഗൃഹീതമാണ്.  കമഴ്ത്തി വെച്ച   ഇങ്ലീഷ് ഭാഷയിലെ  Y  എന്ന  ആകൃതിയിലുള്ള  ഈ തടാകത്തിലെ  ജലം ഹിമനദികള്‍   ഉരുകി ഉണ്ടായതാണ്. പുരാതനമായ  അഡ്ഡ  നദിയുടെ  ഭാഗം  ആണ്  ഇതെന്നു  കണക്കാക്കപ്പെടുന്നു. ഈ  നദിയുടെ  ദക്ഷിണ ഭാഗത്തെ   ശാഖകളുടെ അവസാന ഭാഗത്ത് ഉള്ള രണ്ടു നഗരങ്ങളാണ്കോമോയും ലെക്കൊയും. ഇതിനു രണ്ടിനും     മദ്ധ്യഭാഗത്താണ് ബെല്ലാഗിയോ   എന്ന നഗരവും . ഉത്തര  ഇറ്റലിയുടെ ലൊംബാര്‍ഡി  എന്ന മേഖലയിലാണ്  ഈ  തടാകം. വളരെ  തിരക്കേറിയ ഒരു സുഖവാസ  സ്ഥലം ആയി ധാരാളം സഞ്ചാരികള്‍   ഇവിടെ  വന്നു  പോകുന്നു. നവോത്ഥാന  ശില്‍പ്പകലയില്‍ നിര്‍മ്മിവച്ച വീടുകളും  ഒരു തുരങ്കത്തില്‍ കൂടിയുള്ള  ...