Posts

Showing posts from August, 2023

25. മിലാന്‍ കത്തീഡ്രല്‍

Image
  ഇറ്റലിയിലെ ഏറ്റവും   വലിയ   പള്ളി , ലോകത്തിലെ   തന്നെ   നാലാമത്തെയൊ   അഞ്ചാമത്തെയൊ സ്ഥാനത്തു   നില്‍ക്കുന്ന   പള്ളിയാണ്   മിലാന്‍ കത്തീഡ്റല്‍ . മിലാന്‍ നഗരത്തിന്‍റെ   കേന്ദ്രത്തില്‍   തന്നെ   പ്രധാനപ്പെട്ട   റോഡുകള്‍ കൂടുന്ന സന്ധിയില്‍ നിലനില്‍ക്കുന്ന   ഈ ആരാധനാലയം 1386 ല്‍    പണി തുടങ്ങിയതാണ്. അന്നത്തെ   ആര്‍ച് ബിഷപ്പ് അന്‍റോണിയോ ഡ സലുസ്സോ ആണ്   ഇതിനു    തുടക്കം ഇട്ടത്. എന്നാല്‍   പല ഘട്ടത്തിലും    നിര്‍മ്മാണം തടസ്സപ്പെട്ട് ഏതാണ്ട്   1965 ല്‍ ആണ്   അതിന്‍റെ   പണി തീര്‍ന്നു എന്ന   പ്രഖ്യാപനം ഉണ്ടായത്. ഫ്രെഞ്ച്   ഗോഥിക്    ശില്‍പ്പകലയാണ്     ഇവിടെ   മുമ്പില്‍ നില്‍ക്കുന്നത്. 600   വര്‍ഷം    കൊണ്ട് പണി തീര്‍ത്ത   ഈ പള്ളിക്ക്   വലിപ്പം കൊണ്ട്   മാത്രമല്ല   മറ്റു പല പ്രത്യേകതകളും   ഉണ്ട്. മിലാന്‍   റെയില്‍വേ   സ്റ്റേഷനില്‍   നിന്നും   4 കി മീ   മാത്രം   ...

24.വെനീസില്‍ നിന്ന് മിലാനിലേക്ക്

Image
  അങ്ങനെ    ഞങ്ങളുടെ   റോം   കഴിഞ്ഞ് വെനീസിലേയും കാഴ്ചകള്‍ അവസാനിപ്പിക്കാന്‍ സമയമായി. ഞങ്ങളുടെ അടുത്ത   സന്ദര്‍ശന   സ്ഥലം    ഉത്തര   ഇറ്റലിയിലെ മിലാന്‍    എന്ന നഗരം   ആയിരുന്നു. മിലാന്‍   നഗരത്തിലെ   പ്രധാനപ്പെട്ട   ഒരു   പള്ളിയും   കുറച്ചു   ദൂരെയുള്ള ഒരു    തടാകവും ആയിരുന്നു   ലക്ഷ്യം.   റോമില്‍    നിന്ന് വെനീസിലേക്ക്   വന്നത്   പോലെ   റെയില്‍    മാര്‍ഗം തന്നെ   ആയിരുന്നു സ്വീകാര്യം .   വെനീസില്‍   നിന്ന്    മിലാനിലേക്കുള്ള ദൂരം   173   മൈല്‍   ആണ്. 2 മണിക്കൂര്‍ 30   മിനുട്ടു   കൊണ്ട് അവിടെ എത്തുന്ന ട്റെയിനുകള്‍ ഉണ്ട്. സാധാരണ    ആഴ്ചദിവസങ്ങളില്‍   42 ട്രെയിനുകള്‍   ഈ റൂട്ടില്‍ ഓടുന്നുണ്ടത്രെ. രാവിലെ   തന്നെ പ്രാതലും   മറ്റും കഴിച്ച്   ഫ്ലാറ്റിന്‍റെ   താക്കോലും ഏല്‍പ്പിച്ച്    ഞങ്ങള്‍    റെയില്വേ സ്റ്റേഷനിലേക്ക്   ലഗ്ഗെജു...

23.മൂറാനോ ദ്വീപുകള്‍ - വെനീസ്

Image
  മുറാനോ  എന്നറിയപ്പെടുന്നത്   വെനീസ് കായലിലെ ചെറിയ ചില ദ്വീപുകള്‍ പാലങ്ങളാല്‍  കൂട്ടിച്ചെര്‍ന്ന  ദ്വീപുകളുടെ  ഒരു കൂട്ടം  ആയിരുന്നു. വെനീസ് നഗരത്തിന്  ഏകദേശം 1.5  കി  മീ. വടക്കു ഭാഗത്താണിത്.  ഏതാണ്ട് ഒരു  1.5  കി.മീ ,  നീളം ഉള്ള ഭൂവിഭാഗം ആണിന്നിത് , 2004 ലെ ജനസംഖ്യ 5000  ല്‍ അധികം ആയിരുന്നില്ല. ഈ ഭൂവിഭാഗം  ഗ്ലാസ് ഉണ്ടാക്കുന്നതിന് പ്രസിദ്ധമാണ്. പണ്ട്  ഇതൊരു സ്വതന്ത്ര ഗ്രാമം ആയിരുന്നു എന്നാല്‍ ഇന്നു വെനീസ് നഗരത്തിന്‍റെ ഒരു ഭാഗമായി  മാറി.   ആറാം നൂറ്റാണ്ടിനു   മുമ്പ് റോമാക്കാരും അതിനു ശേഷം ആള്‍ട്ടിനം ഒഡെര്‍സോ എന്നിവിടങ്ങളിലെ ആള്‍ക്കാരും താമസിച്ചു വന്നു. ഒരു മീന്പിടുത്ത തുറമുഖമായും ഉപ്പുണ്ടാക്കുന്ന സ്ഥലമായും വ്യാപാരകേന്ദ്രമായും   പ്രവര്‍ത്തിച്ചു. 11 ആം നൂറ്റാണ്ട് ആയപ്പോള്‍   ദ്വീപുകളുടെ   അധ:പതനം തുടങ്ങി. ദ്വീപിലെ താമസക്കാര്‍ ഡോര്‍സൊഡുറൊ എന്ന   സ്ഥലത്തേക്ക്   കൂട്ടത്തോടെ മാറി താമസിച്ചു തുടങ്ങി. വെനീസിലെപ്പോലെ 15 ആം നൂറ്റാണ്ടു മുതല്‍   ഇവിടെയുമൊരു ഭരണ...