Posts

Showing posts from July, 2023

13.പിയെറ്റാ - മൈക്കെല്‍ ഏഞ്ചെലോയുടെ അനശ്വര ശില്‍പ്പം

Image
  ശാന്തം , സുന്ദരം , വേദനാജനകം , അത്യപൂര്‍വം ഇങ്ങനെ  എന്തൊക്കെ  വിശേഷണങ്ങളാണ്  ഈ അതുല്യ ശില്‍പ്പത്തിനു ആള്‍ക്കാര്‍  കൊടുത്തത് , കൊടുത്തു കൊണ്ടിരിക്കുന്നത് കേട്ടു തന്നെ  അറിയണം. 1497  ല്‍ മൈക്കല്‍ ആഞ്ചെലോ  എന്ന  ചെറുപ്പക്കാരനായ   ശില്‍പ്പി അറിയപ്പെട്ടു  വരുന്നേ ഉണ്ടായിരുന്നുള്ളു.  അയാളെ  ഫ്രെഞ്ചുകാരനായ  കര്‍ദ്ദിനാള്‍ ജീന്‍ ഡെ ബിലേറസ് ലഗ്രാലസ് “ റോമില്‍   ഉള്ളതിലേറ്റവും  ഭംഗിയുള്ള , ഇതുവരെ  ആരും ഉണ്ടാക്കാത്ത തരത്തിലുള്ള “ ഒരു ശില്‍പ്പം ഉണ്ടാക്കാന്‍  നിയോഗിച്ചു. ഭാവിയില്‍ സെന്‍റ് പീറ്റേറ്സ് ബസിലിക്കയില്‍ കര്‍ദ്ദിനാളിന്‍റെ  ശവ കുടീരത്തിനു അലങ്കാരമായി  വെക്കാന്‍  ആയിരുന്നു  അത്. കര്‍ദ്ദിനാളിന്‍റെ  ആജ്ഞ  അനുസരിക്കുക  മാത്രമല്ല മൈക്കേല്‍  ചെയ്തത് , അതിന്‍റെ  പല  മടങ്ങ്  ഭംഗിയുള്ള  ശില്‍പ്പം   ഉണ്ടാക്കുകയാണ്  ചെയ്തത്. ഒരു   പ്രത്യേകതരം മാര്‍ബിളിന്‍റെ     ഒരൊറ്റ      കഷണത്തില്‍   ...

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി

Image
  മൈക്കേല്‍ ആഞ്ചെലോയുടെ    പിയെറ്റാ   എന്ന   അത്യപൂര്‍വ ശില്‍പ്പത്തെപ്പറ്റി   കഴിഞ്ഞ    ലക്കത്തില്‍   ഇവിടെ വിശദീകരിക്കുകയുണ്ടായി. ഈ ശില്‍പ്പം ഇപ്പോള്‍   സെന്‍റ് പീറ്റെര്‍സ്   ബസിലിക്കായില്‍    ആണുള്ളത്. ഇതു   പോലെ തന്നെ   പ്രശസ്തവും   മനോഹരവുമായ   മറ്റൊരു   സൃഷ്ടിയാണ്   ആദാമിന്‍റെ   സൃഷ്ടി. പിയെറ്റാ   ഒറ്റ   മാര്‍ബിളില്‍   നിന്ന്    കടഞ്ഞെടുത്തപ്പോള്‍    ആദാമിന്‍റെ   സൃഷ്ടി സിസ്റ്റൈന്‍    ചാപ്പലിലെ   മേല്‍ച്ചുവരിലെ    ഒരു ചുവര്‍   ചിത്രമാകുന്നു.    നമുക്ക്   ഇതിന്‍റെ    പ്രത്യേകതകള്‍   എന്തൊക്കെ ആണെന്ന്    ശ്റദ്ധിക്കാം . സിസ്റ്റയിന്‍ ചാപ്പലില്‍ മേല്‍ത്തട്ടിന്‍റെ   കേന്ദ്രത്തില്‍   ഹവ്വായുടെ   സൃഷ്ടിയുടെ   അടുത്തു തന്നെ    ആണ്   ഈ ചിത്രവും വരച്ചിരിക്കുന്നത്. മനുഷ്യന്‍റെ   സൃഷ്ടിയെപ്പറ്റി   അതിനു   മുമ്പും പിമ്പും   ഉണ്ടായി...

11. സെന്‍റ് പീറ്റെര്‍സ് ബെസിലിക്ക

Image
  വത്തിക്കാന്‍ നഗരത്തിലെ സെന്‍റ് പീറ്റെറിന്‍റെ  പള്ളിയാണ്  ഈ പേരില്‍ അറിയപ്പെടുന്നത്.1506 ല്‍ പോപ്പ് ജുലിയസ് II  ആണ്  ഈ  പള്ളിയുടെ  പണി തുടങ്ങിയത്. 1625 ല്‍ പോള്‍ V ന്‍റെ കാലത്ത്  ഇതു പൂര്‍ത്തിയായി. മൂന്നിടനാഴികളുള്ള  കുരിശിന്‍റെ രൂപത്തില്‍ മൂന്നു ഇടനാഴികളും ചേരുന്നയിടത്ത് അള്‍ത്താരക്കു  മുകളില്‍ താഴികക്കുടവുമായി   ആണ്   ഇത്  നിര്‍മ്മിച്ചിരിക്കുനത് . നവോത്ഥാന ശില്ലകലയിലെ ഏറ്റവും  മഹത്തായ  നിര്‍മ്മാണങ്ങളില്‍ ഒന്നായി ഇത്  കരുതപ്പെടുന്നു. പോപ്പുകളുടെ  പള്ളി  എന്നു വിളിക്കാവുന്ന ഈ   പള്ളി കത്തോലിക്കാമത വിശ്വാസികളുടെ  ഏറ്റവും പ്രധാനപ്പെട്ട  ഒരു തീര്‍ത്ഥാടന കേന്ദ്രമായി   മാറി. ഈ പള്ളിക്കു  ചുറ്റുമുള്ള  സെന്‍റ് പീറ്റെര്‍സ് ചത്വരവും   ഇതു പോലെ പ്രാധാന്യം ഉള്ളതായി. പോപ്പ് നയിക്കുന്ന  മിക്കവാറും മതപരമായ  ചടങ്ങുകളും  ഇവിടെ  വെച്ചാണ്  നടത്തുന്നത്. ലോകത്തിലെ   ഏറ്റവും  വലിയ  നാലു  പള്ളികളില്‍ ഒന്നാണിത്.1989...