22.വെനീസിലെ ഡ്യുക്കിന്‍റെ കൊട്ടാരം

 


നെപ്പോളിയന്‍റെ  കാലത്തിനു മുമ്പ്  വെനീസ്  ഒരു സ്വതന്ത്ര  റിപ്പബ്ലിക്കായിരുന്നു. വെനീസ്  റിപ്പബ്ലിക്കിന്‍റെ  തിര്‍ഞ്ഞെടുക്കപ്പെട്ട  ഭരണാധികാരി  ഡ്യൂക്  ( Doge)  എന്നറിയപ്പെട്ടു. ഇപ്പോള്‍   വെനീസ്  ഇറ്റലിയുടെ  ഭാഗം  ആണെങ്കിലും   അന്നത്തെ  ഭരണാധികാരികളുടെ  പ്രതാപം കാണിക്കുന്ന  കെട്ടിടങ്ങള്‍ ഇന്നും   നിലനില്‍ക്കുന്നു, അന്നത്തെ  കാലത്ത് ഭരണസിരാകേന്ദ്രവും ജനപ്രതിനിധികള്‍ സമ്മേളിച്ചിരുന്ന സ്ഥലവും  ആയിരുന്നു  ഇവ.  ഇന്നാകട്ടെ സര്‍ക്കാര്‍ ആഫീസുകളോ   മ്യൂസിയമൊ  ഒക്കെയായി  മാറിയിരിക്കുന്നു.. പലാസ്സോ ഡ്യുക്കാലൊ അഥവാ ഡ്യൂക്കിന്‍റെ  കൊട്ടാരം  എന്ന് അറിയപ്പെടുന്ന  കൊട്ടാരം പല  പ്രാവശ്യം പുനരുദ്ധരിക്കപ്പെട്ടു എങ്കിലും ഗോഥിക്, മൂറിഷ്, നവോത്ഥാന കലാരീതികളുടേ ഒരു സമ്മെളനം ആയി  കാണാം.

ആദ്യത്തെ  കൊട്ടാരം  814 ല്‍ ആണ്  ഉണ്ടാക്കിയത്. ഇതു  976  ല്‍ ജനങ്ങള്‍ തീ വെച്ചു നശിപ്പിച്ചു.  ഇപ്പോള്‍  ഉള്ള  രൂപം 14 ആം നൂറ്റാണ്ട്  മുതല്‍  ഉള്ളതാണ്. വെനീഷ്യ  ഗോഥിക്  ശില്‍പകലാരീതിയില്‍ നിര്‍മ്മിച്ച  ആദ്യത്തെ  കൊട്ടാരം 1424 ല്‍ ആണ് പൂര്‍ത്തിയാക്കിയത്. അതിന്‍റെ  രണ്ട്  മുഖപ്പുകളില്‍ ഒന്ന്  സാന്‍ മാര്‍കോയ്ക്കും മൊളൊ  എന്നു പറയുന്ന  ഒരു കരിങ്കല്ലു ക്വാറിയ്ക്കും  അഭിമുഖമായി നില്‍ക്കുന്നു. ഇതിന്‍റെ  പ്രധാന രാജവീഥി, പോര്‍ട്ടാ ഡെല്ല  കാര്‍ട്ടാ ഗിയൊവന്നി, ബര്‍തലോമിയൊ ബോന്‍  എന്നിവര്‍ 1438 മുതല്‍ പണി തുടങ്ങി. പല തീപിടുത്തങ്ങള്‍ക്കും ശേഷം കൊട്ടാരത്തിന്‍റെ  പല ഭാഗങ്ങളും മാറ്റിപ്പണിയേണ്ടി വന്നു. പല ഭംഗിയേറിയ ബെല്ലിനിയുടെ കുടുംബവും ടിഷ്യാന്‍ ഇവരുടെ  ചുവര്‍ ചിത്രങ്ങളും പെയിന്‍റിങ്ങുകളും   നശിച്ചു  പോയി. ഇവക്കു പകരം പല ചുവര്‍ ചിത്രങ്ങളും   വിലയ്ക്കു വാങ്ങി   സൂക്ഷിച്ചു വന്നു.

1483ല്‍ കനാല്‍ ഭാഗത്തുള്ള  കൊട്ടാരത്തിന്‍റെ ഭാഗത്ത്  വലിയ  ഒരു   തീപിടുത്തം ഉണ്ടായി. തുടര്‍ന്ന് വീണ്ടും  പുനര്‍ നിര്‍മ്മാണം  നടത്തേണ്ടി വന്നു. അന്‍റോണിയൊ രിസ്സൊ എന്ന  ശില്‍പ്പിയുടെ മേല്‍നോട്ടത്തില്‍ നവോത്ഥാന  കാലരീതിയില്‍  ആയിരുനു   തുടര്‍ന്നുള്ള  നിര്‍മ്മാണം. കനാലിന്‍റെ വശത്ത് ഒരു പുതിയ കെട്ടിടം  തന്നെ ഉണ്ടാക്കി. അതില്‍ നവോത്ഥാന  കലാകാരന്‍മാരുടെ ശില്‍പ്പങ്ങള്‍  കൊണ്ട്  അനുഗ്രഹിച്ചു.

1547 ല്‍ മറ്റൊരു തീപിടുത്തത്തില്‍  രണ്ടാം  നിലയിലെ മുറികള്‍  നശിച്ചു. എന്നാലും   കെട്ടിടത്തിനു വലിയ  തകരാര്‍ ഒന്നും  ഉണ്ടായില്ല. 1577  ല്‍  തകരാറുകള്‍ പരിഹരിച്ച് തീരുന്നതിനു മുമ്പ് വീണ്ടുമൊരു തീപിടുത്തം  ഉണ്ടായി. അതില്‍ ഏതാനും ശില്‍പ്പികള്‍ ഉണ്ടാക്കിയവയെല്ലാം നഷ്ടപ്പെട്ടു, ഒരു വലിയ ചെയിംബറും കൌണ്സില്‍  ഹാളും അവിടെ  ഉണ്ടായിരുന്ന   കലാരൂപങ്ങളും അഗ്നിക്കിരയായി. വീണ്ടും  പുനരുദ്ധാരണം നടത്തി  കുറെയൊക്കെ   രക്ഷിച്ചെടുത്തു.

1797 ല്‍ നെപ്പോളിയന്‍  ഇറ്റലി കീഴടക്കുന്നതു വരെ ഡ്യൂക്കിന്‍റെ  താമസസ്ഥലം എന്നത് കൂടാതെ  വെനീസ് റിപ്പബ്ലിക്കിന്‍റെ മറ്റു പല  രാഷ്ട്റീയ  സ്ഥാപനങ്ങളും  ഈ കെട്ടിട സമുച്ചയത്തില്‍  ഉണ്ടായിരുന്നു. അതിനു ശേഷം  വെനീസ് ആദ്യം  ഫ്രെഞ്ച് ഭരണത്തിനു കീഴിലും പിന്നീട് ആസ്ട്റിയയുടെ  അധീനത്തിലുമായി.  1866 ല്‍   ഇറ്റലിയുടെ ഭാഗമായി.







പത്തൊമ്പതാം നൂറ്റാണ്ടായപ്പൊള്‍ കെടിടത്തിനു കാര്യമായ  തകരാറുകള്‍  കണ്ടെത്തി. ഇറ്റാലിയന്‍ സര്‍ക്കാര്‍   പുനരുദ്ധാരണത്തിനു ആവശ്യമായ പണം ചിലവാക്കി ചരിത്ര  സ്മാരകങ്ങള്‍ നില  നിര്‍ത്തി മറ്റ്  ഓഫീസുകള്‍   വിവിധ  സ്ഥലങ്ങളിലേക്കും  മാറ്റി. 1996  മുതല്‍ ഇവിടെ മ്യൂസിയങ്ങളുടെ ഒരു ശ്റുംഖല  തന്നെ   പ്രവര്‍ത്തിക്കുന്നു.  2008 മുതല്‍   ഇവയെല്ലാം കൂടി  ഒരു കേന്ദ്രീകൃതസംവിധാനത്തിലാക്കി
,.

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി