21. സെന്‍റ്.മാര്‍ക്ക് ബസിലിക്ക - വെനീസ്

 


വെനീസിലെ  ഏറ്റവും പ്രസിദ്ധമായ  പള്ളിയാണ്  സെന്‍റ്. മാര്‍ക്ക്  ബസിലിക്ക  എന്നറിയപ്പെടുന്ന പല  താഴികക്കുടങ്ങള്‍  ഉള്ള  ഈ പള്ളി. വെനീസിന്‍റെ  ഹൃദയ ഭാഗത്തുള്ള  സെന്‍റ്. മാര്‍ക്ക് ചത്വരത്തില്‍  ആണ്  ഈ പള്ളി സ്ഥിതി  ചെയ്യുന്നത്. വെനീസിലെ മതപരവും സാംസ്കാരികവും  കലാപരവുമായ  ഒരു കേന്ദ്രം ആയി  പണ്ടും ഇന്നും നിലനില്‍ക്കുന്നു.  

വെനീസ്  ഭരിച്ചിരുന്ന   ഡ്യൂക്കിന്‍റെ  സ്വകാര്യ ദേവാലയം ആയി തുടങ്ങിയ    ആരാധനാലയം പില്‍ക്കാലത്ത് ശതാബ്ദങ്ങളിലൂടെ  വെനീസിലെ  ജനങ്ങളുടെ  ആത്മീയ  രാഷ്ട്റീയ ജീവിതത്തില്‍  വളരെ  പ്രാധാന്യം ഉള്ളതായി തീര്‍ന്നു. സെന്‍റ്. മാര്‍ക്ക് എന്ന പുണ്യവാളന്‍റെ  ഭൌതിക  അവശിഷ്ടങ്ങള്‍ ഈജിപ്റ്റിലെ  അലെക്സാണ്ഡ്രിയ  എന്ന സ്ഥലത്തു നിന്ന്  മോഷ്ടിച്ചുകൊണ്ടു വന്ന്  ഇവിടെ  സ്ഥാപിച്ചതാണ്  എന്നു പറയപ്പെടുന്നു.  അവിടെയുള്ള  സുവര്‍ണ  മൊസായിക്കിന്‍റെ ഭംഗിയില്‍ ഈ  പള്ളി അത്യപൂര്‍വം  ആകുന്നു. ഇവര്‍  ഇതൊക്കെ  വളരെ  ശ്രദ്ധയൊടെ  സൂക്ഷിക്കുകയും ചെയ്യുന്നു.

 പ്രധാന  വിവരങ്ങള്‍

പേര്   : സെന്‍റ്  മാര്‍ക്കിന്‍റെ  പാട്രിയാര്‍ക്കല്‍ കത്തീഡ്രല്‍

സ്ഥാനം : സെന്‍റ്. മാര്‍ക്ക് ചത്വരം , സാന്‍ മാര്‍ക്കോ , വെനീസ്  ഇറ്റലി

പ്രവര്‍ത്തനം  തുടങ്ങിയത്: ഒക്ടോബര്‍   8, 1094

ശില്‍പ്പി : ഡൊമിനിക്കോ കൊണ്ടാരിനി

ശില്‍പ്പ രീതി : ബൈസന്‍റൈന്‍ ,  ഇറ്റാലിയന്‍, ഗോഥിക്

സന്ദര്‍ശകര്‍ : ലക്ഷക്കണക്കിന്‍  സന്ദര്‍ശകര്‍  എല്ലാ  വര്‍ഷവും

അല്‍പ്പം  ചര്രിത്രം

എ.ഡി. 828  ല്‍ രണ്ട് വ്യാപാരികള്‍   വെനീസില്‍  നിന്ന്  ഈജിപ്റ്റിലെ  അലെക്സാണ്ഡ്രിയ നഗരത്തിലെ  സെന്‍റ്.മാര്‍ക്കിന്‍റെ ഭൌതിക  അവശിഷ്ടങ്ങള്‍   സൂക്ഷിച്ചിരുന്ന  ദേവാലയം  സന്ദര്‍ശിക്കുകയുണ്ടായി. അവര്‍   അവിടെ   ആരാധനക്കു  പോയ സമയത്ത്    ആ പള്ളി   അടുത്തു തന്നെ  പൊളിക്കുവാന്‍  സാദ്ധ്യത ഉണ്ട്  എന്നും നഗരത്തിലെ  ഇസ്ലാം മത വിശ്വാസികളായ  ഭൂരിഭാഗം പേരും അവിടെ  ഒരു  മുസ്ളിം പള്ളി  ഉണ്ടാക്കാന്‍ പുറപ്പെടുകയാണെന്നും അറിഞ്ഞു. ഇത്   കേട്ട്  പുണ്യവാളന്‍റെ  തിരുശേഷിപ്പ്   എങ്ങനെയും നശിക്കാതെ  സൂക്ഷിക്കുവാന്‍  വെനീസിലേക്ക്  കൊണ്ടൂ പോകണം  എന്ന്  തീരുമാനിച്ചു. ഇവര്‍  ഒരു   പന്നിയുടെ  കീഴ്ഭാഗത്ത്   പുണ്യാളന്‍റെ  ഭൌതികാവശിഷ്ടങ്ങള്‍   കെട്ടിവെച്ച് പുറത്തേക്ക്   കടത്തി. മുസ്ലീങ്ങള്‍ക്ക്   പന്നി   ഹറാം  ആയതു കൊണ്ട്  ആരുടെയും  ശല്യമില്ലാതെ ആരും പരിശോധിക്കാതെ  വെനീസിലേക്ക്  എത്തിക്കാന്‍  കഴിഞ്ഞു. വെനീസിലെത്തിയ  ശേഷം താല്‍ക്കാലികമായി  അന്നത്തെ  ഭരണാധികാരിയായിരുന്ന ഡ്യൂക്കിന്‍റെ  കൊട്ടാരത്തില്‍ ഉള്ള  ഒരു  ചാപ്പലില്‍  അത് സ്ഥാപിച്ചു. 2 വര്‍ഷം  അത് അവിടെ തന്നെ   ഇരുന്നു. 1071 ല്‍ ആണ്  ഇതിനു ഡ്യൂക്കിന്‍റെ  കൊട്ടാരത്തില്‍   നിന്ന്  മോചനം  കിട്ടിയത്.

ആരാണ് ഇത്  നിര്‍മ്മിച്ചത് ?

ഗിയിസ്റ്റിനിയാനൊ പാര്‍ട്ടിസിപ്പെസിയൊ എന്ന ഡ്യൂക്ക് തന്‍റെ വില്‍പ്പത്രത്തില്‍ അയാളുടെ  ഇളയ സഹോദരനും  അനന്തരാവകാശിയുമായ ഗിയോവന്നി എന്നയാള്‍ക്ക്  സെന്‍റ് മാര്‍ക്കിന്‍റെ  നാമധേയത്തില്‍ ഒരു പള്ളി ഉണ്ടാക്കി അതില്‍ അലെക്സാണ്ഡ്റിയായില്‍  നിന്ന്  കൊണ്ടുവന്ന  തിരുശേഷിപ്പ് പിക്കണം എന്നു പറഞ്ഞിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ ഡൊമിനിക്കോ കൊണ്ടാറിനി എന്ന ശില്‍പ്പിയുടെ മേല്‍നോട്ടത്തില്‍    നിര്‍മ്മാണം  തുടങ്ങി. മുപ്പതാമത്തെ ഡ്യൂക്കായിരുന്നു   ഇതിന്   അനുവാദം കൊടുത്തത്.  

സെന്‍റ്. മാര്‍ക്ക്  ബസിലിക്കയുടെ  ശില്‍പ്പ  രീതി

2099 ച മീറ്റര്‍   വിസ്തീറ്ണ്ണം ഉള്ളതാണ്. ജന്തുക്കളുടെയൂം പൂക്കളുടെയും  ചിത്രങ്ങള്‍ തറയില്‍   നിര്‍മ്മിച്ചിട്ടുണ്ട്. മാര്‍ബിള്‍  തറയില്‍ അരയന്നങ്ങള്‍ മയിലുകള്‍ ചെന്നായ്ക്കള്‍ കോഴികള്‍  ഇവയെല്ലാം  ചിത്രീകരിച്ചു   വെച്ചിരിക്കുന്നു. പുണ്യവാളന്‍റെ  ഭൌതിക അവശിഷ്ടം സൂക്ഷിച്ചിട്ടുള്ള   കുടീരത്തിന്‍റെ  ഭാഗത്തേക്ക്  സഞ്ചാരികള്‍ക്ക്  പ്രവേശനമില്ല. അതിനു വേണ്ടി   പ്രത്യേകം  നിര്‍മ്മിച്ച  ഭാഗമായിരുന്നു ഇത്. ബസിലിക്കയിലേക്ക് സെന്‍റ് മാര്‍ക്ക് ചത്വരത്തില്‍ നിന്ന് പ്രവേശിക്കാവുന്ന അഞ്ചു വാതിലുകള്‍ ഉണ്ട് .ഇവയിലോരോന്നും  ശില്‍പ്പകലയുടെ നല്ല  ഉദാഹരണങ്ങളാണ്.

മറ്റു  പ്രത്യേകതകള്‍

1.     സെന്‍റ്.മാര്‍ക്ക്  ബസിലിക്ക വെനീസിലെ ആത്മീയ കേന്ദ്രവും   പൊതുജനങ്ങള്‍  ഒന്നിച്ചു  കൂടുന്നയിടവും ആണ്.

2.   വെനീസിന്‍റെ  ചരിത്രത്തിന്‍റെ  ഏകദേശരൂപം ഇവിടം  സന്ദര്‍ശിക്കുന്നതുകൊണ്ട്   കിട്ടുമെന്ന്  തോന്നുന്നു.

3.   പല തരം ശില്‍പ്പരീതികളുടെ  സമഞ്ജസമായ  സമ്മേളനം  അവിടെ കാണാം.  പുനരുദ്ധാരണം  പല  പ്രാവശ്യം   നടത്തിയിട്ടും  അതിന്‍റെ  സ്വത്വം  നിലനിര്‍ത്താന്‍ ആയിട്ടുണ്ട്.

4.   ബൈസാന്‍റൈന്‍  രീതിയില്‍   നിര്‍മ്മിച്ച  സുവര്‍ണ  മൊസായിക്കുകളുടെ ഭംഗി  ആസ്വദിക്കാം. ഏതാണ്ട് 43,000  ച.അടി   മൊസായിക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്.

5.     ബസിലിക്ക ഇപ്പൊള്‍ ഇങ്ങനെ   നിലനില്‍ക്കുന്നതിനു  പ്രധാന കാരണക്കാര്‍ വെനീസ് റിപ്പബ്ലിക്കിലെ അന്തേവാസികളും അവിടെ സന്ദര്‍ശകരായി വന്ന  വ്യാപാരികളും വെനീസിനെ  ആക്രമിക്കാന്‍  വന്ന വിദേശികളും  ഒരു പോലെ ഇതു നിലനിര്‍ത്തിയതു   കൊണ്ടാണ്.   

6.     ബസിലിക്ക  നിലനില്‍ക്കുന്ന  സ്ഥലം   ഭരണാധികാരി   ആയിരുന്ന ഡ്യൂക്കിന്‍റെ കൊട്ടാരത്തിനടുത്തായിരുന്ന ഒന്നാമത്തെ കാരണം,  പിന്നീട്  അതിനടുത്ത് ഉണ്ടാക്കിയ  മറ്റു പല മ്യൂസിയങ്ങളും  കാരണമായി.

7.   താഴത്തെ  നിലയില്‍  വെച്ചു  നടത്തുന്ന  ആരാധനയില്‍  പങ്കെടുക്കുന്നവര്‍ക്ക് ഈ  മൊസായിക്ക് ഇഷ്ടം പോലെ    കണ്ട് ആനന്ദിക്കാന്‍  കഴിയുന്നു.

അവലംബം

1.     https://www.st-marks-basilica.com/about/

2.   https://en.wikipedia.org/wiki/St_Mark%27s_Basilica

 












 

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി