20.വെനീസിലെ ഗ്രാന്‍ഡ് കനാല്‍ - വലിയ തോട്
വെനീസിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയാണ് ഗ്രാന്‍ഡ് കനാല്‍. ഇത് വിപരീത S ആകൃതിയില്‍ സാന്‍ മറിയോ ബസിലിക്കാ മുതല്‍ കായലിലെ സാന്‍റാ ചിയാറാ പള്ളി വരെ നീണ്ടു കിടക്കുന്നു. ഈ കനാല്‍ വെനീസ് നഗരത്തിനെ രണ്ടായി വിഭജിക്കുന്നു. ഇതിന് ഏതാണ്ട് 3 കി മീ നീളവും 30 നും 70 നും ഇടയില്‍ മീറ്റര്‍ വീതിയും, 5 മീറ്ററോളം ശരാശരി ആഴവുമുണ്ട്. നഗരഭാഗങ്ങളെ മറ്റു കുറെ ചെറിയ കനാലുകളുടെ സഹായത്തോടെ ബന്ധി പ്പിക്കുന്നു. വെനീസില്‍ കാറ് ലോറി തുടങ്ങിയ വാഹന ങ്ങള്‍ നിരോധിച്ചിരിക്കുന്നതു കൊണ്ട് ഗതാഗതത്തിനുള്ള മാര്‍ഗം ഈ കനാലിലെ വിവിധ ജല വാഹനങ്ങള്‍ തന്നെ ആണ്. കഴുക്കോല്‍ പോലെയുള്ള ദണ്ഡുകള്‍ കൊണ്ട് ഊന്നുന്ന ഗൊണ്ഡോലാകള്‍ മുതല്‍ മൊട്ടോര്‍ വെച്ച വലുതും ചെറുതുമായ വാഹനങ്ങള്‍ ബോട്ടുകള്‍ വരെ ഇവിടെയുണ്ട്. ഗൊണ്ഡോലകള്‍ ഇപ്പൊഴും സഞ്ചാരികള്‍ക്ക് പ്രിയമുള്ളവയാണ് എങ്കിലും മൊട്ടോര്‍ വാഹനങ്ങള്‍ ആണധികവും. ജല ബസ്സുകള്‍ പൊതു ഗതാഗതത്തിന് ഉപകരിക്കുന്നു. പോലീസ്, അഗ്നിശമനസേന , അടിയന്തിര വൈദ്യ സഹായത്തിനുള്ള വാഹനങ്ങള്‍ എന്നിവ സൈറന്‍ ഘടിപ്പിച്ച് വളരെ വേഗത്തില്‍ ഓട്ടാന്‍ ലഭ്യമാണിവിടെ. നല്ല വേഗത്തില്‍ ഓടിക്കാവുന്ന ബാര്‍ജുകള്‍ ഉപയോഗിച്ചാണ് ചരക്കു ഗതാഗതം നടത്തുന്നത്. ഇതിനൊക്കെ പുറമേ 19 ആം നൂറ്റാണ്ടു മുതല്‍ നഗരത്തിലെ ഏറ്റവും വലിയ ശ്മശാനമായ തെക്കു കിഴക്കു ഭാഗത്തുള്ള ഐസൊലാ ഡി സാന്‍ മൈക്കെല എന്ന് സെമിത്തേരിയിലേക്ക് ശവം വഹിച്ചു കൊണ്ടു പോകുന്ന ശവസംസ്കാരവാഹനങ്ങള്‍ വരെ ഇവിടെ തയ്യാറാണ്.
ഗ്രാന്ഡ്
കനാല്‍ മുറിച്ചു കടക്കാന്‍ നാലു പാലങ്ങളാണുള്ളത്.
ഇവയിലേറ്റവും പഴയതും പ്രസിദ്ധവും ആയത് റിയാല്‍റ്റൊ പാലം ആണ്. 16 ആം നൂറ്റാണ്ടില്‍ അന്‍റോണിയോ ഡ
പോണ്ടേ എന്നയാള്‍ രൂപകല്‍പന ചെയ്ത ഈ പാലം
ഗ്രാന്ഡ് കനാലിന്‍റെ ഏകദേശം മദ്ധ്യഭാഗത്താണ്.
1932ല്‍ ഇതിന്‍റെ സ്ഥാനത്ത് മരത്തില്‍
നിര്‍മ്മിച്ച ഒരു പാലം ഉണ്ടാക്കി. താല്‍ക്കാലികമാക്കി ഉണ്ടാക്കിയതായിരുന്നു
എങ്കിലും ഇത് പിന്നീട് ബലത്താക്കി സ്ഥിരം പാലമാക്കി. ആദ്യത്തെ അക്കാഡമിയാ പാലം
കനാലിന്‍റെ കിഴക്കു ഭാഗത്ത് 19 ആം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിലാണ് കാലനടയാത്രക്കാര്‍ക്കായി
ഉണ്ടാക്കിയത്. ഏതാണ്ട് ഈ സമയത്തു തന്നെ പടിഞ്ഞാറെ അറ്റത്ത് സ്കാല്‍സി പാലവും
റെയില്വേ സ്ടെഷനിലേക്ക് വേഗത്തില്‍ എത്താന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടു. സാന്‍റിയാഗോ
കലട്രാവാ എന്ന ശില്‍പ്പി
രൂപകല്‍പ്പന ചെയ്ത കോണ്‍സ്റ്റിറ്റ്യൂഷന്‍ പാലം 2008 ലാണ് നിര്‍മ്മിച്ചത്. ഇത് സ്കാല്‍സി പാലത്തിനും പടിഞ്ഞാറാണ്.
ഈ പാലം റോമാ ചത്വരവും റെയില്വേ സ്റ്റേഷനും ബസ്
സ്റ്റാന്‍ഡും പാര്‍ക്കിങ്ങ് സ്ഥലവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നു.
റിയാല്‍റ്റോ ദ്വീപുകള്‍ അഡ്രിയാറ്റിക് കടലികടലിടുക്കിന്‍റെ
വടക്കേ അറ്റത്തുള്ള ഒരു ഉപദ്വീപാണ്, ഇതിന്മേലാണ് വെനീസ് നഗരം
ഉണ്ടാക്കിയത്. പൊതുവെ താഴ്ന്നു കിടക്കുന്ന
ഈ ദ്വീപുകള്‍ വഴുവഴുപ്പുള്ള മണ്ണും
കടലില്‍ നിന്നു കിട്ടിയ
നിക്ഷേപങ്ങളും ചേര്‍ന്നുണ്ടായതാണ്. വെനെറ്റാ കായലിന്‍റെ ഒരു ചെറിയ ഭാഗം
ആണിത്. 4 കി മീ നീളം ഉള്ള ഈ
ഭൂവിഭാഗം റോഡുകളും റെയില്വേയുമായ് ബന്ധിപ്പിക്കുന്നു. സമുദ്രനിരപ്പ് ഉയരുന്നതു
കൊണ്ടും ഭൂമിയുടെ പുറംചട്ട താഴുന്നതു കൊണ്ടും നദിയുടെ
മുഖം ഒഴുക്കിനനുസരിച്ച് മാറുന്നതു
കൊണ്ടൂം ,ഭൂജലം
കൂടുതലായി ഊറ്റുന്നതുകൊണ്ടൂം
കൂടുതല്‍ ഭാരമേറിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതു കൊണ്ടും 1970 കളില്‍
ഈ ദ്വീപുകള്‍ മെല്ലെ മെല്ലെ പത്തു വര്‍ഷം കൊണ്ട് മൂന്നു സെ മീ
താഴ്ന്നിട്ടുണ്ടെന്നു കണക്കാക്കിയിരുന്നു.
എന്നാല്‍ 1980 കളില്‍ പുറത്തുനിന്ന് വെള്ളം കൊണ്ടുവന്ന്
ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഭൂഗര്‍ഭ ജലത്തിന്‍റെ വിനിയൊഗം കുറച്ച് ജലസമ്മര്‍ദ്ദം ക്രമീകരിക്കാന്‍
കഴിയുന്നുണ്ട്. അതുകൊണ്ട് ഭൂമി താഴുന്നത്
കുറെയൊക്കെ നിയന്ത്രിക്കാനും കഴിഞ്ഞു.
ഗ്രാന്‍ഡ് കനാലിന്‍റെ
മുകളില്‍ കൂടിയുള്ള ആദ്യത്തെ പാലം
റിയാല്‍റ്റോ പാലം 16 ആം
നൂറ്റാണ്ടില്‍ ആണ് ഉണ്ടാക്കിയത്. വെനീസ് നഗരത്തിന്‍റെ ഹൃദയഭാഗത്തു
തന്നെ. ഇത് നവോത്ഥാന കാലത്തെ ഒരു എഞ്ചിനീയറീങ്ങ്
ആര്‍കിടെക്റ്റ് അഭിമാനമായി കണക്കാക്കപ്പെടുന്നു. അന്‍റോണിയൊ ഡാ
പൊണ്ടെയും അയാളുടെ അനന്തിരവന്‍ അന്‍റോണിയോ കൊണ്ടിനോയും കൂടി
ആണ് രൂപ കല്‍പ്പന ഉണ്ടാക്കിയത്. ഇവിടെ ആദ്യം ഉണ്ടാക്കിയത്1178ല്‍ മരത്തില്‍
നിര്‍മ്മിച്ച ഒരു പാലം ആയിരുന്നു. 1255 ലും 1264 ലും ഇത്
വീണ്ടും പുതുക്കി പണിതു എങ്കിലും
അത് പല പ്രാവശ്യം പൊളിഞ്ഞു പോയതു കൊണ്ട് ഈ റിയാല്‍റ്റോ പാലം
ഉണ്ടാക്കുകയായിരുന്നു. 1850
വരെ കനാല്‍ മുറിച്ചു
കടക്കാനുള്ള ഒരേ ഒരു മാര്‍ഗം
ഇതു മാത്രമായിരുന്നു. 6000
മരത്തിന്‍റെ കാലുകള്‍ താഴ്ത്തിയാണ് ഈ പാലത്തിന്‍റെ അസ്ഥിവാരം
ഉണ്ടാകിയിരിക്കുന്നത്. ഒരൊറ്റ ആര്‍ച്ചു മാത്രമെ
ഉള്ളൂ ഇതിനു. താഴത്തെ ചാപത്തിനു 25 മീറ്റര്‍ മാത്രമാണ് നീളം. പാലത്തിനു വീതി 20 മീ മീറ്ററും.
അവലംബം
https://www.britannica.com/topic/Grand-Canal-China
2. https://en.wikipedia.org/wiki/Grand_Canal_(Venice)
Grand Canal at Night from Google)








Comments
Post a Comment