19.വെനീസ് എന്ന നഗരം
ഇറ്റലിയുടെ തെക്കു കിഴക്കു ഭാഗത്തുള്ള വെനീറ്റ ജില്ലയുടെ തലസ്ഥാനമാണ് ഇന്നത്തെ വെനീസ് നഗരം. 118 ദ്വീപുകള്‍ ഉള്‍പ്പെട്ടതാണ് ഈ നഗരം. ദ്വീപുകള്‍ തമ്മില്‍ കനാലുകള്‍ കൊണ്ടും 400 ഓളം പാലങ്ങള്‍ കൊണ്ടും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഗതാഗതം നമ്മുടെ പണ്ടത്തെ കുട്ടനാടിനെപ്പൊലെ ബോട്ടുകളില്‍ കൂടി കനാലുകളില്‍ കൂടിയാണ്. അധികം ആഴമില്ലാത്ത വെനീഷ്യന്‍ കായലില്‍ ആണ് ഈ ദ്വീപുകള്‍ എല്ലാം. പോ എന്നു പിയാവെ എന്നും അറിയപ്പെടുന്ന നദികള്‍ കടലിലേക്ക് വീഴുന്ന അഴിമുഖത്താണ് വെനീസ്. 2020 ല്‍ ഇവിടെ 2,58,685 പേരു താമസിച്ചിരുന്നു. അതില്‍ 51,000 പേരു ദ്വീപുകള്‍ ഉള്‍പ്പെട്ട ചരിത്ര നഗരത്തില്‍ തന്നെ ആയിരുന്നു. അടുത്തുള്ള നഗരങ്ങളായ പാദുവാ ട്രെവിസൊ ഉള്‍പ്പെട്ട പാദുവാ ട്രെവിസൊ വെനീസ് (PATREVE ) മെട്റൊപൊളിറ്റന്‍ മേഖലയില്‍ ആണ്. ഈ മേഖലയില്‍ 26 ലക്ഷം ആള്‍ക്കാര്‍ ജീവിക്കുന്നുണ്ട്.
പത്താം നൂറ്റാണ്ടു
മുതല്‍ ഇവിടെ ജീവിച്ചു വരുന്ന വെനിറ്റി
എന്ന ആള്‍ക്കാരില്‍ നിന്നാണ് ഈ പേരു
വന്നത്. ചരിത്രപരമായി 610 മുതല്‍ 1797 വരെ
വെനീസ് റിപ്പബ്ലിക്കിന്‍റെ
തലസ്ഥാനമായിരുന്നു ഇത്. മദ്ധ്യകാലത്തും
നവോത്ഥാന കാലത്തും വെനീസ് ഒരു സമുദ്ര വ്യാപാരകേന്ദ്രവും സാമ്പത്തിക ശക്തിയും
ആയിരുന്നു. കുരിശു യുദ്ധക്കാര്‍ക്ക് ഒരു താവളവും ആയി തീര്‍ന്നു. ധാന്യങ്ങള്‍, പട്ട്,
സുഗന്ധദ്രവ്യങ്ങള്‍ എന്നിവയായിരുന്നു പ്രധാന വിപണന
വസ്തുക്കള്‍. ഈ രാജനഗരം 9 മുതല്‍
14 ആം നൂറ്റാണ്ടു വരെ അന്തര്‍ദ്ദേശീയ വിപണന കേന്ദ്രമായി , ഇക്കാരണത്താല്‍ വെനീസ്
ചരിത്രത്തില്‍ മുഴുവന്‍ ഒരു ധനിക നഗരമായി
നില നിന്നു. അഡ്രിയാറ്റിക് സമുദ്രത്തിന്‍റെ
തീരത്തുള്ള പല ഭൂഭാഗങ്ങളും വെനീസ് നഗരത്തിന്‍റെ അധീനതയില്‍ ആയിരുന്നു. 1797 ല്‍ നെപ്പോളിയന്‍റെ കാലത്താണ്
വെനീസിന്‍റെ സ്വതന്ത്ര പദവി നഷ്ടമായത്. തുടര്‍ന്ന് 1866 ല്‍ വെനീസ് ഇറ്റലി എന്ന രാജ്യത്തിന്‍റെ ഭാഗമായി .
വെനീസ് ചരിത്രത്തില്‍ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ലാ ഡൊമിനന്‍റെ, ലാ സെറെനിസ്സിമ, അഡ്രിയാറ്റിക് സമുദ്രത്തിന്‍റെ റാണി, ജലത്തിലെ നഗരം, മുഖം മൂടികളുടെ നഗരം, പാലങ്ങളുടെ നഗരം , ഒഴുകുന്ന നഗരം എന്നൊക്കെ ഇതിനെ വിളിക്കപ്പെട്ടു. വെനീസ് നഗരം ഉള്‍പ്പെട്ട കായലും നഗരവും യുനെസ്കോയുടെ ഹെരിറ്റേജ് സ്ഥലമായി 1987 ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 70,176.4 ഹെക്റ്റാര്‍ (173,410 ഏക്കര്‍) സ്ഥലംആണിതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വെനീസിന്‍റെ പല ഭാഗങ്ങളും അവയുടെ ശില്‍പ്പ ചാതുരി കൊണ്ടും ഭൂപ്രകൃതിയുടെ ഭംഗി കൊണ്ടും പ്രസിദ്ധമാണ്. നവോത്ഥാന കാലത്തും മറ്റും വിവിധ കലാരൂപങ്ങള്‍ക്കും രീതികള്‍ക്കും മുമ്പില്‍ നില്‍ക്കുന്ന ഒരു നഗരമാണ് വെനീസ്. നഗരം മിക്കവാറും വെള്ളത്തില്‍ തന്നെ കിടക്കുന്നതു കൊണ്ട് നഗരത്തിന്‍റെ പരിസ്ഥിതി സംരക്ഷണത്തിലും സുരക്ഷിതത്വത്തിലും യുനെസ്കൊയുടെ നേതൃത്വത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. ഓപെറാ സംഗീതത്തിലും ഉപകരണ സംഗീതത്തിലും വെനീസ് തനതായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്.
21 ആം നൂറ്റാണ്ടു മുതല്‍ വെനീസ് നല്ലൊരു
ടൂറിസ്റ്റ് കേന്ദ്രവും സാംസ്കാരിക
കേന്ദ്രവും ആയി മാറിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരമായി
പല തവണ വെനീസ് സ്ഥാനം നേടിയിട്ടുണ്ട്.
ചില സമയം സഞ്ചാരികളുടെ ആധിക്യം
കൊണ്ട് പരിസ്ഥിതി പ്രശ്നങ്ങളും മറ്റും അഭിമുഖീകരിക്കേണ്ടി വരുന്നുമുണ്ട്. ജല, വായു
മലിനീകരണം, വേലിയേറ്റ
സമയത്തെ വെള്ളപ്പൊക്കം, കനാലില്‍ കൂടിയും മറ്റും പോകുന്ന
ജലവാഹനങ്ങള്‍ കെട്ടിടങ്ങളുടെ വളരെ അടുത്ത് കൂടി ഉയര്‍ന്നവേഗതയില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവ എല്ലാം ശ്റദ്ധിക്കേണ്ടിയിരിക്കുന്നു. യൂറോപ്പിലെ റൊമാന്‍റിക് നഗരങ്ങളില്‍ ഒന്നായി ടൈം മാഗസീനും ന്യൂയോറ്ക്ക് ടൈംസും വെനീസിനെ
അംഗീകരിച്ചിട്ടുണ്ട്.













Comments
Post a Comment