17.സ്പാനിഷ് ചവിട്ടുപടികള്‍
റോമിലെ ശില്‍പ്പചാതുര്യം ഉള്ള മറ്റൊന്നാണ് സ്പാനിഷ് പടികള്‍ എന്നറിയപ്പെടുന്ന 138 ചവിട്ടുപടികള്‍. പിന്സിയന്‍ കുന്നിന്‍റെ താഴെയുണ്ടായിരുന്ന സ്പെയിന്‍ എംബസിയൊടടുത്തുള്ള സ്പാനിഷ് ചത്വരവും കുന്നിന്‍റെ മുകളില്‍ ഉള്ള പള്ളിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പോളിഷ് ചെയ്ത ഭംഗിയുള്ള പടവുകള്‍ ആണ് ഈ പേരില്‍ അറിയപ്പെടുന്നത്. ഇവിടെയും എല്ലാ ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകര്‍ വന്നു പോകുന്നു. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും ഫാഷന്‍ ഡിസൈന്‍ ചെയ്യുന്നവര്‍ക്കും കലാകാരന്മാര്‍ക്കും ഇത് എന്നും പ്രചോദനം നല്‍കുന്നു.
ചരിത്രം
.
ഇതില്‍ ഏറ്റവും
രസകരമായത് ഈ പടവുകളുടെ പേര് തന്നെ സ്പാനിഷ് പടവുകള്‍ എന്നല്ല എന്നതാണ്. ഇതിന്‍റെ ഇറ്റാലിയന്‍
ഭാഷയിലുള്ള പേര്‍ ഇങ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ “ട്രിനിറ്റി ഡ
മോണ്ടി എന്ന പള്ളിയിലേക്കുള്ള പടികള്‍”
എന്ന്
മാത്രമേ ഉണ്ടാവൂ.
സ്പെയിനുമായി ബന്ധപ്പെട്ട പേരുള്ള
ഈ പടികളുടെ ചരിത്രം അത്ര വ്യക്തമൊന്നുമല്ല എങ്കിലും ഇതിന്‍റെ നിര്‍മ്മാണത്തില്‍ ഇറ്റാലിയന്‍ മണ്ണില്‍ വെച്ച് ഫ്രെഞ്ചുകാരുടെയും സ്പെയിന്‍കാരുടെയും താല്‍പര്യങ്ങള്‍ തമ്മില്‍
അല്‍പ്പം സംഘര്‍ഷമുണ്ടായോ എന്നു
വരെ സംശയിക്കാം. പിന്സിയന്‍ കുന്നിന്‍റെ മുകളില്‍
ഉയര്‍ന്നു നില്‍ക്കുന്ന ട്രിനിറ്റ
ഡി മോണ്ടി എന്ന പള്ളി ഫ്രെഞ്ച്
ചക്രവര്‍ത്തിയായിരുന്ന ലൂയി XII ആമന്‍ 16 ആം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത്. പെട്ടെന്നു തന്നെ ഇതിന്‍റെ
ചുറ്റുപാടുമുള്ള പ്രദേശത്ത് ഇറ്റലിയില്‍
പല സ്ഥലത്തായി താമസിച്ചിരുന്ന
ഫ്രെഞ്ച് പൌരന്മാര്‍ താമസമാക്കുകയും ചെയ്തു. അതേ സമയം കുന്നിന്‍റെ
താഴ് ഭാഗത്തു സ്ഥിതി
ചെയ്തിരുന്ന സ്പെയിനിന്‍റെ എംബസ്സിയുടെ
പ്രാന്തങ്ങള്‍ സ്പെയിന്‍ കാരും താമസിച്ചു വന്നു. ആസ്ട്റിയായിലെ മരിയാ തെരേസായെ
വിവാഹം കഴിച്ചിരുന്നത് കൊണ്ട് സ്പാനിഷ്
രാജ കുടുംബവുമായി രക്തബന്ധം ഉണ്ടായിരുന്നിട്ടും ലൂയി XIV മറ്റ് അയല്‍രാജ്യങ്ങളുമായി നല്ല ബന്ധത്തില്‍ ആയിരുന്നില്ല. അയല്‍ക്കാരുമായുള്ള ബന്ധങ്ങളില്‍
അയവു, വരുത്താനായി എറ്റിയന്‍ ജെഫീ എന്ന ഫ്രെഞ്ച് രാഷ്ട്റീയ നേതാവ് തുടങ്ങി. ഇതിനു വേണ്ടി സ്പാനിഷ് ചത്വരത്തില്‍ നിന്ന് ട്രിനിറ്റി ഡ
മൊണ്ടീ പള്ളിയിലേക്ക് പടികള്‍ നിര്‍മ്മിക്കാന്‍
ചില നടപടികള്‍ എടുത്തു.
നിര്‍മ്മാണം
ആദ്യം തീരുമാനിച്ചതു പോലെ
നിര്‍മ്മിച്ചിരുന്നു എങ്കില്‍
ഇത് അസാധാരണമായ ശില്‍പ്പ
സൌകുമാര്യം ഉള്ളത് ആയിതീരുമായിരുന്നു. തര്‍ക്ക
വിഷയമായത് പടികള്‍ക്ക് ഏറ്റവും മുകളില്‍
കുതിരപ്പുറത്തിരിക്കുന്ന ലൂയി XIV ആമന്‍റെ ഒരു പ്രതിമ സ്ഥാപിക്കുന്നതു മാത്രം ആയിരുന്നു. എന്നാല്‍ റോമിലെ
ഭരണാധികാരികള്‍ ഇത് തങ്ങള്‍ക്ക് അപമാന കരമാണ് എന്ന് പറഞ്ഞ്
നിര്‍മ്മാണം തടഞ്ഞു.
തുടര്‍ന്ന് 1717
ല്‍ ഇതിന്‍റെ നിര്‍മ്മാണത്തിനു ശില്‍പ്പികളെ തിരഞ്ഞെടുക്കാന്‍ വേണ്ടി ഒരു മത്സരം
പ്രഖ്യാപിക്കപ്പെട്ടു. അലെസ്സാന്ഡ്റോ സ്പെക്കിയും ഫ്രാന്‍സിസ്കോ ഡെ
സാങ്ക്റ്റിസ് കൂട്ടുകാര്‍ ഈ മത്സരത്തില്‍
വിജയികളായി. 1723ല്‍ ആണ്‍ നിര്‍മ്മാണം
തുടങ്ങിയത്. എന്നാല്‍ ആദ്യകാല പ്രവര്‍ത്തനം
മുഴുവന്‍ ഭൂമി ശരിയാക്കി എടുക്കാനും കുന്നിന്‍റെ ചെരിവ്
നേരെയാക്കാനും വേണ്ടി ചിലവാക്കേണ്ടി വന്നു. രണ്ട് വര്‍ഷത്തോളം ഇങ്ങനെ 138 പടികള്‍ ഉണ്ടാക്കാനുള്ള സമയം പാഴിലായി. തല്‍ഫലമായി കോണിപ്പടികളുടെ ഏറ്റവും
വീതിയുള്ള കേന്ദ്രഭാഗം ഇടുങ്ങിയവയായി മാറ്റിതീര്‍ത്തു. ഒരു ഭാഗത്തു നിന്ന് അര്‍ദ്ധ ചന്ദ്രാകൃതിയില്‍ കോണിപ്പടികള്‍ മുഴുവന്‍ കാണാവുന്ന ഒരു ദൃശ്യകോണ്‍ ഉണ്ട്. ഓരോ കോണിപ്പടിയും വശങ്ങളില്‍
ബറൊക്കേ രീതിയില്‍ ഉള്ള വേലികളും കൊണ്ട്
രക്ഷിച്ചിരിക്കുന്നു. കോണിപ്പടികള്‍ ആഡംബരമില്ലാതെ ഭംഗിയാക്കിയാല്‍ മതി
എന്ന് ശില്‍പ്പികള്‍ തീരുമാനിച്ചു.
ബൂര്‍ബന്‍ കുടുംബത്തിലെ കാലഘട്ടങ്ങള്‍ കാണിക്കുന്ന ശില്‍പ്പങ്ങളും പാരമ്പര്യ രീതിയില്‍ ഉള്ള പോപ്പിന്‍റെ
അധികാര ചിഹ്നമായ ഒരു കിരീടത്തിന്‍റെയും കഴുകന്‍റെയും ശില്‍പ്പങ്ങളും മാത്രമേ
ഉപയോഗിച്ചുള്ളു.
സ്പാനിഷ്
പടികളുടെ മറ്റു ചില
പ്രത്യേകതകള്‍
1.
ഇതിന്‍റെ ശരിയായ
പേര് “
കുന്നിന്‍റെ മുകളിലെ പവിത്ര (Holy trinity) ത്രയത്തിന്‍റെ ദേവാലയത്തിലേക്കുള്ള കോണിപ്പടികള്‍”
എന്നാണ്. 16 ആം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ
ഈ പള്ളി ഇരട്ട
ഘടികാര ഗോപുരങ്ങള്‍ക്കും ഭംഗിയുള്ള
മുഖപ്പുകൊണ്ടും പ്രത്യേകത ഉളതാണ്. മികച്ച
ചില കലാകാരന്‍മാരുടെ കലാവിഷ്കാരങ്ങള്‍ ഇവിടെ കാണാം, ഉദാഹരണത്തിന്നു
ഡാനിയേല ഡ വോള്‍ട്ടെറ
2.
ഫ്രെഞ്ച്
നയതന്ത്ര ഉദ്യൊഗസ്ഥന്‍ എറ്റിയെം
ഗുഫേറ് നല്‍കിയ മികച്ച
സംഭാവനയില്‍ നിന്നാണ് നിര്‍മ്മാണം തുടങ്ങിയത്. 1660 ല്‍ മരിച്ച
റോമാക്കാരനായ അദ്ദേഹം തന്‍റെ
സമ്പാദ്യം മുഴുവന്‍ ഇതിനു വേണ്ടീ
നീക്കി വെച്ചു. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകാന്‍ പോപ്പ് ഇന്നസെന്‍റ് XIII സഹായിച്ചു. റോമിലെ പ്രസിദ്ധമായ
രണ്ട് സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഈ പടികള്‍
അത്യാവശ്യമെന്ന്
അദ്ദേഹത്തിനു തോന്നി.
3.
പടികളുടെ പണി തീരാന്‍ കുറെയേറെ സമയം
എടുത്തു. ശരിക്കും 1723 നും 1725 നും ഇടക്കാണ്
നിര്‍മ്മാണം നടന്നത്.
ഫ്രാന്സെസ്കോ സാങ്ക്റ്റിസ് എന്ന ശില്‍പ്പി ആയിരുന്നു പ്രധാനി. ഈ പടികളില്‍ നിന്ന് റോമാ
നഗരത്തിന്‍റെ നല്ലൊരു ദൃശ്യം
കാണാന്‍ കഴിയുമെന്നുള്ളതു കൊണ്ട് സഞ്ചാരികള്‍ക്ക്
ആകര്‍ഷകമായി. വേനല്‍ കാലത്ത് വിശ്റമിക്കാന്‍ പറ്റിയ
ഒരു സ്ഥലവും ആയി മാറി.
4.
സഞ്ചാരികള്‍ക്കു മാത്രമല്ല
നാട്ടുകാര്‍ക്കും വേനല്‍
കാലത്ത് ഒത്തു കൂടാന്‍ ഒരു
അവസരം ഈ പടികള്‍ ഉണ്ടാക്കി.
പടികളില്‍ കൂടുതല്‍ നേരം ഇരിക്കുന്നത്
വിലക്കിയിട്ടുണ്ടെങ്കിലും ഇവിടെ
വരുന്ന ആള്‍ക്കാരുമായി സമയം ചിലവാക്കാന്‍ നാട്ടുകാരും കൂടുന്നുണ്ട്. പാട്ടുകാരും
മറ്റു തെരുവു കലാകാരന്‍മാരും എല്ലാം ഇവിടെ കൂടുന്നു. തല്‍ഫലമായി റോമില്‍ ശബ്ദായമാനമായ
സജീവമായ ഒരു നഗര ഭാഗമായി
ഈ പടികള്‍.
5.
17 ആം നൂറ്റാണ്ടില്‍ ഫൊണ്ടാനാ
ഡെല്ല ബാര്‍കേഷ്യ നിര്‍മ്മിച്ച ഒരു നല്ല
ജലധാര ഈ പടികള്‍ അവസാനിക്കുന്ന ഭാഗത്ത്
താഴെ ഉണ്ട്. ഒരു പഴയ ബോട്ടിന്‍റെ
രൂപത്തില്‍ ഉണ്ടാക്കിയ ഈ ജലധാരയില്‍ ബോട്ട് താഴോട്ടിറക്കുമ്പോള്‍ മുകളില്‍ നിന്നും വെള്ളം വീഴുന്ന രീതിയില്‍ ആണ്. ഫോട്ടൊ എടുക്കാനും കൂട്ടം കൂടി ഇരുന്ന് വര്‍ത്തമാനം പറയാനും പറ്റിയ
ഇടം ആണ്. റോമിലെ ടൈബര്‍ നദിയുടെ
ഒരു ഭാഗമായാണ് ജലധാര സങ്കല്‍പ്പിച്ചിരിക്കുന്നത്.
6.
ഒരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളെ
ഈ പടികള്‍ ആകര്‍ഷിക്കുന്നു.
ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഫോട്ടൊ എടുക്കുന്ന ഒരു സ്ഥലം
കൂടിയാണിത്. അസംഖ്യ ചലച്ചിത്രങ്ങളിലും
ടി വി ഷോകളിലും ഈ പടികള്‍
സ്ഥാനം പിടിച്ചിട്ടുണ്ട്.
7.
ആഡ്രി ഹെപ്ബേണും ഗ്രിഗറി പെക്കും അഭിനയിച്ച
“റോമന്‍ അവധിക്കാലം”
എന്ന തമാശപ്പടം ഇവിടെ വെച്ചാണ് ഷൂട്ടു ചെയ്തത്. ഈ ചിത്രത്തില്‍ രാജ്ഞിയായ ഹെപ്ബേണ്‍ കൊട്ടാരത്തില്‍ നിന്ന്
പുറത്തു ചാടി ഒരു പത്രപ്രവര്‍ത്തകനായ ഗ്രിഗറി പെക്കുമായി റോമാനഗരം കാണാന്‍ ചുറ്റിനടക്കുന്നതായി കാണിച്ചിരിക്കുന്നു. സ്പാനിഷ് പടികള്‍
ഇതില്‍ പ്രാധാന്യമുള്ള കാഴ്ചയായി.
8.
സ്പാനിഷ് പടികളുടെ ഏറ്റവും മുകളില്‍ പള്ളിയില്‍
പല കലാകാരന്‍മാരുടെയും ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. ഡാനിയേല വോള്‍ട്ടെറ വരച്ച
പവിത്ര ത്രയത്തിന്‍റെ ഒരു ചിത്രം
പ്രത്യേകിച്ചും ശ്രദ്ധയാകര്‍ഷിക്കുന്നു.
9.
പടികള്‍ മൂന്നു ഭാഗങ്ങളായി
തിരിച്ചിരിക്കുന്നു. താഴ് ഭാഗത്ത്
ജലധാരയും മദ്ധ്യഭാഗത്ത് ചെറിയ രണ്ട് ജലധാരകളും ഉയര്‍ന്ന
ഭാഗം പള്ളിയിലേക്കുള്ള വഴിയായും
കാണാം.
10. സ്പാനിഷ് അധികാരത്തര്‍ക്കത്തിനു വേണ്ടി ഉണ്ടായ ഉട്രെക്റ്റ് സമാധാന സന്ധിയുടെ ഓര്‍മ്മക്കായി 1713 ല്‍ ആണ് ആദ്യം ഉണ്ടാകിയത്.സ്പാനിഷ് എംബസിയെ
പള്ളിയുമായി ബന്ധിപ്പിക്കാന്‍ ഒരു മാര്‍ഗവുമായി.
11.
ഈ പടികള്‍
പല കലാകാരന്മാര്‍ക്കും അവരുടെ
രചനകള്‍ക്ക് പ്രചോദനം ആയിട്ടുണ്ട്. ഇപ്പൊഴും സര്‍ഗാത്മക
സൃഷ്ടികള്‍ ഉണ്ടാക്കാന്‍ പലരും
ഇവിടെ എത്താറുണ്ട്.
12. രാത്രിയില്‍ ഈ പടികള്‍ മനോഹരമായി വൈദ്യുതവിളക്കുകള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. താഴെ ഭാഗത്ത്
നിന്നു നോക്കുമ്പോള്‍
പ്രത്യേക ഭംഗിയുള്ളതായി തോന്നുമത്രെ.
13. റോമന്‍
അവധിക്കാലം കൂടാതെ മറ്റു ചില ചിത്രങ്ങളും
“ പ്രതിഭാധനനായ മിസ്റ്റര്‍
റിപ്ലേ “, “ ലിസ്സീ മക്ഗ്വെയര്‍ ചിത്രം ”, അടുത്ത് റിലീസായ മിഷന്‍ ഇമ്പോസ്സിബീള്‍ എന്നീ ടി വി ഷോകളിലും
പടികള്‍ ഇടം പിടിച്ചിട്ടുണ്ട് .
14. കാമുകീ കാമുകന്മാര്‍ക് പ്രേമ സല്ലാപത്തിനും നവ വധൂവരന്മാര്‍ക്ക് ഹണിമൂണ്‍
ആഘോഷിക്കാനും ഇവിടം ഉപയോഗിക്കപ്പെടുന്നു. ഓര്‍മ്മിക്കാന്‍ വേണ്ടി ഫൊട്ടോ എടുക്കാനും കഴിയുമല്ലോ.
15. ഈ പടികള്‍
കയറി ഇറങ്ങുന്ന സ്ഥലം റോമിലെ ഒരു വലിയ ഷോപ്പിങ്ങ് കേന്ദ്രം കൂടിയാണ്.
ധാരാളം കടകളും മാളുകളും ഇവിടെ
ഉണ്ട്. ആഡംബര വസ്തുക്കളും അല്ലാത്തവയും
ഇവിടെ നിന്ന് വാങ്ങാം.
16. കൃസ്ത്യന്‍
തീര്‍ത്ഥാടകരും മറ്റും കൃസ്തുമസ്
കാലത്ത് തീര്‍ത്ഥാടനത്തിനു ഇവിടെ
ധാരാളമായി എത്തുന്നു. ഈ സമയത്ത് അലങ്കാരങ്ങള്‍ക്ക് കൂടുതല്‍
ചാരുത ഉണ്ടാകുന്നു.
ഇക്കാരണങ്ങളാല്‍ സ്പാനിഷ് പടികള്‍ റോമിന്‍റെ
സാംസ്കാരിക ചരിത്രത്തില്‍ അസൂയാവഹമായ
പ്രാധാന്യം നേടിയിട്ടുണ്ട്. ശില്‍പ്പ ചാതുരി കൊണ്ടും സാംസ്കാരിക പ്രാധാന്യം കൊണ്ടും ഇവ അദ്വിതീയമായി
നിലകൊള്ളുന്നു.















Comments
Post a Comment