16. റോമിലെ ട്രെവി ജലധാര

 


റോമിലെ  പല  കെട്ടിടങ്ങള്‍ക്കു  മുമ്പിലും   ഭംഗിയുള്ള ജലധാരകള്‍  സ്ഥാപിച്ചിട്ടുണ്ട്, അതോടൊപ്പം സുന്ദരമായ  മാര്‍ബിള്‍  പ്രതിമകളും.  എന്നാല്‍ കെട്ടിടത്തിനെക്കാള്‍  ജലധാര മാത്രമായി  അറിയപ്പെടുന്ന  ഒന്നാണ്  ട്രെവി   ജലധാര  എന്നത്. ഇത് റോമിലെ ഏറ്റവും  ഭംഗിയുള്ളതും വലിപ്പം കൂടിയതുമായ  ജലധാരയാണ്.

ഞങ്ങളുടെ  വിദേശ യാത്രയില്‍  പലയിടത്തും  ജലധാരകള്‍   കാണുമ്പൊള്‍  അതില്‍   നാണയത്തുട്ടുകള്‍   ഇട്ട്  ആഗ്രഹസാഫല്യത്തിനായി   പലരും പ്രാര്‍ത്ഥിക്കുന്നത്   കണ്ടിട്ടുണ്ട്.  സിംഗപ്പൂരിലെ  മതപരമായ   ഒരു പ്രാധാന്യവും ഇല്ലാത്ത, ഒരു വെറും ചരിത്ര സ്മാരകമായ റാഫിള്‍  ചത്വരത്തിലും  ആള്‍ക്കാര്‍   നാണയം  ഇട്ട്   പ്രാര്‍ത്ഥിക്കുന്നു. റോമിലെ ഈ ജലധാരയും    പ്രാര്‍ത്ഥിക്കാന്‍  തയ്യാറുള്ള ആള്‍ക്കാരുടെ  ആഗ്രഹ   സാഫല്യത്തിനു  തയാറാണ്. (?)   1954 ല്‍   ചിത്രീകരിച്ച ജലധാരയിലെ  മൂന്നു നാണയങ്ങള്‍ എന്ന   ചലച്ചിത്രം പുറത്തിറങ്ങിയതിനു  ശേഷം ആള്‍ക്കാര്‍ ഇങ്ങനെ  വിശ്വസിക്കുന്നു.  ഒരു നാണയം  മാത്രം  ഇട്ടു പ്രാര്‍ത്ഥിച്ചാല്‍   അവര്‍ക്ക്  റോമില്‍  വീണ്ടൂം  വരാന്‍ അവസരം  കിട്ടും , രണ്ട്   നാണയം ഇട്ടു  പ്രാര്‍ത്ഥിച്ചാല്‍ ഒരു   ഇറ്റാലിയന്‍  സുന്ദരി  നിങ്ങളെ  പ്രേമിക്കുവാനും  , മൂന്നു  നാണയം  ഇട്ടാല്‍ നിങ്ങള്‍  പ്രേമിക്കുന്ന സുന്ദരിയെ  നിങ്ങള്‍ക്ക്   വിവാഹം   കഴിക്കാനും സാധിക്കും എന്നാണത്രെ. ഉദ്ദിഷ്ട കാര്യ  സാദ്ധ്യത്തിന് നാണയം എറിയുന്നത്   വലത്  കൈ  കൊണ്ടു ഇടതു തോളിന്‍റെ   മുകളില്‍  കൂടി  തന്നെ  ആയിരിക്കണം എന്നതും  നിര്‍ബന്ധമാണ്.  ഏതായാലും,  വിവാഹിതരായവര്‍   ഭാര്യമാരുമായി   പോകുമ്പോള്‍  രണ്ടോ  മൂന്നോ നാണയം   ഒരുമിച്ചിട്ട്  പ്രാര്‍ത്ഥിക്കാതിരിക്കുന്നത്   കുടുംബകലഹത്തിനു കാരണമാകാതെ   ഒഴിവാക്കാം. ഒരു കണക്കനുസരിച്ച് 2007ല്‍   പത്തു  ലക്ഷം യൂറോ  വരെ   ജലധാരയില്‍  നിന്ന്   ഒരു വര്‍ഷം   കിട്ടുന്നു  എന്നറിയുന്നു. ഈ  പണം   ജീവകാരുണ്യ  പ്രവര്‍ത്തനത്തിന്  ഉപയോഗിക്കപ്പെടുന്നു.

ട്രെവി   ജലധാരയുടെ ചരിത്രം   ബി.സി. 19 വരെ പുറകോട്ട്   പൊകുന്നു. റോമില്‍ ഉണ്ടായിരുന്ന  ഒരു നീര്‍ച്ചാലിന്‍റെ അവസാനത്തില്‍  ആയിരുന്നുവത്രെ. അക്വാ  വുര്‍ഗോ എന്ന പേരില്‍  അറിയപ്പെട്ട  ഒരു നീര്‍ച്ചാല്‍ ആയിരുന്നു അത്. ഇവിടത്തെ  ആദ്യത്തെ  ജലധാര  ഉണ്ടാക്കാന്‍   കാരണക്കാരനായത്   നവോത്ഥാന  കാലത്ത് പോപ്പ് നിക്കൊലാസ്  V ആയിരുന്നു. 20 മീറ്റര്‍ വീതിയും  26 മീറ്റര്‍ ഉയരവും ഉള്ള   ഭീമന്‍ ജലധാരയാണിത്. ഇപ്പോള്‍   കാണുന്ന  അവസാന രൂപം 1762 ലേത്  ആണത്രെ. നിക്കോളാ സാല്വി   എന്നയാള്‍ തുടങ്ങി വെച്ചതും ഗിസെപ്പെ പന്നിനി   പൂര്‍ത്തിയാക്കിയതും  ആയിരുന്നു. ട്രെവി  എന്ന പേര് ഇറ്റാലിയന്‍ ഭാഷയിലെ  ട്രെ   വി   ( മൂന്നു വഴികള്‍)  എന്നതില്‍   നിന്നു  കിട്ടിയതാണ്.  മൂന്നു  നിരത്തുകളുടെ  സംഗമ സ്ഥാനത്താണ്     ജലധാര  നിലനില്‍ക്കുന്നത്  എന്നതു  കൊണ്ടാവാം   ഈ പേരു വന്നത്. ഏതായാലും   ലോകത്തിലെ  ഏറ്റവും ഭംഗിയുള്ള  ജലധാരകളില്‍  ഒന്നാണിത്. പകല്‍  വെളിച്ചത്തില്‍  ആയാലും  രാത്രി  വര്‍ണ ഭംഗിയുള്ള  വെളിച്ചത്തില്‍  ആയാലും .

അവലംബം

1.     https://www.rome.net/trevi-fountain

2.   https://www.britannica.com/topic/Trevi-Fountain

 
















 

 

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി