15. പിയാസാ വെനീസിയ റോം

 


പിയാസ  വെനിസിയ  എന്നറിയപ്പെടുന്ന  കെട്ടിടസമുച്ചയം   ദൂരെ  നിന്നു  നോക്കുമ്പോള്‍ വളരെ   ഭംഗിയുള്ളതായി  തോന്നിയത്  കൊണ്ട്   ഞങ്ങളതെന്താണെന്ന്   കാണാന്‍ ശ്രമിച്ചു. ശതാബ്ദ ങ്ങളായി   പല  വ്യത്യാസങ്ങളും  വരുത്തപ്പെട്ട ഒരു കെട്ടിടം ആണിത്. ഇത്തരം  പലകാലത്തും വിവിധ    പുനര്‍ നിര്‍മ്മാണശ്രമങ്ങള്‍    ഉണ്ടായിട്ടും  ഇപ്പൊഴും  അതിന്‍റെ  ചാരുതയും പ്രഭാവവും   നിലനിര്‍ത്തി  വരുന്നു എന്നത്   അതിന്‍റെ  സവിശേഷത  തന്നെ.

വെനീസിലെ   കര്‍ദ്ദിനാള്‍  ആയിരുന്ന പിയെട്രോ  ബാര്‍ബോ ( പിന്നീട് പോള്‍ II എന്ന പേരില്‍  പോപ്പായി തിരഞ്ഞെടുക്കപ്പെട്ടു) യുടെ  പേരില്‍  ആണിത് ആദ്യം  അറിയപ്പെട്ടിരുന്നത്. 1455 ല്‍ ഇത്  നിര്‍മ്മിക്കാന്‍ വേണ്ടി  സെന്‍റ് മാര്‍ക്ക്   മുതല്‍    താമസിച്ചിരുന്ന  കര്‍ദ്ദിനാള്‍മാരുടെ   വാസസ്ഥാനങ്ങള്‍   ഇദ്ദേഹം പൊളിക്കാന്‍ ആവശ്യപ്പെട്ടു. അതുവരെ  ഈ ചത്വരത്തിനു പിയാസ    മാര്‍ക്കൊ  എന്നായിരുന്നു  വിളിച്ചിരുന്നത്. തുടര്‍ന്ന് ഈ  ചത്വരഥിന്‍റെ  ഒത്ത  നടുക്കൊരു  വലിയ   തടം  കെട്ടാന്‍  ആജ്ഞാപിച്ചു. കാരക്കല്ല എന്ന സ്ഥലത്തു നിന്നു കൊണ്ടു വന്ന   കരിങ്കല്ലില്‍  ആയിരുന്നു  നിര്‍മ്മാണം. തുടര്‍ന്ന്   ഇതിന്‍റെ പേര് സെയിന്‍റ്റ് മാര്‍ക്കിന്‍റെ  തടചത്വരം   എന്ന  പേരില്‍  അറിയപ്പെട്ടു.

പോള്‍ III പോപ്പ് ഫാര്‍നെസ്സ്  കുടുംബത്തിലെ  ആളായിരുന്നതു കൊണ്ട് 1545 ല്‍ ഈ  തടം   ഫാര്‍നെസ്സില്‍ ഉണ്ടായിരുന്ന  മറ്റൊരു   തടത്തിനൊട്  ചേര്‍ത്തു. തുടര്‍ന്ന്  പേരു  വീണ്ടും മാറി , പിയസാ ഫാര്‍നെസ്സ്  എന്നായി. എന്നാല്‍ 1560 ല്‍ പിയാട്റൊ ബാര്‍ബോ നിര്‍മ്മിച്ച സമുച്ചയം പോപ്പ് പയസ് IV , വെനീസ്  റിപ്പബ്ലിക്കിന്   സംഭാവനയായി കൊടുത്തു. തുടര്‍ന്നാണ്  ഇതിന്   പിയാസൊ  വെനീസിയ  എന്ന  പേരുറച്ചത്. തുടര്‍ന്ന്     കെട്ടിടം  ഉള്‍പ്പെടുന്ന  സമുച്ചയവും   ഈ പേരില്‍  തന്നെ അറിയപ്പെട്ടു തുടങ്ങി.  

ബാര്‍ബെറി  എന്ന  ഇനത്തില്‍  ഉള്ള  കുതിരകളുടെ ബാര്‍ബെറി കുതിരപ്പന്തയം ഇവിടെ  വെച്ചു നടത്തുമ്പോള്‍ അവസാന  പൂറ്ണമാക്കല്‍ രേഖ ഇവിടെ ആയിരുന്നു. കുതിരയോട്ടക്കാരില്ലാതെ  തനിച്ചു മത്സരിച്ചു വിജയിക്കുന്ന കുതിരകളെ   അവസാന  ലൈനില്‍  വെച്ചു   പുതപ്പുകള്‍ ഉപയോഗിച്ചു  ഉദ്യോഗസ്ഥര്‍   നിര്‍ത്തിയിരുന്നുവത്രെ.19 ആം നൂറ്റാണ്ട് തീരുന്നതു വരെ   ഇത്  റോമിലെ   പ്രധാനപ്പെട്ട  ഒരു ഉത്സവം തന്നെ  ആയിരുന്നു. പിന്നീടൂണ്ടായ പല അപകടങ്ങളും കാരണം ഈ മത്സരം   നിന്നു പോയി.

നെപ്പോളിയന്‍റെ  കാലത്തിനു  ശേഷം പിയാസാ 1814 1916 വരെ  ഹാസ് ബര്‍ഗ്   സാമ്രാജ്യത്തിന്‍റെ  ഭാഗമായിരുന്നു. അക്കാലത്ത്   ഹംഗറിയില്‍  നിന്നും ആസ്ട്രിയായില്‍ നിന്നും ഉള്ള  നയതന്ത്ര   പ്രതിനിധികളുടെ താമസത്തിനു   വിട്ടുകൊടുത്തു. ഒന്നാം ലോക മഹാറ്റയുദ്ധത്തിനു ശേഷമേ   ഇത് ഇറ്റാലിയന്‍  അധീനത്തില്‍  ആയുള്ളു.

  കെട്ടിടത്തിന്‍റെ  ഇന്നത്തെ  രൂപം 1885  - 1911  കാലഘട്ടത്തില്‍ നടത്തിയ  പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്‍റെ ഫലം  ആണ്. പിതൃഭൂമിയുടെ  അള്‍ത്താര (Vittoriano or Altar of the Fatherland.) എന്ന  പേരില്‍   ഒരു സ്മാരകം  ആക്കുന്ന വേളയില്‍ . ഇതിനു  വേണ്ടി  മറ്റു കെട്ടിടങ്ങളോടൊപ്പം  ചുറ്റുപാടും ഉണ്ടായിരുന്ന  കുന്നുകളും മറ്റും പൂറ്ണമായി  ഇടിച്ചു നിരത്തി. ഇക്കൂട്ടത്തില്‍  ഒരു കോണ്‍വെന്‍റും  പോള്‍ III ന്‍റെ  ഗോപുരവും   തകര്‍ക്കപ്പെട്ടു. ചുരുക്കത്തില്‍ ബാക്കിയായി വന്നത്  ഇന്നത്തെ  ചതുരത്തില്‍ ഉള്ള  കെട്ടിടം  മാത്രം  ആയിരുന്നു. വയാ ഡെല്‍ കോറ്സോ  എന്ന  ശില്‍പ്പിയുടെ  നിര്‍ദ്ദേശം അനുസരിച്ച് പിതൃഭൂമിയുടെ  അള്‍ത്താര   തെക്കുഭാഗത്തും പിയാസാ ഡി വെനീസിയ  പടിഞ്ഞാറു  ഭാഗത്തും ആയി . ഇതിനൊടടുത്തുള്ള  പിയാസ്സോ സാം മാര്‍ക്കോ പിയാസോ വെനീസയൊട് കൂട്ടി ച്ചേര്‍ത്തപോലെ തോന്നുമെന്ന് മാത്രം.  

1930  കളുടെ  തുടക്കത്തില്‍ ഈ  ഭാഗം മുഴുവന്‍   വീണ്ടും   പുനരുദ്ധരിക്കപ്പെട്ടു,  നിരത്തുകളിലേക്കുള്ള  പ്രവേശനമാര്‍ഗവും  മാറ്റി. ഈ  വികസനത്തിനു ശേഷം ഇവയെല്ലാം പരസ്പരം   ബന്ധപ്പെട്ട രീതിയിലാക്കി.  റഫേല്‍  ഡി  വിക്കോ  എന്ന ശില്‍പ്പിയും കൊറാഡോ റിക്കി  എന്ന ഭൂഗര്‍ഭ  ശാസ്ത്രജ്ഞനും  കൂടി    ഭൂഭാഗഥിലെ കെട്ടിടങ്ങള്‍ക്ക്  ഒരു സമമിത  രൂപം  ഉണ്ടാക്കാന്‍ ശ്റമിച്ചു.  ഇവിടെ  ഉണ്ടാക്കിയ  കെട്ടിടങ്ങള്‍  പലതും   പല രീതിയില്‍  ആയിരുന്നു  എങ്കിലും . ഡി വിക്കൊ നാലു ഹരിത  മേഖലകള്‍   നിശ്ചയിച്ചു. രണ്ടെണ്ണം സാന്‍ മാര്‍ക്കോ പള്ളിയുടെയും മഡോണാ ദി ലോറെറ്റൊ   പള്ളിയുടെയും മുമ്പിലും മറ്റു രണ്ടെണ്ണം നിരത്തിലേക്ക് നയിക്കുന്ന അര്‍ദ്ധ വൃത്താകൃതിയില്‍  പ്രവേശന  കവാടത്തിന്‍റെ രണ്ട് വശങ്ങളിലും  ആക്കി. കാല്‍ നടക്കാര്‍ക്കുള്ള  പടികള്‍ ഉണ്ടാക്കി    വശങ്ങളില്‍ ഇറ്റാലിയന്‍   പൈന്‍ മരങ്ങളും   വെച്ചു പിടിപ്പിച്ചു.

തുടര്‍ന്ന്   ഇവിടെ ഉണ്ടായിരുന്ന  മഡോണാ  പള്ളിയുടെ  മുമ്പില്‍ ഉണ്ടായിരുന്ന  ആദ്യത്തെ പൂന്തോട്ടം മെട്റോ ലൈന്‍ വന്നപ്പൊള്‍  പൊതുജനങ്ങളുടെ എതൃപ്പിനെ  വക വെക്കാതെ  നശിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ഇവിടെ  പൂന്തോട്ടത്തിനു   പകരം  അഡിയാന്‍റെ അഥീനിയം എന്ന  ഭൂഗര്‍ഭഗവേഷണം   നടത്തിയതിന്‍റെ ഭാഗം കാണാം. ഇത്രയൊക്കെ  മാറ്റങ്ങള്‍ വരുത്തപ്പെട്ടു എങ്കിലും ഈ  കെട്ടിട  സമുച്ചയത്തിന്‍റെ   അസാമാന്യ  വലിപ്പം കുറഞ്ഞില്ല. വിയാ ഡെല്‍ കോര്‍സോ ഭാഗത്തു നിന്നു   വരുന്നവര്‍ക്ക്  നല്ലൊരു കാഴ്ച   സമ്മാനിച്ചുകൊണ്ട് തന്നെ  നില കൊണ്ടു. ചരിത്രം  റൊമിന്‍റെ സിരകളില്‍ രക്തം പമ്പു ചെയ്തു  കേറ്റുന്നു  എന്ന  രീതിയില്‍ അസാമാന്യ  ഗാംഭീര്യത്തൊടെ  അതിന്നും നിലകൊള്ളുന്നു.

അവലംബം

1.     https://en.wikipedia.org/wiki/Piazza_Venezia

2.     https://www.rome.info/attractions/piazza-venezia/


 























 

 

                 

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി