14.സാന്‍റാ മറിയാ ബസിലിക്ക
റോമിലെ കന്യാമറിയത്തിന്‍റെ ഏറ്റവും
വലിയ പള്ളിയാണ് സാന്‍റാ മറിയാ ബസിലിക്ക എന്നറിയപ്പെടുന്നത്. റോമാ നഗരത്തിലെ നാലു വലിയ പള്ളികളില്‍ ഒന്നാണിത്. വിഗ്രഹാരാധകരായവര്‍ നിര്‍മ്മിച്ച സൈബിലി
ദേവതയുടെ ക്ഷേത്രം ആണ് ഈ ബസിലിക്ക ആയി മാറിയത്.
ഏ ഡി നാലാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍
ലൈബീരിയസ് എന്ന പോപ്പാണ് ഈ പള്ളി ഉണ്ടാക്കാന്‍
ആവശ്യപ്പെട്ടത്. ഐതിഹ്യം അനുസരിച്ച്
കന്യകാ മാതാവ് പോപ്പിന്‍റെ
മുമ്പില്‍ പ്രത്യക്ഷപ്പെട്ട് ഈ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശം കൊടുത്തു
എന്നാണ് പറയപ്പെടുന്നത്. അവിടത്തെ തറയുടെ ആകൃതി തന്നെ
അസാധാരണമായ ഒരു മഞ്ഞു വീഴ്ചയെ അടിസ്ഥാനമാക്കി ആയിരുന്നു. ക്രമേണ ഈ
പള്ളി പല
പേരിലും അറിയപ്പെട്ടു. മഞ്ഞിന്‍റെ കന്യാ
മാതാവ്( പള്ളിയുടെ ആകൃതി നിശ്ചയിച്ച മഞ്ഞു വീഴ്ചയെ ഓര്‍മ്മിച്ചു കൊണ്ട്), സാന്‍റാ മറിയാ ലൈബീരിയാന
( നിര്‍മ്മിച്ച പോപ്പിന്‍റെ പേരു ചേര്‍ത്ത്),തിരുപ്പിറവി കണ്ട സെന്‍റ്
മേരി, ( യേശു
ജനിച്ചു എന്നു കരുതപ്പെടുന്ന ഇസ്രയേലില്‍
നിന്നും ഒരു പുരാവസ്തു
ഇവിടെ ഉണ്ട് ) എന്നിങ്ങനെ. അവസാനം കന്യാ
മറിയത്തിനു നിര്‍മ്മിച്ച റോമിലെ 26 പള്ളികളില്‍
ഒന്നായി സാന്‍റാ മറിയാ മാഗ്യോറെ
എന്നു അറിയപ്പെട്ടു തുടങ്ങി
ഇവിടത്തെ ശില്‍പകലാ രീതികള്‍ പല തരത്തിലും ഉള്ളതിന്‍റെ
ഒരു മിശ്രിതം ആണ്, കൃസ്ത്യന്‍
രീതി ആണ് ഏറ്റവും പ്രധാനപ്പെട്ടതെങ്കിലും. പതിനെട്ടാം നൂറ്റാണ്ടില്‍
കെട്ടിടം പൂര്‍ണമായി പുനരുദ്ധരിക്കുകയുണ്ടായി.
പള്ളിയുടെ മുഖപ്പും ഉള്ളിലെ പല ചിത്രപ്പണികളും
അപ്പോള്‍
ചെയ്തതാണ്. ഘടികാര ഗോപുരവും തറയിലെ ചിത്രപ്പണികളും
മാര്‍ബിള്‍ തറയും മധ്യകാലത്തെ പോലെ തന്നെ നിലനിര്‍ത്തിയിരുന്നു. ചില സ്തൂപങ്ങളും
മറ്റു റോമന്‍ കെട്ടിടങ്ങളിലെപ്പോലെ നില നിര്‍ത്തി. അഞ്ചാം നൂറ്റാണ്ടിലെ തറയിലെ
ചിത്രപ്പണികള്‍ നിലനിര്‍ത്തി , അതു പോലെ തന്നെ മേല്‍ത്തട്ടിലെ ചുവര്‍ ചിത്രങ്ങളും. താഴികക്കുടവും അള്‍ത്താരയും മറ്റും പഴയ
ബറോക് കാലത്തെതാണ്.
പല കാലത്തെ പ്രതിനിധാനം
ചെയ്യുന്ന വൈവിധ്യമുള്ള കലാരൂപങ്ങളും
നിര്‍മ്മാണ രീതികളും സമഞ്ജസമയി ഏകോപ്പിപ്പിച്ചിരിക്കുന്നു എന്നത്
സാന്‍റാ മറിയാ ബസിലിക്കായുടെ
ഏറ്റവും പ്രധാന സവിശേഷത തന്നെ.













Comments
Post a Comment