9. സിസ്റ്റൈന്‍ ചാപ്പല്‍
വത്തിക്കാനിലെ പോപ്പിന്‍റെ കൊട്ടാരത്തിലെ ചാപ്പല്‍ ആണ് സിസ്റ്റൈന്‍ ചാപ്പല്‍. പോപ്പിന്‍റെ ഔദ്യോഗിക താമസസ്ഥലത്തിനടുത്തു തന്നെ. ആദ്യകാലത്ത് വത്തിക്കാനിലെ പ്രധാന പള്ളി ആയിരുന്നു ഇത്, കപ്പേള മാഗ്ന എന്ന പേരിലാണ് ഇതറിയപ്പെട്ടത്. 1473 നും 1481 നും ഇടക്ക് ഈ പള്ളി പുതുക്കി പണിത പോപ്പ് സിക്റ്റസ് IV നു ശേഷം ആണ് ഇതിന്‍ സിസ്റ്റൈന്‍ ചാപ്പല്‍ എന്ന പേരു വന്നത്. പോപ്പ് സംബന്ധിക്കുന്ന എല്ലാ മതപരമായ ചടങ്ങുകളും ഇവിടെയാണു നടക്കുന്നത്.
പോപ്പ്
സിക്സ്റ്റസ് നവോത്ഥാനകാലത്തെ പെന്‍റിങ്ങ്
കലാകാരന്‍മാരായ സാന്ദ്രോ ബോട്ടിസെല്ലി, പിയെട്രൊ പെര്‍ഗുനോ, പിന്‍റൂരിക കക്കിയോ, ഡൊമിനികൊ ഘിര്‍ലാന്ഡിയോ, കോസിമോ റൊസ്സെല്ലി, ലുക സിഗ്നൊറെല്ലി എന്നിവരെ വത്തിക്കാനില്‍ ക്ഷണിച്ചു വരുത്തി അവിടം മോടി
പിടിപ്പിക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് ചുവര്‍ ചിത്ര പാനലുകള്‍ ആണ് ഉണ്ടാക്കിയത്. അള്‍ത്താരയുടെ ഇടത്തു
ഭാഗത്ത് മോസസിന്‍റെ ജീവിതവും വലതു ഭാഗത്ത്
യേശൂവിന്‍റെ ജീവിതവും ചിത്രീകരിക്കാന്‍ ആയിരുന്നു
നിര്‍ദ്ദേശം. ഇതിന്‍റെ കൂടെ അന്നു വരെ
വത്തിക്കാന്‍ ഭരിച്ചിരുന്ന
പോപ്പുകളുടെ ചിത്രങ്ങളും ചേര്‍ത്തു. 1482 ല്‍ ആണ് ഇതിന്‍റെ പണി തീര്‍ന്നത്.
അസമ്പ്ഷന്‍ ഉത്സവത്തിന്‍റെ സമയത് പോപ്പ്
സിക്റ്റസ് ഈ ചാപ്പലില്‍ ആദ്യത്തെ കുര്‍ബാന നടത്തി കന്യാമറിയത്തിനു സമര്‍പ്പിച്ചു.
പോപ്പ്
ജുലിയസ് II , ചാപ്പലിന്‍റെ നിലവറ ചിത്രീകരിക്കാന്‍ മൈക്കെല്‍ ആഞ്ചെലോയൊട്
ആവസ്യപ്പെട്ടു. ചാപ്പലിന്‍റെ മേല്‍തട്ടില്‍ ഉള്ള
ചിത്രീകരണങ്ങള്‍ മികതും 1508
മുതല്‍ 1512 വരെയുള്ള നാലു വര്‍ഷത്തിനുള്ളില്‍
ഇങ്ങനെ ഉണ്ടാക്കിയതാണ്.
പാശ്ചാത്യ കലാരീതിയെ ആകെ മാറ്റി മറിച്ചതായി തീര്‍ന്നു ഈ കലാസൃഷ്ടികള്‍ . വര്‍ഷങ്ങള്‍ക്കു ശേഷം മൈക്കേല്‍
ഏഞ്ചെലോ തന്നെയാണ് 1536-1541 കാലയളവില്‍ അവസാന തീര്‍പ്പ് (Final
Judgment) അള്‍ത്താരയുടെ
മേല്‍തട്ടില്‍ വരച്ചു ചേര്‍ത്തത്.
പോപ്പ് ക്ലെമെന്‍റ് VII ഉം പോപ്പ് പോള്‍ III ആയിരുന്നു അപ്പോള്‍
പോപ്പായിരുന്നത്. 500 വര്‍ഷം
കഴിഞ്ഞിട്ടും മൈക്കെല്‍ ആഞ്ചെലോയുടെ അസാധാരണമായ
സങ്കീര്‍ണ്ണമായ ഈ ചിത്രങ്ങള്‍
ലക്ഷക്കണക്കിന് ആള്‍ക്കാരെ ആകര്‍ഷിക്കുന്നു. ചിത്രകലയുടെ
ചരിത്രം തന്നെ മാറ്റിയെഴുത്തിയ ചിത്രങ്ങള്‍
ആയുരുന്നു ഇവ..
ഇന്നത്തെ സിസ്റ്റൈന്‍
ചാപ്പല്‍ കര്‍ദ്ദിനാളന്മര്‍ പോപ്പിനെ
തിരഞ്ഞെടുക്കുന്ന സ്ഥലം എന്നണ്
കൂടുതല്‍ അറിയപ്പെടുന്നത്. ഇതിന്‍റെ പ്രശസ്തി
അവിടെയുള്ള ചുവരെഴുത്തുകള്‍ കൊണ്ടു തന്നെയാണ്, പ്രത്യേകിച്ചും1508
നും 1512 നും ഇടക്ക് ഉണ്ടാക്കിയ മൈക്കേല്‍ ആഞ്ചെലോയുടെ അവസാനത്തെ തീര്‍പ്പും
മറ്റു ചുവര്‍ ചിത്രങ്ങളും കാരണമായി.
1990 ല്‍
പുനരുദ്ധാരണം നടത്തിയപ്പോഴാണ് ഈ
മഹാനായ കലാകാരന്‍റെ അസാമാന്യ
സാങ്കേതിക കഴിവും കലാബോധവും വ്യക്തമായത്.
ചിത്രം വരക്കുന്നതിനു ഒരു സഹായി പോലും ഇല്ലാതെ ഇത്രയൊക്കെ തനിച്ചു
ചെയ്ത അദ്ദേഹത്തെ എത്ര
അഭിനന്ദിച്ചാലും കൂടുതല്‍ ആവില്ല.
ചുവര്‍ വൃത്തിയാക്കാന്‍
ഏതാനും സഹായികള്‍ മാത്രം ആണ് ഉണ്ടായിരുന്നത്.
ചിതങ്ങളുടെ അസധാരണ വലിപ്പവും മേല്‍തട്ടിന്‍റെ വളവും
ഒക്കെ പ്രതികൂല ഘടകങ്ങള്‍ ആയിരുന്നു.
ചില പ്രത്യേകതകള്‍
1870 മുതലാണ്
പോപ്പിന്‍റെ തിരഞെടുപ്പ് ഇവിടെ
വെച്ചു നടക്കുന്നത്. പോപ്പിനെ തിരഞ്ഞെടുത്തു
കഴിഞ്ഞാല്‍ അദ്ദെഹത്തെ അള്‍ത്താരയുടെ
ഇടത്തു ഭാഗത്തുള്ള കണ്ണീരിന്‍റെ അറ
എന്ന ചെറിയ മുറിയിലേക്ക്
നയിക്കുന്നു. ആ മുറിക്ക് അങ്ങനെ പേരു വരാന്‍ കാരണം പോപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷത്തില്‍ ചിലര്‍ സന്തോഷാശ്രു പൊഴിച്ചിരുന്നു എന്നതാവാം.
മൈക്കെല്‍ ആഞ്ചെലോ ഈ ജോലി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ജോലി വളരെ
ബുദ്ധിമുട്ടുള്ളതാണെന്നും അയാളുടെ
ശത്രുക്കള്‍ അയാളെ
മോശക്കാരനാക്കാന്‍ ഇത് ഏല്‍പ്പിച്ചതാണെന്നും
വരെ അദ്ദേഹം ആദ്യം പറഞ്ഞത്രെ. ചുവര്‍
ചിത്രങ്ങള്‍ എങ്ങനെ വരക്കും എന്നുള്ള സാങ്കേതിക വിദ്യ പോലും അറിയപ്പെട്ടിരുന്നില്ല. തെറ്റുകള്‍ വരുത്തിയാല്‍
തിരുത്താനോ കഴിയുമായിരുന്നില്ല. വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീര്‍ക്കേണ്ടതും ആയിരുന്നു
ഇത്തരം ചുവര്‍ ചിത്രങ്ങള്‍.
മൈക്കേല്‍ ആഞ്ചെലോ വരച്ച
ചിത്രങ്ങളുടെ വിസ്തീര്‍ണ്ണം 460
ച.മീറ്റര്‍ ആയിരുന്നു എന്നോര്‍ക്കുക. ഇതൊക്ക് കൊണ്ട് സിസ്റ്റൈന്‍ ചാപ്പല്‍ എന്ന അത്ഭുതത്തെ
കാണാന്‍ അവസരം കിട്ടിയാല്‍ പാഴാക്കരുത്. വത്തിക്കാനിലെ മാത്രമല്ല റോമിലെയുമല്ല ലോകത്തിലെ തന്നെ ഏറ്റവും അമൂല്യമായ സമ്പത്താണിത്. അതുകൊണ്ട്
ആ അനശ്വരനയ കലാകാരനും
അദ്ദേഹത്തെ ചാപ്പല്‍ അലങ്കരിക്കാന്‍ നിയമിച്ച പോപ്പ് ജുലിയസ് II നും നമുക്ക് നമോവാകം അര്‍പ്പിക്കാം.
ആദാമിന്‍റെ സൃഷ്ടി
എന്ന ചിത്രത്തെപ്പറ്റി അല്‍പം
പറയാതെ വയ്യ. സിസ്റ്റൈന്‍ ചാപ്പലിലേ ഏറ്റവും
പ്രശസ്തമായ ചിത്രം ഇതു തന്നെ. ദൈവം
മനുഷ്യനെ
അവന്‍റെ സ്വന്തം രൂപത്തില്‍
സൃഷ്ടിച്ചു എന്ന ബൈബിള്‍ വചനം സാക്ഷാത്കരിക്കുന്നതായിരുന്നു ഈ ചിത്രം. 16
ദിവസം ഇത്രയും ഉയരമുള്ള മച്ചിന്‍റെ താഴെ
മലര്‍ന്നു കിടന്നുകൊണ്ട് , ചുവരില്‍ നിന്നു പ്ലാസ്റ്ററും മറ്റും
കണ്ണില്‍ വീഴുന്ന സഹചര്യത്തില്‍ ആണിത് വരച്ചു തീര്‍ത്തത്. ആദ്യം ദൈവത്തിന്‍റെയും
മാലാഖമാരുടെയും ചിത്രങ്ങള്‍ വരച്ചു. അവസാനം ആണ്
ആദത്തിന്‍റെ ചിത്രം വരച്ചത്. വലതു
വശത്ത് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു
വരുന്നതു പോലെ ആദമും വലതു വശത്ത്
മാലാഖമാരാല്‍ ചുറ്റപ്പെട്ട ദൈവവും ആയാണ് കാണപ്പെടുന്നത്. നീണ്ട താടിയും
നരച്ച മുടിയുമുള്ള സ്രഷ്ടാവ് നിശ്ചയ ദാര്‍ഢ്യത്തോടെയും ആദം ഒരു ശക്തനായ യുവാവായും ആണ് വരച്ചിരിക്കുന്നത്. ദൈവത്തിന്‍റെയും ആദാമിന്‍റെയും വിരലുകള്‍ പരസ്പരം തൊടുന്നതാണ് ഏറ്റവും വിശദമാക്കി കാണിച്ചിരിക്കുന്നത്. സ്രഷടാവിന്‍റെ ചൂണ്ടൂവിരല്‍
ആധികാരികമായി ആദാമിന്‍റെ നേരെ ചൂണ്ടിയിരിക്കുന്നു. ആ വിരല്‍ എന്തോ കൊടുക്കാന്‍ വെമ്പുന്നു
എന്നു തോന്നുമ്പോള്‍ ആദാമിന്‍റെ വിരല്‍
ദുര്‍ബലവും ദൈവത്തില്‍
നിന്നും ജീവിതത്തിന്‍റെ ഊര്‍ജ്ജം തേടൂന്നതു പോലെയും തോന്നും.
ഈ
ചിത്രങ്ങള്‍ പ്രധാനമായും അള്‍ത്താരയില്‍
തുടങ്ങി മൂന്നു ഭാഗം ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. മൈക്കെല്‍ ആഅഞ്ചെലോ പറയുന്ന
കഥകള്‍ ആദ്യം സ്വര്‍ഗ്ഗവും
ഭൂമിയുടെയും ഉത്ഭവം, തുടര്‍ന്ന് ആദാമിന്‍റെയും ഹവ്വയുടെയും സൃഷ്ടിയും ഏഡന്‍ തോട്ടത്തില്‍ നിന്നവരെ
പുറത്താക്കുന്നതും മൂന്നാമതായി
നോഹായും മഹാപ്രളയവും ആയാണ് കാണിച്ചിരിക്കുന്നത്.
അവലംബം
1.
https://en.wikipedia.org/wiki/Sistine_Chapel
2.
https://www.thesistinechapel.org/














Comments
Post a Comment