8. വത്തിക്കാന്‍ മ്യൂസിയം

 റോമന് ഫോറം കണ്ടതിനു ശേഷം ഞങ്ങള് നീങ്ങിയത് വത്തിക്കാനിലേ ക്കായിരുന്നു. ലോകത്തില് എല്ലായിട ത്തും ഉള്ള കൃസ്തുമത വിശ്വാസിക ളുടെ, കത്തോലിക്കരുടെ, ആത്മീയാ ചാര്യന് ആയ പോപ്പ് താമസിക്കുന്ന സ്ഥലം. സെന്റ് പീറ്റേറ്സ് ബസിലിക്ക, സിസ്റ്റൈന് ചാപ്പല്, റോമന് മ്യൂസിയം തുടങ്ങി വളരെയധികം കാഴ്ചകള് കാണാനുള്ള സ്ഥലം. വത്തിക്കാന് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ ല്ലോ. ഏറ്റവും ചെറിയ രാഷ്ട്റം ആയ വത്തിക്കാന് കഷ്ടിച്ച് 0.49ച.കീ വിസ് തീര്ണ്ണമാണുള്ളത്. റോമാനഗരം ആണ് വത്തിക്കാനു ചുറ്റും ഉള്ളത്. ഞങ്ങള് അവിടെ ആദ്യം കാണാന് പോയത് വത്തിക്കാന് കലാമ്യുസിയവും സി സ്റ്റൈന് ചാപ്പലും ആയിരുന്നു.

വത്തിക്കാന് മ്യൂസിയം
വത്തിക്കാന് മ്യൂസിയം 1506 ല് ആണ് സ്ഥാപിച്ചത്. അവിടെ ഇപ്പോള് 70,000 ല് അധികം കാഴ്ചവസ്തുക്കളാണ് ശേഖരിച്ചു വെച്ചിരിക്കുന്നത്. അതില് 20,000 ഓളം പ്രദര്ശിപ്പിക്കപ്പെട്ടിരിക്കു ന്നു.640 ല് അധികം ജോലിക്കാര് ഇവി ടെ പ്രവര്ത്തിക്കുന്നുണ്ട്. ഭരണസംബന്ധ മായതും വിവിധ കലാരൂപങ്ങളുടെ വിദഗ് ദ്ധരായും നാശോന്മുഖമായ വസ്തുക്കളു ടെ പുനറ്നിര്മ്മാണത്തിലും ഇവര് ശ്രദ്ധാ പൂര്വം ജോലി ചെയ്യുന്നു. ഒരു വര്ഷം 50 ലക്ഷത്തിലധികം സന്ദര്ശകര് അവിടെ വന്നു കണ്ടു പോകുന്നു.പാരീസിലെ ലൂവ്റേ മ്യൂസിയം കഴിഞ്ഞാല് ഏറ്റവും കൂടുതല് സന്ദര്ശകര് വരുന്ന മ്യൂസി യം ആണിത്. 24 ഗാലറികളും അവസാ നം സിസ്റ്റൈന് ചാപ്പലും ഉള്പ്പെട്ടതാണ് ഈ സമുച്ചയം .
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം പോപ്പ് ജുലിയസ രണ്ടാമന് ആണ് ഈ മ്യൂസിയ ത്തിനു തുടക്കം കുറിച്ചത്. കത്തോലി ക്കന് പള്ളി അധികാരികള് ആണ് ഈ മ്യൂസിയത്തിന്റെ പരിപാലകര്. പോപ്പി ന്റെ കീഴില് ഉള്ള ഈ മ്യൂസിയത്തില് അത്യപൂർവമായ പെയിന്റിങ്ങുകളും റോമന് ശില്പ്പങ്ങളും ശരിക്കും കണ്ടു മനസ്സിലാക്കണം എങ്കില് ദിവസങ്ങള് എടുക്കും. ഒരു ദിവസം ഉച്ച കഴിഞ്ഞാ ണ് ഞങ്ങള് അവിടെ പോയത്. ഒരു ഓട്ടവലത്തില് കാണാന് കഴിഞ്ഞതും ഫൊട്ടോ എടുക്കാന് കഴിഞ്ഞതും ഓര് മ്മിച്ചെടുക്കാന് കഴിഞ്ഞതുമായ വിവര ങ്ങള് ഇവിടെ എഴുതുന്നു. ഇത്തരം കലാശേഖരങ്ങളെ കുറിച്ച് എഴുതു മ്പൊള് തോന്നുന്നത് “ആയിരം നാവു ള്ളോരനന്തനും” ഇതൊക്കെ കണ്ട് എഴുതുവാന് കഴിയുമോ എന്നാണ്. മൈക്കെല് ആഞ്ചെലോയും റാഫേലും അലങ്കരിച്ച സിസ്റ്റൈന് ചാപ്പലിലെ മേല്ക്കൂരയും അള്ത്താരയും കാ ണാന് ഈ മ്യുസിയത്തില് കൂടിയാണ് വഴിയുള്ളത്.
ചരിത്രം
വത്തിക്കാന് മ്യൂസിയത്തിന്റെ തുടക്കം 16 ആം നൂറ്റാണ്ടില് വാങ്ങിയ ഒരു മാര്ബിള് ശില്പ്പത്തില് നിന്നാണ്. റോമില് നിന്ന് അധികം ദൂരത്തല്ലാത്ത സാന്റാ മറിയാ മാഗിയോര് എന്ന സ്ഥല ത്ത് ഒരു വൈന് തോട്ടത്തില് കണ്ടെ ത്തിയ ലാവൊക്കൂണും മക്കളും എന്ന ശില്പ്പത്തില് നിന്നായിരുന്നു. ഈ ശില് പ്പം പരിശോധിക്കന് പോപ്പ് ജുലിയസ് രണ്ടാമന് അന്നു വത്തിക്കാനില് ജോലി ചെയ്തിരുന്ന മൈക്കേല് ആഞ്ചെലോ യെയും ഗൈലിയാനൊ സാങല്ലോയെ യും പറഞ്ഞയച്ചു, അവര് നിര്ദ്ദേശിച്ച തനുസരിച്ച് പോപ്പ് അപ്പോള് തന്നെ ആ ശില്പ്പം വിലക്കു വാങ്ങി. ആ ശില്പ്പ ത്തില് ട്റൊജന് പുരോഹിതന് ലവു ക്കൂണും വലിയ സര്പ്പങ്ങളാല് ആക്ര മിക്കപ്പെടുന്ന രണ്ടു പുത്രന്മാരായ ആന്റിഫന്റേസിനെയും തയിംബ്രെയി സിനെയും ആണ് ചിത്രീകരിച്ചിരി ക്കുന്നത്. ഇതു വാങ്ങി ഒരുമാസത്തി നകം തന്നെ ഈ ശില്പ്പം കാണികള്ക്ക് കാണാന് പ്രദര്ശിപ്പിച്ചു. പിന്നീട് പോപ്പ് ബെനെഡിക്റ്റ് പതിനാലാമന് ക്രിസ്താ ന്ഷ്യം എന്ന മ്യൂസിയവും കുറെ വേറേ ശേഖരങ്ങളും ഉള്പ്പെടുത്തി മ്യൂസിയം വിപുലീകരിച്ചു. പയസ് ഒമ്പതാമന് ലാറ്റെറന് മ്യൂസിയവും 1854 ല് നിര്മ്മി ച്ചു. ഈ മ്യൂസിയം 2006 ഒക്ടൊബറില് അതിന്റെ 500 ആം വാര്ഷികം കൊണ്ടാ ടി. വത്തിക്കാന് ശേഖരങ്ങള് അന്നു മുതലാണ് പൊതു പ്രദര്ശനത്തിനു നല്കിയത്. പൊപ്പ് പയസ് തന്നെയാണ് മ്യൂസിയത്തിനു ഒരു പ്രത്യേക കെട്ടിടം ഉണ്ടാക്കാനും തുടക്കം കുറിച്ചത്. പുതിയ കെട്ടിടം 1932 ഒക്ടോബര് 27 നു തുറന്നു കൊടൂത്തു. ഇവിടെ ഉള്ള പ്രധാനപ്പെട്ട പെയിന്റിങ്ങുകള് താഴെ പറയുന്നവ യാണ്
പ്രധാന പെയിന്റിങ്ങുകള് ( വിക്ക്പിപ്പീഡിയ)
ഗിയൊട്ടൊ : സ്റ്റിഫാനെഷി ട്രിപ്റ്റിക്
ഒലിവുക്കിയോ ഡി സിക്കാറെല്ലൊ : ഒപെറാ ഡി മിസെറികോര്ഡിയ
ഗിയോവന്നി ബെല്ലിനി : പിയെറ്റാ
മെലൊസൊ ദ ഫോര്ലി : വത്തികാന് ലൈബ്രറിയുടെ പ്രിഫക്റ്റ് ആയി സിക്സ്റ്റസ് IV
പിയെട്റോ പേറുഗിനൊ: ഡിസെംവിര് അല്ത്താരയും സാന് ഫ്രാന്സിസ്കോ അല് പ്രാറ്റൊയുടെ പുനരുദ്ധാരണവും
ലിയനാര്ഡോ ഡാവിഞ്ചി : വനത്തില് ഒറ്റപ്പെട്ട സെന്റ്,ജെരോം
റാഫേല് ഫോലിഗ്നൊയിലെ : മഡോണാ
ടിഷ്യന്: ഫ്രാറി മഡോണ
അന്റോണീയോ ഡ കൊറിഗിയൊ : മഹാനായ ക്രൈസ്ത്
പാവ്ലോ വേരൊണിസെ : സെന്റ്.ഹെലീനോയിലെ കാഴ്ച
കരവാഗിയൊ: യെശുവിന്റെ അടക്കല്
ഡൊമെനിഷിനോ : സെന്റ്.ജെറോമിന്റെ അവസാനതെ പ്രാര്ഥന
നികോലാസ്പൌസ്സിന്: സെന്റെറാസ്മസ്സിന്റെ രക്ഷസാക്ഷിത്വം വൈക്കല്
ജാന് മടെജ്കോ: സൊബിയെസ്കി വിയന്നായില്
ആധുനിക മതപരമായ കലാശെഖരം 1973 ല് ആണ് കൂട്ടിചേര്ത്തത്. ഇതില് കാര്ലോ കാറാ, ജിയോര്ജിയൊ ചിരി കോ, വിസെന്റ് വാന് ഗോഗ്, പോള് ഗാങ്വിന്, മാര്ക് ചഗാലി, പോള് ക്ലീ, സാല്വദോര് ഡാലി, പാഅബ്ലോ പിക്കാ സ്സോ എന്നിവരുടെ പെയിന്റിങ്ങു കള് ആണുള്ളത്.
ഇതു കൂടാതെ ശില്പ്പങ്ങളുടെ മ്യൂസിയ വും ഇതില് ഉള്പ്പെടുന്നു. ഇവ പ്രധാന പ്പെട്ട ഈ ഗാലറികളില് ആണ് സ്ഥാപി ച്ചിട്ടുള്ളത്.
1.അഷ്ടകോണ കോര്ട്ട് : പോപ്പിന്റെ ശെഖരത്തില് ഉണ്ടായിരുന്ന പുരാതന ശില്പ്പങ്ങളാണിവിടെ വെച്ചിരിക്കുന്നത്. ബെല്വിഡെയരിലെ അപ്പൊളോ, ലവു ക്കൂണും മക്കളും ഇതില് പെടുന്നു.
2. സാലാ റോട്ടന്ഡാ : പാന്തിയോണ് പൊലെ ഉണ്ടാക്കിയത്. തറയില് പുരാ തന മൊസായിക് ചിത്രങ്ങള് ഉണ്ട്. ചുറ്റും പുരാതന ശില്പ്പങ്ങളും ഹെര്ക്കുലീസിന്റെ ഓട്ടു പ്രതിമയും ബ്രാഷി ആന്റിനൊസിന്റെ ശില്പ്പവു ഇതില് പേടുന്നു.
3.ഗ്രീക് ക്രൊസ്സ് ഗാലറി : കൊന്സ്റ്റന്സിന്റെയും മകള് സെന്റ് ഹെലീനയുടെയും ശില്പ്പങ്ങള്
4.പ്രതിമകളുടെ ഗാലറി : പ്രധാനപ്പെട്ട പല പ്രതിമകളും ഇവിടെ ഉണ്ട്. ഉറങ്ങുന്ന അരിയാഡ്നെ, മെനാന്ഡരിന്റെ അര്ദ്ധകായ പ്രതിമ, ബാര്ബെറിനി കാനന്ഡെലാബ്ര ഇവ ഇതില് പേറ്റുന്നു.
5.അര്ദ്ധകായ പ്രതിമകളുടെ ഗാലരീ: പുരാതന അര്ദ്ധകായ പ്രതിമകള്
6.മുഖം മൂടികളുടെ കൂട്ടം : തറയില് ഉള്ള മൊസായിക്കില് നിന്നാണ് ഈ പേരു കിട്ടിയത്. പുരാതന തിയേറ്റര് മുഖം മൂടികളുടെ ശേഖരം
7.സാല ഡെല്ലെ മ്യുസ്സ് : അപ്പൊളോയുടെയും ഒമ്പതു മ്യൂസുക ളുടെയും പ്രതിമകള് 1774 ല് ടിവോ ലിയില് നിന്ന് ഒരു റോമന് വില്ലായില് നിന്ന് കിട്ടിയതും മറ്റു റോമന് ശില്പ്പ ങ്ങളും .മൈക്കെലാഞെലോയുടെ പ്രസിദ്ധമായ ബെല്വിഡെയര് ടൊര്സോ എന്ന ശില്പ്പമാണ് കേന്ദ്രബിന്ദു. മറ്റു പുനരുഥാന കാലത്തെ ശില്പ്പികളു ടെയും ശില്പ്പങ്ങള്
8. ശാലാ ഡെഗ്ലി അനിമാലി : മ്റുഗങ്ങളുടെ പുരാതന ശില്പ്പങ്ങള്







Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി