7.റോമന്‍ ഫോറത്തിലെ ക്ഷേത്രങ്ങള്‍ - 2
റോമന് ചക്രവര്ത്തി ഹദ്രിയാന്റെ കാലത്ത് ഏ.ഡി. 135 ല് നിര്മ്മിച്ചതാണ് ഈ ക്ഷേത്രം. അദ്ദേഹം തന്നെ ഇതിന്റെ രൂപരേഖ നിര്മ്മിക്കുന്നതില് കാര്യമായ സംഭാവന നല്കിയുട്ടുണ്ട്. തീപിടുത്ത തില് നാശം വന്ന ശേഷം മാക്സെഷി യസ് ചക്രവര്ത്തി ഇതു പുനരുദ്ധരിക്കു കയും ചെയ്തു. ഈ ക്ഷേത്രം ആണ് റോമന് ഫോറത്തിലെ ഏറ്റവും വലിയ ക്ഷേത്രം. കൊളോസ്സിയത്തിനടുത്ത് കിഴക്കേ അറ്റത്തായിരുന്നു ഇതിന്റെ സ്ഥാനം. ഭാഗ്യ ദേവതയായ വീനസ് ഫെലി ക്സിനും റോമാ നഗരത്തിന്റെ ശാശ്വത നില നില്പ്പിന്നു കാരണമായ റോമാ എറ്റെര്ണ എന്ന ദേവതക്കും സമര്പ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ഏ.ഡി.121 ല് ആണ് നിര്മ്മാണം തുട ങ്ങിയത്. 135 ല് ഔദ്യോഗികമായി ചക്രവര്ത്തി ഹാദ്രിയാന് ഉത്ഘാടനം ചെയ്തു എങ്കിലും നിര്മ്മാണം പൂര്ത്തി യായത് അന്റോണിയ്സ് പയസ് എന്ന ചക്രവര്ത്തി ഭരണത്തില് ഇരുന്നപ്പോള് ആയിരുന്നു.
ക്ഷേത്രത്തില് പ്രധാനമായും രണ്ട് അറകള് (ചെയിം ബെര്സ്) ആയിരുന്നു ഉണ്ടായിരുന്നത്. ഓരോ സിംഹാസന ത്തില് വീനസിന്റെയും റോമായുടെയും പ്രതിമകള് പുറം തിരിഞ്ഞ് ഇരിക്കുന്ന രീതിയില് ആയിരുന്നു. റോമാ പടിഞ്ഞാ റോട്ടു നോക്കി റോമന് ഫോറം നോക്കു ന്നതായും വീനസ് കിഴക്കോട്ട് കൊളോ സിയത്തിന്റെ നേരെ നോക്കുന്നതും പോലെ ആയിരുന്നു അവരുടെ സിംഹാ സനങ്ങള് വെച്ചിരു ന്നത്. ഒരോ അറയ് ക്കും നാലു വീതം സ്തൂപങ്ങള് ഉണ്ടായി രുന്നു. മാര്ബിളില് ജ്യൊമതീയ ആകൃ തികള് കൊണ്ടായിരുന്നു തറ ഉണ്ടാക്കി യത്. മണ്ണില് നിന്നു കുഴിച്ചടുത്ത സ്തൂ പങ്ങള് ഇപ്പോഴും അധികം കേടാകാതെ യുണ്ട്.
ഏഴാം നൂറ്റാണ്ട് വരെ ഈ ക്ഷേത്രം കേടു പാടുകള് ഇല്ലാതെ നിലനിന്നു. എന്നാല് ഹെറക്ലിയസ് എന്ന ചക്രവര്ത്തി അന്ന ത്തെ പോപ്പ് ഹൊണോറിയസിന് മേല് ക്കൂരയിലെ ഓട്ടില് നിര്മ്മിച്ച ഓടുകള് സെന്റ് പീറ്റെര്സ് ബസിലിക്ക അലങ്ക രിക്കാന് കൊണ്ടു പോകാന് അനുവാദം കൊടുത്തു. 12 ആം നൂറ്റാണ്ടില് ഇത് പലാറ്റിന് ഹില്ലിന്റെ മതിലിനകത്താക്കി . 14 – 16 നൂറ്റാണ്ട് വരെ അവിടെ കല്ലു വെട്ടുന്ന ഒരു ക്വാറി ആയി മാറി. 1930 ല് ആണ് ഇന്നതെ രൂപം ഉണ്ടാക്കിയത്. അടുത്ത കാലത്ത് ചവിട്ടുപടികള് കടന്ന് അകത്തു കയറാന് കഴിയുന്ന രീതിയിലാക്കി. ഇതിനകത്തു നിന്ന് കൊളോസ്സിയത്തിന്റെ അത്യപൂര്വമായ കാഴ്ച കാണാന് കഴിയും.
ഇപ്പോള് കാണാന് ഒന്നുമില്ലെങ്കിലും പ്രേമത്തിന്റെ ദേവതയായ വീനസിന്റെ യും റോമിന്റെ രക്ഷാദേവതയായ റോമാ യുടെയും ഈ ക്ഷേത്രം ഒരു കാലത്ത് മഹത്തായ ഒരു കാഴ്ചയായിരുന്നിരിക്കു മെങ്കിലും ഇപ്പോള് അതിന്റെ അവ ശിഷ്ടങ്ങള് മാത്രം റോമാ ഫോറത്തിന്റെ കിഴക്കേ അറ്റത്ത് കാണാം.
5. അന്റൊണിനസിന്റെയും ഫൌസ്റ്റിനാ യുടെയും ക്ഷേത്രം (ഏ ഡി 141)
റോമന് ചക്രവര്ത്തി അന്റോണീനസ് പയസ് 141 ഏ ഡി യില് തന്റെ പത്നി ഫൌസ്റ്റിനായുടെ ഓര്മ്മക്കു വേണ്ടി ഉണ്ടാക്കിയ ക്ഷേത്രം ആണിത്. റോമന് ഫോറത്തില് ഏറ്റവും നന്നായി നില് ക്കുന്ന ഒരു ക്ഷേത്രം ആണിത്. ചക്ര വര്ത്തിയുടെ ഭാര്യ ഫൌസ്റ്റി നായുടെ മരണ ശേഷം നിര്മ്മിച്ച ആ ക്ഷേത്രം അവരെ ആരാധിച്ചു വന്നു. 161 ഏ ഡി യില് ചക്രവര്ത്തി മരിച്ചപ്പോള് ഈ ക്ഷെത്രത്തെ രണ്ട് പേരുടെയും പേര് കൂട്ടിച്ചേറ്ത്തു വിളിച്ചു തുടങ്ങി . ഈ ക്ഷെത്രം ഇങ്ങനെ നിലനില്ക്കാന് പ്രധാന കാരണം ഏഡി 600 നും 800 നും ഇടക്ക് മിരാന്ഡായിലെ സാന് ലൊറെ ന്സോ പള്ളിയുടെ അനുബന്ധമാക്കി യതാണ്.
1601 ല് സാന് ലൊറെന്സോയുടെ പള്ളി പുതുക്കി പണിയാന് ആര്കി ടെക്റ്റ് ഒറാസിയോ ടൊറിയാനിയെ ഏല്പ്പിച്ചു. പഴയ പള്ളിയുടെ മേല്ക്കൂ രയും ഭംഗി വരുത്താന് ഉപയോഗിച്ച മാര്ബിളും പണീക്കിടക്ക് തകര്ന്നു പോയി. എട്ടു വലിയ കൊറിന്തിയന് സ്തൂപങ്ങള് ഉണ്ടായിരുന്ന പോര്ട്ടി ക്കൊ ഇപ്പോഴും കാണാന് കഴിയും. മദ്ധ്യകാലത്ത് ഈ പള്ളി പല പ്രാവശ്യം പുതുക്കി പണിതിട്ടുണ്ട്. 19 ഉം 20 ഉ നൂറ്റാ ണ്ടിലെ മണ്ണു മാറ്റല് പ്രക്രിയയില് നിന്നു ഈ ക്ഷേത്രം പരിസരത്തിന്റെ നിരപ്പില് നിന്നു ഏതാനും മീറ്റര് മാത്രം ഉയരത്തില് ആണെന്നു കണ്ടെത്തി.
ഇപ്പൊഴത്തെ നിലയില് കോണികള് കടന്ന് ഉയര്ന്നു നില്ക്കുന്ന പത്തു സ്തൂപങ്ങളിലേക്ക് കയറാം.
.
6. സീസറിന്റെ ക്ഷേത്രം (ബി.സി 29)
ബിസി 100 മുതല് 44 വരെ ജീവിച്ചിരുന്ന ജുലിയസ് സീസറിന്റെ ഓര്മ്മക്ക് നിര്മ്മി ച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള് റോമന് ഫോറത്തില് കാണാം. കാഷ്യ സ്, ബ്രൂട്ടസ് എന്നിവരുടെ കയ്യാല് 44 ബി സി മാര്ച്ച് 15 നു കൊല്ലപ്പെട്ട സീസറി ന്റെ ഓര്മ്മക്കു നിര്മ്മിച്ച ഈ ക്ഷേത്രം 29 ബി സി യില് ആണ് പണി തീര്ന്നത്. അതിന്റെ അള്ത്താര മാത്രമേ ഇന്നു നിലനില്ക്കുന്നുള്ളു.
മരണ ശേഷം ആദരിക്കപ്പെട്ട ജൂലിയ സ് സീസറിന്റെ പിന്ഗാമിയായ അഗ സ്റ്റസ് സീസറാണ് തന്റെ വളര്ത്ത ച്ഛന്റെ ഓര്മ്മക്കായി 29 ബി സി യില് ആക്ടി യം യുദ്ധ ത്തിനു ശേഷം ഇതു പണികഴി പ്പിച്ചത് . സീസറിന്റെ ശവശരീരം അടക്കം ചെയ്ത സ്ഥലത്തായിരുന്നു ഇതുനിര്മ്മി ച്ചത്. സീസറിന്റെ അവസാന വാക്കു കള് മാര്ക്ക് ആന്റണി അവിടെ വെച്ചു ഉച്ചത്തില് വായിക്കുകയും ചെയ്തു. റോമിലെ ഒരാളിന്റെ പേരില് ആദ്യമായി ഒരു ക്ഷേത്രം പണിതത് സീസറിന്റെ പേരില് ആയിരുന്നു. സീസറിന്റെ മരണശേഷം ആകാശത്ത് പ്രത്യക്ഷപ്പെട്ട ഒരു കോമെറ്റ് അദ്ദേഹ ത്തിന്റെ ആത്മാ വാണെന്ന് അദ്ദേഹത്തിന്റെ അനുയായി കള് വിശ്വസിച്ചു.തുടര്ന്നാണ് അഗസ്റ്റസ് ഭരണമേറ്റത്.
ക്ഷേത്രത്തിന്റെ പ്ലാന് കാണാനില്ല. ആറ് അടുപ്പിച്ചുള്ള സ്തൂപങ്ങള് ക്ഷേത്രത്തി ന്റെ മുമ്പില് ഉണ്ടായിരുന്നു എന്നു തോന്നുന്നു. 15 ആം നൂറ്റാണ്ടു വരെ വലിയ കേടുപാടു കൂടാതെ ഈ ക്ഷേത്രം നില നിന്നിരുന്നു. തുടര്ന്ന് ഇതില് നിന്നു കിട്ടിയ മാര്ബിളും കല്ലുകളും മറ്റു പള്ളി കളും കൊട്ടാരങ്ങളും ഉണ്ടാക്കാനും മറ്റും ഉപയോഗിച്ചു.
ഈ ക്ഷേത്രത്തിന്റെ ഇപ്പോള് നിലനില് ക്കുന്നത് പ്രസംഗിക്കാന് ഉപയോഗിച്ചി രുന്ന സിമന്റില് നിര്മ്മിച്ച പ്ലാറ്റ്ഫോം മാത്രമാണ്. ഈ പ്ലാറ്റ്ഫൊം സീസറിന്റെ ശവകുടീരം ആയി കണക്കാക്കപ്പെടു ന്നു. അവിടെ എന്നും പുഷ്പങ്ങള് വെക്കാറുണ്ട്. റോമാ ഫൊറത്തിന്റെ കിഴക്കു ഭാഗത്താണ് ഇതിന്റെ സ്ഥാനം.
7.വെസ്പെഷ്യന്റെയും ടൈറ്റസ്സിന്റെയും ക്ഷേത്രം ( ഏ ഡി 79)
ഇത് ഒരു പുരാതനക്ഷേത്രം ആണ്. കൊറിന്തിയന് രീതിയില് നിര്മ്മിച്ച ഇതിന്റെ ഭാഗങ്ങള് ഇപ്പോഴും കാണാം. 15 മീറ്റര് ഉയരം ഉള്ള മൂന്നു സ്തൂപങ്ങള് കാണാം ഇതിന്റെ അവശിഷ്ടമായി. 22 മീറ്റര് വീതിയും 33 മീറ്റര് നീളവും ഉള്ള ഒരു ഇടനാഴിയാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. രണ്ടു ഭരണാധികാരി കളുടെയും ആരാധനക്ക് രണ്ട് മുറികള് ഉണ്ടാക്കിയിരുന്നു. ഏ ഡി 79 ല് ടൈറ്റസ് ഭരണത്തില് ഇരിക്കുമ്പോള് അയാളുടെ പിതാവിന്റെ ഓര്മ്മക്കായാണിതുണ്ടാ ക്കിയത്. ഏ ഡി 87 ല് ഡൊമിഷ്യന്റെ കാലത്ത് മാത്രമേ ഇത് ആരാധനക്കു തുറന്നു കൊടുത്തുള്ളു. ആദ്യത്തെ ലിഖിതത്തില് വെസ്പെഷ്യന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളു. തുടര്ന്നുള്ള വരികളില് ക്ഷേത്രം പുനര്നിര്മ്മിച്ച സെപ്റ്റിമിയസ് സെവെറസ് , കറക്കെല്ല എന്നീ പേരുകള് കൂടി കാണാം. ഷഡ്മു ഖം ആയൂള്ള ഈ ക്ഷേത്രത്തിന് ആറു സ്തൂപങ്ങളും മുമ്പിലുണ്ടായിരുന്നു. 1811 ല് പുനര്നിര്മ്മിച്ച രീതിയില് ആണി പ്പൊള് ഉള്ളത്.
8. റോമുലസ്സിന്റെ ക്ഷേത്രം (ഏ ഡി 309)
റോമിലെ റോമുലസ്സിന്റെ ക്ഷേത്രം ഏ ഡി 309 ല് മാക്സെഷ്യസിന്റെ മകന്റെ ഓര്മ്മക്ക് ഉണ്ടാക്കിയതാണ്. ആരംഭ കാലത്ത് ജൂപിറ്റര് ദേവന്റെ ആരാധന യായിരുന്നു ഇവിടെ. ഈ കെട്ടിടം പിന്നീട് ഉണ്ടാക്കിയ സെന്റ് കൊസമാസിനെറ്റ്യും ഡാമിയന്റെയും പള്ളിയുടെ മുഖപ്പായി ഉപയോഗിച്ചിരുന്നതുകൊണ്ട് നല്ല രീതിയില് ഇന്നും നിലനില്ക്കുന്നു. അന്റൊണീ നസ് ഫൌസ്റ്റിന ക്ഷേത്ര ത്തിന്റെ തൊട്ടു തന്നെയാണി തും സ്ഥിതി ചെയ്യുന്നത്. മാക്സെന്ഷ്യ സിന്റെ മരണ ശേഷം കൊന്സ്റ്റന്റൈന് ഒന്നാമന് ഈ ക്ഷേത്രം പുനര്നിര്മ്മിച്ചു ജൂപിറ്റര് ദേവന്റെ ആരാധനാലയമാ ക്കി. ഇതിന്റെ പ്രത്യേകത ഓടില് നിര്മ്മിച്ച ഇതിന്റെ പ്രവേശന കവാടം ആണ്.





Comments
Post a Comment