6.റോമന്‍ ഫോറത്തിലെ ക്ഷേത്രങ്ങള്‍

 റോമന് സാമ്രാജ്യത്തിന്റെ ഹൃദയഭാഗം ആയിരുന്ന റോമന് ഫോറത്തിലെ കാഴ്ച കള് കണ്ടു നടന്ന് ഏറ്റവും പ്രധാനപ്പെട്ട കൊളോസിയത്തെപ്പറ്റിയും ഗ്ലാഡിയേ റ്റെര്സിനെ പറ്റിയും പറഞ്ഞു കഴിഞ്ഞു. എന്നാല് ഇവിടെ കുറെയധികം ക്ഷേത്ര ങ്ങളും ബസിലിക്കാകളും സ്മാരകങ്ങ ളും ഉണ്ട്. ചിലതൊക്കെ സ്മാരകങ്ങളാ ക്കി ഉണ്ടാക്കി പിന്നീട് ക്ഷേത്രമായൊ മറ്റോ മാറിയതാണ്. നശിച്ചു കൊണ്ടിരു ന്ന പലതും പുനരുദ്ധരിച്ച് ഓര്മ്മ പുതു ക്കാന് ചരിത്രസ്മാരകങ്ങളായി നില നിര്ത്തിയിരിക്കുന്നു. അവയില് ചിലവ യെപ്പറ്റി ഈ ലക്കത്തില് പറയുന്നു.

1. കാസ്റ്ററിന്റെയും പോളുക്സിന്റെയും ക്ഷേത്രം .
റോമാ പുരാണത്തിലെ ഇരട്ട ദേവന്മാ രായിരുന്നു കാസ്റ്ററും പോളുക്സും. ജൂപിറ്ററിന്റെയും ലിഡയുടെയും മക്കള് ആയിരുന്നു ഇവര്. ജെമിനി ഗാലക്സി യില് ഇവര് സ്ഥാനം പിടിച്ചിട്ടുണ്ട്. പോളു ക്സ് മരണം ഇല്ലാത്തയാളും കാസ്റ്റര് മരണം ഉള്ളയാളും ആയിരുന്നുവത്രെ. രണ്ടു പേരും അസാധാരണമായ പ്രാഗ ത്ഭ്യമുള്ള കുതിരപ്പടയാളികള് ആയിരു ന്നു. ഇവരുടെ ആരാധന ബി.സി. ആറാം നൂറ്റാണ്ട് മുതല് തുടങ്ങിയിരുന്നു. ഈ ക്ഷേത്രം ആലസ് പോസ്റ്റുമിയസ് എന്ന റോമന് ജനറല് ആണ് നിര്മ്മിച്ചത്. ലാറ്റിന് രാജ്യക്കാരോടു റെജിലസ് തടാ കത്തിനടുത്തു വെച്ച് (499 – 496 ബിസി) നടന്ന ഒരു യുദ്ധത്തില് വെള്ളക്കുതിര കളില് വന്ന അറിയപ്പെടാത്ത രണ്ട് കുതിരപ്പടയാളികള് അദ്ദേഹത്തെ സഹായിച്ചുവെന്നും യുദ്ധത്തിനു ശേഷം ആ യുവാക്കള് തങ്ങളുടെ കുതിരകള് ക്ക് വെള്ളം കൊടുക്കുന്നത് കണ്ടു വെന്നും അവര് ഈ ദേവ സഹോദര ന്മാര് ആയിരുന്നു എന്നും അദ്ദേഹം വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള് മാത്രമാണ് ഇന്നു നില നില്ക്കുന്നത്. ഈ യുദ്ധത്തിലെ വിജയം ആഘോഷിക്കാന് 5000 കുതിരപ്പടയാ ളികള് പങ്കെടുക്കുന്ന ഒരു ഘോഷ യാത്ര സംഘടിപ്പിച്ചിരുന്നു. ഈ ഇരട്ട ദൈവങ്ങളെ പ്രതിനിധാനം ചെയ്തു വേഷം കെട്ടിയ രണ്ട് പടയാളികള് ഈ ഘോഷയാത്രയുടെ കേന്ദ്രബിന്ദുവായി രുന്നു. ബി സി രണ്ടാം നൂറ്റാണ്ടില് മെറ്റ ലസ് ഡേല്മാറ്റിക്കസ് എന്ന മറ്റൊരു റോമന് രാജാവ് യുദ്ധത്തില് വിജയം നേടിയതിനു ശേഷം പുനരുദ്ധാരണം ചെയ്തു.
ബി സി 14 ആം നൂറ്റാണ്ടിലോ 9 ആം നൂറ്റാണ്ടിലോ ഉണ്ടായ മാരകമായ തീപ്പിടുത്തത്തിനു ശേഷം അഗസ്റ്റസ് ഈ ക്ഷേത്രം പുതുക്കി പണിതു. ഇതിനൊട നുബന്ധിച്ച് ജനുവരി 27 ഒരു ആഘോഷ ദിവസവു മായി പ്രഖ്യാപി ക്കപ്പെട്ടു. ചക്രവര്ത്തി അഗസ്റ്റസിന്റെ മക്കളായ ഗയുസ് ല്യുഷിയസ് ഇവരെ ഈ ക്ഷേത്രവു മായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല് ഈ രണ്ട് കുട്ടികളും ക്ഷേത്രത്തിന്റെ പണി തീരുന്നതിനു മുമ്പ് മരണപ്പെട്ടു. തുടര്ന്ന് ടൈബീരിയസ്സിന്റെ യും അദ്ദേഹത്തിന്റെ സഹോദരന് ഡ്ര്യൂസസുമായി ബന്ധപ്പെടുത്തി.
നല്ല വെളുത്ത മാര്ബിളില് നിര്മ്മിച്ച ഈ ക്ഷേത്രം 32 മീറ്റര് വീതിയും 50 മീറ്റര് നീളവും 19 മീറ്ററ് ഉയരവും ഉള്ളതായിരു ന്നു. മുഖപ്പില് 8 സ്തൂപങ്ങളും വശങ്ങ ളില് 11 സ്തൂപങ്ങളും ഉണ്ടായിരുന്നു. പ്രവേശനം രണ്ടു കോണി പ്പടികളില് കൂടി ആയിരുന്നു ആദ്യം. മൂന്നാം നൂറ്റാ ണ്ടില് കോണിപ്പടികള് ഒന്നാക്കി മാറ്റി. ഉള്ളിലെ പണിയും വളരെ സങ്കീര്ണ്ണമായി രുന്നു. അകത്ത് 25 ഓളം അറകള് ഉണ്ടായിരുന്നു. പിന്നീട് ഈ ക്ഷേത്രം സര്ക്കാര് അളവു തൂക്കം നോക്കുന്ന ആഫീസാക്കി മാറ്റി. ഒരു ഭാഗം ബാങ്കാ യും പ്രവര്ത്തിചു. ബി സി നാലാം നൂറ്റാണ്ടൂ മുതല് ഈ ക്ഷേത്രം നാശോ ന്മുഖമായി . ഇപ്പോള് മഹത്തായ പാര മ്പര്യം കാണിക്കാന് രണ്ട് വലിയ സ്തൂ പങ്ങള് മാത്രമേ ബാക്കിയുള്ളു.
2. ശനി ദേവന്റെ ക്ഷേത്രം
ഈ ക്ഷേത്രം പുരാതന റോമില് ശനി ദേവനു സമര്പ്പിക്കപ്പെട്ടതാണ്. കര്ഷക രുടെ ദൈവം ആയ അദ്ദേഹമാണ് വിത്തുകള് വിതക്കുന്നത് എന്നായിരുന്നു വിശ്വാസം. റോമന് ഫോറത്തിലെ ഏറ്റ വും പഴക്കം കൂടിയ നിര്മ്മാണ ങ്ങളില് ഒന്നാണിത്. ബിസി 501 നും 497 നും ഇടയില് നിര്മ്മിച്ചത്. നാലാം നൂറ്റാണ്ടില് പുതുക്കി പണിയുകയും ചെയ്തു. എന്നാല് ഇതും തീപിടുത്തതില് നശിക്കുകയും ബി സി 42 ല് റോമന് സെനറ്റര് ല്യുഷിയസ് മുനേറ്റിയസ് പ്ലാങ്കസ് വീണ്ടും നിര്മ്മിക്കുകയും ചെയ്തു. ഇപ്പോള് നാം കാണുന്ന സ്തൂപങ്ങള് അന്നു നിര്മ്മിച്ചവയാണ്. ഇവ ഏ.ഡി 282 ലും 400 ലും വീണ്ടും പുതുക്കിപ്പണിതു. ശനി ദേവനും കൃഷിയുമായി ബന്ധം ഉള്ളതുകൊണ്ടും അന്നത്തെ റോമാ സാമ്രാജ്യത്തിന്റെ പ്രധാന വരുമാനസ്രോതസ്സായ കാര്ഷി ക വൃത്തി ആയതുകൊണ്ടും ഈ സ്ഥലം രാഷ്ട്രത്തിന്റെ ഖജനാവ് ആയി പ്രവര്ത്തിച്ചിരുന്നു. റോമന് നിയമങ്ങള് ലിഖിതം ചെയ്തിരുന്ന ഓട്ടു ഫലകങ്ങള് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ കേന്ദ്രം ആനക്കൊ മ്പില് നിര്മ്മിച്ച ശനി ദേവന്റെ പ്രതിമ ആയിരുന്നു. ഡിസംബറില് നടന്നുവന്ന സാറ്റെര്ണെലിയ ഉത്സവവുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരുന്നു. ഈ ദിവസം അടിമകളും യജമാനന്മാരും ഒരുമിച്ചി രുന്നു ഭക്ഷണം കഴിച്ചിരു ന്നു. ഇത് പിന്നീട് കൃസ്തുമസ് പുതു വത്സര പിറവി യുടെ ആഘോഷമായി മാറി. അന്ന് ഉണ്ടായിരുന്ന എട്ടു സ്തൂപങ്ങളില് മൂന്നെണ്ണം മാത്രം ഒറ്റക്കല്ലില് നിര്മ്മിച്ച വയായിരുന്നു. ബാക്കിയുള്ളവ കഷണ ങ്ങള് കൂട്ടിച്ചേര് ത്ത് ഉണ്ടാക്കിയവയും ആയിരുന്നു. പുനര് നിര്മ്മാണം ശുഭ്ര മാര്ബിള് മാത്രം ഉപയോഗിച്ചായി രുന്നു. ഇന്നു ഈ ക്ഷേത്രത്തിന്റെ ആറു സ്തൂപങ്ങള് മാത്രമേ ബാക്കി യായി നില്ക്കുന്നുള്ളു. ബി സി മൂന്നാം നൂറ്റാ ണ്ടില് നിര്മ്മിച്ച മകുട ചിത്രങ്ങളും .
3. വെസ്റ്റായുടെ ക്ഷേത്രം ( ബി സി 7 ആം നൂറ്റാണ്ട് )
വെസ്റ്റാ എന്നറിയപ്പെടുന്ന ദേവി അടുപ്പി ന്റെ ദേവി ആയിരുന്നു. റോമന് ഫോറ ത്തിന്റെ തെക്കു കിഴക്കു ഭാഗത്തു കാണുന്നതാണ്. വെസ്റ്റല് വിര്ജിന് എന്ന കുമാരിമാര്ക്കു വെസ്റ്റ ദേവിക്കു വേണ്ടി സമര്പ്പി ച്ചതാണീ ക്ഷേത്രം. ഈ ക്ഷേത്രത്തില് ഒരു അണയാത്ത ദീപം അഥവാ കെടാവിളക്ക് നിലനിര്ത്തിയി രുന്നു. ഒരിക്കലും നശിക്കാത്ത റോമന് സാമ്രാജ്യത്തിന്റെ പ്രതീകമായി. ഈ ദീപം അണഞ്ഞാല് റോമാ സാമ്രാജ്യം നശി ച്ചു എന്നായിരുന്നു വിശ്വാസം.
റോമാ രാജ്യത്തിന്റെ രണ്ടാമത്തെ രാജാ വായിരുന്ന ന്യുമ പോമ്പിലസ് ആണ് ഇത് നിര്മ്മിച്ചത്. രെജിയ കൊട്ടാര വും വെസ്റ്റ അട്രിയവും ഇദ്ദേഹം തന്നെയാണ് നിര്മ്മി ച്ചത്. വെസ്റ്റന് കുമാരികളെ പാവനമായ ധാന്യങ്ങള് കൊണ്ട് എറിയുന്ന ഒരു പതിവും ഉണ്ടാക്കി . ഈ ധാന്യങ്ങള് ക്ഷേത്രത്തിലെ അടുപ്പില് കത്തിക്കു മായിരുന്നു. വെസ്റ്റല് കുമാരിമാര് ജീവിതകാലം മുഴുവന് കന്യകമാരായി ജീവിക്കാന് പ്രതിജ്ഞ എടുത്തവര് ആയിരുന്നു. മറ്റു റോമന് കുമാരിമാര് വിവാഹത്തിനു ശേഷം കുട്ടികളെ പ്രസവിച്ചു വളര്ത്തിയിരുന്നു. വെസ്റ്റ കുമാരികള് ലൈംഗിക ബന്ധ ത്തില് ഏര്പ്പെടുകയോ ഈ ക്ഷേത്ര ത്തിലെ അടുപ്പ് അണയുകയോ ചെയ്താല് റോമാ രാജ്യത്തില് എന്തെങ്കിലും അത്യാഹിതം സംഭവിക്കും എന്നായിരുന്നു വിശ്വാസം. മറ്റു ക്ഷേത്ര ങ്ങളില് നിന്ന് വ്യത്യസ്തമായി ചതുരാ കൃതിക്കു പകരം കിഴക്കോട്ട് ദര്ശന മായി വൃത്താകൃതിയില് ആയിരുന്നു. പഴയ രീതിയില് ഉള്ള ലളിതമായ കുടില് പോലെ ആയിരുന്നു ഉദ്ദേശിച്ചി രുന്നു. റോമിലെ വലിയ തീപ്പിടുത്ത ത്തില് ഉള്പ്പെടെ പല പ്രാവശ്യം ഈ ക്ഷേത്രം തീയില് നശിച്ചു പോയിരുന്നു. 394 ഏ ഡി യില് തൊയൊഡിസി യസ് ഒന്നാമന് പാവനമായ അടുപ്പിലെ അഗ്നി കെടു ത്തി. അപ്പോള് റോമാ സാമ്രാജ്യ ത്തില് ക്രിസ്തുമതത്തിനു വലിയ പ്രധാന്യം ഉള്ളതായി തീര്ന്നിരുന്നു. 1549 ല് ഈ ക്ഷേത്രം പൂറ്ണമായും നശിപ്പിക്കപ്പെട്ടു. അവിടെ നിന്നു കിട്ടിയ മാര്ബിള് പള്ളികളും പോപ്പിന്റെ കൊട്ടാ രങ്ങളും നിര്മ്മിക്കാന് ഉപയോഗിച്ചു. അന്നു നിലവില് ഇരുന്ന നാണയങ്ങളില് നിന്നും കലാശില്പ്പങ്ങളില് നിന്നും ആണ് പുരാതന ക്ഷേത്രം നിലനിന്നത് എന്ന് അറിയാന് കഴിഞ്ഞു. അതില് നിന്നും ആണ് 1930ല് ഈ ക്ഷേത്രം ഭാഗികമായി പുനര്നിര്മ്മിക്കപ്പെട്ടത് .
ഇന്ന് വെസ്റ്റായുടെ ക്ഷേത്രത്തിന്റെ പഴയ പ്രതാപം കാണിക്കുന്നത് മൂന്നു നില്ക്കുന്ന സ്തൂപങ്ങളാണ്. നാലാമ ത്തെതിന്റെ ശിഷ്ടഭാഗത്തേക്ക് കോണി പ്പടികള് എത്തുന്നതു, കാണാം. ക്ഷേത്ര ത്തിന്റെ അവശിഷ്ടം ഒന്നും കാണാനി ല്ലെങ്കിലും അതിന്റെ വിശദമായ ഒരു പ്ലാന് ഫോറത്തില് സൂക്ഷിച്ചിട്ടുണ്ട്. അതില് നിന്ന് പുക പുറത്തെക്കു പോകത്തക്കവിധം നിര്മ്മിച്ച തുറന്ന മേല്ക്കൂരക്കകത്ത് തീയണയാത്ത അടുപ്പിന്റെ സ്ഥാനവും മറ്റും കണ്ടെത്താം l


All reactions:
Rajeev KR, Anilkumar Dixit and 1 other

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി