5. ഗ്ലാഡിയേറ്റെര്‍സ് – റോമന്‍ ചരിത്രത്തിലെ ധീര യോദ്ധാക്കള്‍

 റോമാചരിത്രത്തില് ഒരു പക്ഷേ ഏറ്റവും പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടിയവര് ആണ് ഗ്ലാഡിയേറ്റെര്സ് എന്നറിയപ്പെട്ട യോദ്ധാക്കള്. ആയോധന കലയില് വിദഗ്ദ്ധരായ ഇവര് മറ്റു ഗ്ഗ്ലാഡിയെ റ്റേര്സുമായോ മൃഗങ്ങളുമായോ കുറ്റ വാളികളുമായൊ ഏറ്റുമുട്ടി തങ്ങളുടെ ആയോധനപാടവം കാണികള്ക്കു വേണ്ടി പ്രദര്ശിപ്പിച്ചിരുന്നു. ചിലപ്പൊള് പരാജയപ്പെടുകയോ മരണപ്പെടുകയോ വരെ ചെയ്തിരുന്നു. ഗ്ലാഡിയേറ്റര് എന്ന വാക്കിന്റെ അര്ത്ഥം വാള് ഉപയോഗി ക്കുന്ന പടയാളി വാള്പയറ്റുകാരന് എന്നു മാത്രം ആയിരുന്നു എങ്കിലും അവര് ഒരു കാലത്ത് റോമാ സാമ്രാജ്യ ത്തിലെ വീര നായകന്മാരായിരുന്നു. വീരനായകന്മാരായ ഇവരുടെ ചരിത്രവും കഥകളും ഗ്ലാഡിയേറ്റര് എന്ന ചിത്രത്തില് ഉള്പ്പെടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

മിക്ക ഗ്ലാഡിയേറ്റര്മാരും അടിമകള് ആയിരുന്നു, റോമന് സമൂഹത്തില് അവകാശങ്ങള് ഒന്നും ഇല്ലാത്തവര്, സാധാരണ മനുഷ്യരായി പോലും കണ ക്കാക്കപ്പെടാതിരുന്നവര്. ഗ്ലാഡിയേറ്റര് പ്രദര്ശനത്തില് ഒരു നായകന് വീര പുരുഷനായി മാറുമ്പോള് അതിന്റെ പിന്നില് നൂറു കണക്കിന് പേരുപോലും അറിയപ്പെടാത്ത നൂറു കണക്കിന് ഗ്ലാഡി യെറ്റര്മാര് മരണമടഞ്ഞിട്ടുണ്ട് എന്ന താണ് സത്യം. അവര് മറ്റു ഗ്ലാഡിയേ റ്റര്മാരില് നിന്നും ഏര്പ്പെട്ടേക്കാവുന്ന മരണത്തെ മുന്നില് കണ്ടുകൊ ണ്ടുള്ള ഒരു ജീവിതം ആണ് നയിച്ചിരുന്നത്. അവരുടെ യജമാനന്മാരുടെ താല്പര്യ ങ്ങള് എന്തു തന്നെ ആയാലും അനുസ രിക്കാന് അവര് ബാദ്ധ്യസ്ഥരായിരുന്നു. ഇവരില് വീരരായി അവരോധിക്കപ്പെ ട്ടവര് തുലോം കുറവായിരുന്നു.
വിവിധ തരം ഗ്ലാഡിയേറ്റര്മാര്
രണ്ട് ഡസനിലധികം തരത്തില് ഉള്ള ഗ്ളാളാഡിയേറ്റര്മാര് ഉണ്ടായിരുന്നുവ ത്രെ, പ്രധാനമായിട്ടും അവര് ഉപയോഗി ക്കുന്ന, പ്രാഗത്ഭ്യം കാണിക്കുന്ന ആയുധ ങ്ങള് അനുസരിച്ചൊ അവര് ധരിച്ചിരുന്ന കവചം അനുസരിച്ചോ ആയിരുന്നു ഈ വിഭാഗങ്ങള് . ചില തരങ്ങള് താഴെ കൊടുക്കുന്നു.
1. മര്മില്ലൊ : നീണ്ട വലിയ ലോഹകവചം ധരിക്കുക യും വാള് ആയുധം ആയും ഉപയോഗിച്ചിരുന്നവര്. മത്സ്യത്തിന്റെ ആകൃതിയില് ഉള്ള തല മുഴുവന് മറക്കുന്ന ഹെല്മെറ്റും ഇവരെ തിരിച്ചറിയാന് സഹായിച്ചു.
2. ത്രാക്സെസ് : മര്മില്ലൊ പൊലെയുള്ള എന്നാല് ദീര്ഘചതുരാകൃതിയില് ഉള്ള ശിരോകവചവും വളഞ്ഞ ഒരു വാളും ആയിരുന്നു ഇവരുടെ പ്രത്യേകത. ഹെല്മെറ്റ് തല മുഴുവന് മൂടിയിരുന്നു എന്നാല് അതിന്മേല് മത്സ്യത്തിനു പകരം കഴുകന്റെ രൂപം ആയിരുന്നു.
3. റിട്ടേറിയസ് : വലിയ ഒരു വലയും തൃശ്ശൂലവും വഹിച്ചിരുന്നവര്. മുമ്പു പറഞ്ഞ രണ്ട് തരക്കാരെക്കാള് ഭാരം കുറഞ്ഞ കവചം ആണിവര് ഉപയോ ഗിച്ചിരുന്നത്.പരിച ഇല്ലായിരുന്നു. എതിരാളികളെ അവരുടെ വലയില് ആക്കി തൃശൂലം കൊണ്ട് കുത്തിക്കൊ ല്ലുകയായിരുന്നു ഇവരുടെ രീതി.
4. എസ്സെഡാറിയസ് : രഥത്തിലോ കുതിരപ്പുറത്തോ കയറി ആയോധ നത്തിനു വന്നവര് .
5. ഹോപ്ലോമാക്കസ് : ആയുദ്ധധാരിയായ യോദ്ധാവ് എന്നാണ് ഈ ഗ്രീക്ക് വാക്കി ന്റെ അര്ത്ഥം . നീളം കുറഞ്ഞ വാള്, ചെറിയ കവചം അതുപൊലെ തൂവല് പോലെ ഒരു സാധനം പിടിപ്പിച്ച ഹെല് മെറ്റും ആയിരുന്നു ഇവരുടെ പ്രത്യേക തകള്.
ഗ്ലാഡിയേറ്റെര്സ് അടിമകളായിരുന്നു എങ്കിലും അവര്ക്കെല്ലാം നല്ല ഭക്ഷ ണം കൊടുത്തു സൂക്ഷിച്ചിരുന്നു. അന്ന ജാംശം കൂടുതലുള്ള ഭക്ഷണം കൊടു ത്ത് ശരീരം നല്ലതുപൊലെ കൊഴുപ്പി ക്കാന് ശ്റദ്ധിച്ചിരുന്നു, ആയോധന ത്തില് മുറിവു പറ്റിയാലും സ്ഥൂലശ രീരികള് ആയാല് രക്ഷപ്പെടുവാന് സാദ്ധ്യത കൂടുതല് ആയതു കൊണ്ട്. അപൂര്വം ആയി സ്ത്രീകളും ഗ്ലാഡി യേറ്റേര്സ് ആയിരുന്നു. അവരെ അസാ ധാരണ സാഹചര്യങ്ങളില് മാത്രമേ ഉപ യോഗി ക്കാറുണ്ടായിരുനുള്ളു, തമാശ ക്കു വേണ്ടി മാത്രം
ഗ്ലാഡിയേറ്റര്മാരുടെ പരിശീലനം
സമൂഹത്തില് മാന്യമായ സ്ഥാനം ലഭിക്കാഞ്ഞ ഇവരുടെ ജീവിതം അവരുടെ യജമാനന്മാര്ക്ക് വേണ്ടി മാത്രം ആയിരുന്നു. അവരെ പരിശീലിപ്പിച്ചിരുന്ന കളരികള് വളരെ കര്ശനവും പരിശീലനം കഠിനവും ആയിരുന്നു. പരിശീലനത്തില് അനുസരണ കാട്ടാത്തവരെ സഹകരിക്കാത്തവരെ കൊല്ലുക വരെ ചെയ്തിരുന്നു എന്നു രേഖകള് കണ്ടെത്തിയിട്ടുണ്ട്. കളരിയില് ഒരു പ്രത്യേക ആയോധന രീതിയില് വിദഗ്ദ്ധനായ ഒരു അദ്ധ്യാപകന്റെ കീഴില് ആണ് ഇവര് പരിശീലിച്ചിരുന്നത്. മറ്റു ഗ്രൂപ്പുകളെ വേറെ പരിശീലി പ്പിച്ചു വന്നു. മൈതാനത്ത് ഏറ്റുമുട്ടുന്നവര് തമ്മില് വഴക്കു കൂടാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. ഗ്ലാഡിയേറ്റര് പരിശീ ലനത്തിനു വരുന്നവര് അത് ശിക്ഷയാ യിട്ടല്ല എങ്കില് അവറ് ഏത് തരത്തില് ഉള്ള ആയോധനം ആണ് പഠിക്കുന്ന തെന്നതിനു ഒരു കരാര് ഉണ്ടാക്കിയിരു ന്നു. ഈ കരാറില് ഒരു വര്ഷം എത്ര തവണ ആയോധനത്തിന് ഇറങു മെന്നും യജമാനന്റെ നിയന്ത്റണം പൂര്ണമായി സ്വീകരിക്കുമെന്നും വ്യക്ത മാക്കിയിരുന്നു.
പ്രസിദ്ധരായ ഗ്ലാഡിയേറ്റര്മാര്
മിക്കവാറും എല്ലാ ഗ്ലാഡിയേറ്റര്മാരും അജ്ഞാതരായി മരണമടയുകയാ യിരുന്നു പതിവ്. എന്നാല് അവരിലും ചിലര് പ്രസിദ്ധരായിമാറി. ചിലരുടെ പേരുകള് താഴെ കൊടുക്കുന്നു.
• ക്രിക്സസ് : ഇയാള് ഒരു ഗാളിക് അടിമ ആയിരുന്നു. തന്റെ ആയോധന പാടവംകൊണ്ട് അടിമത്തത്തില് നിന്നു സ്വതന്ത്രനായി. റോമാ റിപ്പബ്ലിക് സേനയും അടിമകളും തമ്മില് നടന്ന മൂന്നാമത്തെ സെര്വൈല് യുദ്ധത്തില് എതിര് സേനയുടെ തലവനായി യുദ്ധം നയിച്ചു.
• കമ്മോഡസ് ചക്രവര്ത്തി: ഗ്ലാഡിയേറ്റര് എന്ന ചലചിത്രത്തില് ഒരു പ്രധാന അഭിനേതാവിന്റെ രൂപത്തില് വന്ന ഇയാള് പലപ്പോഴും കാണിയായി വന്നിട്ട് ആയോധനത്തില് പങ്കെടുത്തു വിജയം വരിച്ചയാള് ആയിരുന്നു. എന്നാല് ഇയാള് വളരെ ക്രൂരനും അയാളുടെ സ്ഥാനം ഉപയോഗിച്ച് ഭിന്നശേഷി ക്കാരായവരുമായി ആയോധനത്തിനു തയ്യാറായി അവരെ നിര്ദ്ദയം തോല്പ്പിക്കുകയും ചെയ്യുമായിരുനു. ഇക്കാരണത്താല് ജനങ്ങള് അയാളെ വെറുത്തിരുന്നു. പില്ക്കാലത്ത് ഇയാളെ ആരോ ഒളിച്ചു നിന്ന് കൊല്ലുകയാ ണുണ്ടായത്.
• പ്രിസ്കസ്സ്, വേറസ് : ഫ്ലാവിയന് ആംഫി തിയേറ്റര് ഉദ്ഘാടനം ചെയ്ത അവസരത്തില് മണിക്കൂറുകള് ആയോധനം ചെയ്ത ഒരു ഇരട്ടകള് ആയിരുന്നു. അവസാനം യുദ്ധത്തില് അവര് സമനിലയായി സമ്മതിച്ചുവത്രെ. അപ്പൊള് ചക്രവര്ത്തി ടൈറ്റസ് അവര്ക്കു അടിമപ്പണിയില് നിന്ന് സ്വാതന്ത്ര്യം കൊടൂത്തു. .
• സ്പിക്കുലസ്: ഗ്ലാഡിയേറ്ററുകളുടെ ഇടയില് ശരിക്കും ഒരു സൂപര് സ്റ്റാര് ആയിരുന്നു ഇയാള്. നീറൊ ചക്രവര്ത്തിയുടെ പ്രധാന ആരാധനാപാത്രവും. നീറൊ അയാള്ക്ക് ധാരാളം സമ്മാനങ്ങള് കൊടുത്തുവന്നു. അവസാനം ചക്രവര്ത്തി നിഷ്കാസിത നായപ്പോള് ഇയാളുടെ കൈകൊണ്ട് മരിക്കാന് അദ്ദേഹം ആഗ്രഹിച്ചുവത്രെ. എന്നാല് തന്റെ യജമാനനെ കൊല്ലാന് സ്പിക്കുലസ് തയ്യാറാതിരുന്നതു കൊണ്ട് ചക്രവര്ത്തി സ്വയം കുത്തി മരിക്കുകയാണ് ചെയ്തത്.
സ്പാര്ട്ടക്കസ് എന്ന അതികായന്
ഗ്ലാഡിയേറ്റെര്സില് ഏറ്റവും പ്രസിദ്ധനായ ആളാ യിരുന്നു സ്പാര്ട്ടക്കസ്. ത്റേസ് എന്ന രാജ്യത്തില് നിന്നു വന്ന ഒരു പടയാളി ആയിരുന്നു അയാള്. അയാളെ റോമിലുള്ള ആര്ക്കോ അടിമയായി വില്ക്കുകയായിരുന്നു. തുടര്ന്ന് അയാള് ഗ്ലാഡിയേറ്റര് ആയി മാറി. കാപുവാ എന്ന ഗ്ലാഡ്യേറ്റര്സ്കൂളില് കലാപം ഉണ്ടാക്കിയവരില് നേതാവായിരുന്നു സ്പാര്ട്ടക്കസ്. കലാപത്തിന്റെ അവസാനം പരിശീലനം നേടാന് വന്ന 70 പേര് രക്ഷപെട്ടു. രക്ഷപെട്ടതിനു ശേഷം ഇവര് റോമന് പടയാളികളുമായി വഴക്കുണ്ടാക്കി വിജയിക്കുകയും തുടര്ന്ന് ഇവരുടെ കൂടെ മറ്റു കുറെ ഗ്ഗ്ലാഡിയേറ്റര്മാര് കൂടി ചേരുകയും ചെയ്തു. ഇവര് ചേര്ന്ന് അയാളുടെ നേതൃത്വത്തില് റോമാ സാമ്രാജ്യത്തിനെതിരെ നടത്തിയ മൂന്നാം സെര്വെയില് യുദ്ധത്തില് സ്പാര്ട്ടക്കസ് നയിച്ച വിപ്ലവ സേന തോല്ക്കുകയും സ്പാര്ട്ടക്കസ് ബി സി 71 ല് മരിക്കുകയും ചെയ്തു.
ഗ്ലാഡിയേറ്റെര്സ് ചില പ്രത്യേക സന്ദര്ഭങ്ങളില് മൃഗങ്ങളുമായും തടവുകാരുമായും മത്സരം നടത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു. ആഴ്ചകളായി ഭക്ഷണം കൊടുക്കാതെ വിശന്നു കിടക്കുന്ന മൃഗ ങ്ങളുടെ മുമ്പിലേക്ക് ജയിലില് നിന്ന് തടവുകാരെ നയിച്ചു ഈ മൃഗങ്ങള് ആ മനുഷ്യരുമായി മല്പ്പിടിച്ചു അവ പച്ചമാംസം തിന്നുന്നതും അന്ന് വിനോദമായി ആള്ക്കാര് കണ്ടിരുന്നു. പലപ്പൊഴും ഗ്ലാഡിയേറ്റര്മാര് തമ്മിലുള്ള മത്സരത്തില് അവര്ക്ക് മരണം സംഭവിക്കാതിരിക്കാന് ശ്രദ്ധിച്ചിരുന്നു , കാരണം യജമാനന്മാരുടെ ഗ്ലാഡിയേറ്റര് സംഖ്യ കുറയാതിരിക്കാന് വേണ്ടി.
ചിത്രങ്ങള് അവലംബങ്ങളില് നിന്ന്
പ്രധാന അവലംബം

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി