4. കൊളോസിയം - റോമന്‍ ഫോറത്തിലെ സ്റ്റേഡിയം
റോമാ നഗരത്തിലെ കാഴ്ചകള് കണ്ടുനടക്കുമ്പോള് നമ്മെ ഏറ്റവും ആകര്ഷിക്കുന്ന ഒരു ഭീമന് നിര്മ്മാണ മാണ് കൊളോസ്സിയം എന്നറിയപ്പെടുന്ന ആംഫി തിയെറ്റര്. ഇന്നു നിലനില്ക്കുന്ന ആംഫി തിയെറ്ററു കളില് ഏറ്റവും വലു തും ബൃഹത്തായതുമായ ഒന്നാണിത്. 50,000 പേര്ക്ക് ഇരുന്നു കാണാവുന്ന 4 നിലയുള്ള സ്റ്റേഡിയവും മൈതാനവും, ഗ്ലാഡിയേറ്റര് പ്രദര്ശനം കൊണ്ട് (കു)പ്ര സിദ്ധമായതും ആണ് കൊളോസിയം.
ഏ ഡി 72 ല് ആണ് ഇതിന്റെ മിര്മ്മാണം തുടങ്ങിയത്. വെസ്പേശ്യന് ചക്രവര്ത്തി യുടേ കീഴില്. എന്നാല് ഏ ഡി 80 ല് അദ്ദേഹത്തിന്റെ പിന്ഗാമി ടൈറ്റസ്സ് ആണ് പൂര്ത്തിയാക്കിയത്. ഡൊമിഷ്യന് എന്ന ആളിന്റെ ഭരണകാലത്ത്ത് (81 – 96) കൂടുതല് മാറ്റങ്ങള് വരുത്തി. ഇതി ന്റെ നിര്മ്മാണത്തില് ഇടപെട്ടിരുന്ന മൂന്നു ചക്രവര്ത്തിമാരെ ഫ്ലാവിയന് കുടുംബം എന്നറിയപ്പെട്ടു, അതുകൊണ്ട് ഇതിനെ ആംഫി തിയെറ്റര് ഫ്ലാവിയ എന്ന് ആദ്യകാലത്ത് വിളിച്ചിരുന്നു.1918നു ശേ ഷം ഇതില് കുറച്ചുക്കൂടി മാറ്റം വരുത്തി. പൂറ്ണമായപ്പോള് ഈ സ്റ്റേഡിയത്തിനു 188 മീറ്റര് നീളവും 156 മീറ്റര് വീതിയും 57 മീറ്റര് ഉയരവും ഉണ്ടായിരുന്നു.
പുരാതന റോമില് “അപ്പവും സര്ക്ക സ്സും” (Bread and Circus) ഒരേപോലെ ആയിരിക്കണം എന്ന ചിന്താഗതി ആയി രുന്നു. രാജാവിന്റെയും പ്രജകളുടെയും മാനസിക ഉല്ലാസത്തിനു ഇവിടെ വിവിധ പരിപാടികല് ആസൂത്രണം ചെയ്തു നടപ്പാക്കിവന്നു. യോദ്ധാക്കളുടെ ആ യോധനപ്രദര്ശനം, യുദ്ധരീതികളുടെ പുനരാവിഷ്കരണം , മൃഗങ്ങള് തമ്മില് ഉള്ള സംഘട്ടനം, മത്സരം, മൃഗങ്ങളും കുറ്റവാളികളും തമ്മില് ഉള്ള സംഘട്ട നം ,കുറ്റവാളികളെ കൊല്ലുന്നതും എല്ലാം ഇവിടെ അരങ്ങു തകര്ത്തു. 500 വര്ഷ ത്തിലധികം കൊളോസിയം പ്രവര്ത്തന കേന്ദ്രം ആയിരുന്നു. ഏ ഡി ആറാം നൂറ്റാ ണ്ടു മുതല് കൊളൊസിയത്തിന്റെ അധ: പതനം തുടങ്ങി.
16-17 നൂറ്റാണ്ടുകളിൽ ഇത്തരം സ്മാര കങ്ങള്, സംഭരണ കേന്ദ്രങ്ങള്, പള്ളി കള്, സെമിത്തേരികള് , പ്രഭുക്കള് താമസിച്ചിരുന്ന കാസിലുകള് ഇവ പുനര് നിര്മ്മിക്കാന് ആള്ക്കാര് താല് പര്യം കാണിച്ചത് . ഇപ്പോള് വത്തിക്കാന് നഗരത്തോടൊപ്പം റോമിലെ ഏറ്റവും വലിയ സഞ്ചാരികളെ ആകര്ഷിക്കുന്ന യിടം ആയി മാറി കൊളോസിയം. ആധു നിക ലോകത്തിലെ ഏഴു അത്ഭുതങ്ങ ളില് ഒന്നായി ഇതു 2007 ജുലായ് 7 നു അംഗീകരിക്കപ്പെട്ടു. എല്ലാ വര്ഷവും ഇവിടം സന്ദര്ശിക്കുന്നത് 60 ലക്ഷത്തില ധികം സഞ്ചാരികളാണ്.
ഫ്ലാവിയന് ആംഫി തിയെടര് എന്ന പേര് കൊളോസിയം എന്നാക്കിയത് റോമിലെ വലിയ തീപിടുത്തതിനു ശേഷമായിരുന്നു. നീറോ രാജാവിന്റെ വലിയ പ്രതിമ ഉള്ള തു കൊണ്ട് നീറോയുടെ കൊളോസ്സസ് എന്ന് വിളിചു. 100 ദിവസത്തെ യുദ്ധക്ക ളികള് നടത്തിയാണ് ടൈറ്റസ് ചക്രവര് ത്തി കൊളോസിയം ഉദ്ഘാടനം ചെയ്ത ത് ഇതില് 2000 ഗ്ലാഡിയേറ്റേര്സ് ആയി രുന്നുവത്രെ മരണപ്പെട്ടത്. മൈതാന ഭാഗത്തു കൊളോസിയം ഒരു ക്യാന് വാസ് കൊണ്ടു മൂടിയിരുന്നു. മ്രുഗങ്ങ ളുടെ കൂടുകളും യന്ത്രങ്ങളും കുറ്റവാളി കളുടെ ജയിലറകളും ഭൂമിക്കു താഴെയു ള്ള അറകളില് ആയിരുന്നു. കടല് യുദ്ധം പ്രദര്ശിപ്പിക്കാന് ഒരിക്കല് കൊളോസിയത്തില് വെള്ളം നിറച്ചി രുന്നു എന്നു പറയപ്പെടുന്നുണ്ടെങ്കിലും അതിനു തെളിവുകള് ഒന്നും ലഭിച്ചിട്ടില്ല.
പ്രത്യേക തരത്തില് ഉള്ള ചുണ്ണാമ്പു കല്ലും അഗ്നിശിലയും ഇഷ്ടികപ്പൊടി കൊണ്ട് നിര്മ്മിച്ച കോണ്ക്രീറ്റും കൊ ണ്ടായിരുന്നു കൊളോസിയം നിര്മ്മിച്ചത്. അതിനകത്ത് 50,000 മുതല് 80,000 വരെ (ശരാശരി 65,000) ആള്ക്കാര്ക്ക് വിവിധ ഭാഗങ്ങളിലായി ഇരിക്കാമായി രുന്നു. പരസ്യമായി മൃഗ വേട്ട, ഗ്ലാഡിയേ റ്റര് പ്രദര്ശനം, ക്രിമിനല് കുറ്റവാളിക ളുടെ കൊല, പ്രസിദ്ധമായ യുദ്ധങ്ങളു ടെ പുനരാവിഷ്കരണം, കടല് യുദ്ധങ്ങ ളുടെ മാതൃകാ പ്രകടനങ്ങള്, റോമന് പുരാണങ്ങളില് നിന്നു ള്ള നാടകങ്ങള് ഇവയൊക്കെ ഇവിടെ അവതരിപ്പിക്ക പ്പെടുമായിരുന്നു. മധ്യ കാലത്ത് ഈ സ്റ്റേഡിയം അധികം ഉപയോഗിക്ക പ്പെടുകയുണ്ടായില്ല.
പലപ്പോഴായി ഉണ്ടായ ഭൂമി കുലുക്ക ത്തില് നാശം ഉണ്ടായതുകൊണ്ടും കള്ളന്മാര് കല്ലുകള് മോഷ്ടിച്ചു കൊണ്ടു പോയതു മൂലവും കുറെയൊ ക്കെ നശിച്ചുപോയി.
കൊളോസിയത്തിന്റെ പുനരുദ്ധാരണ ത്തില് 16 – 17 നൂറ്റാണ്ടുകളില് റോമന് കത്തൊലിക്കാപള്ളിയധികാരികള് നിര്ണായക പങ്കു വഹിച്ചു. പോപ്പ് സിക്റ്റ സ് അഞ്ചാമന് ഈ കെട്ടിടം റോമിലെ വ്യഭിചാരിണികള്ക്ക് തൊഴില് കൊടു ക്കാന് ഒരു വുള്ളന് ഫാക്റ്ററി ഉണ്ടാ ക്കി. 1671 ല് അള്ടിയേരി കര്ദിനാള് അവിടെ കാളപ്പോരു നടത്താന് അനുമ തി നല്കിയെങ്കിലും പൊതുജനങ്ങളു ടെ എതൃപ്പുകൊണ്ട് അതു പെട്ടെന്നു വേണ്ടെന്നു വെച്ചു. 1749 ല് പോപ്പ് ബെന ഡിക്റ്റ് പതിനാലാമന് കൊളോസിയം കൃസ്ത്യാനികളുടെ പാവനമായ ഒരു സ്ഥലം ആണെന്നും അവിടെ ധാരാളം കൃസ്ത്യന് സഹോദരന്മാര് മരണപ്പെട്ടിട്ടു ണ്ടെന്നും മനസ്സിലാക്കി.തുടര്ന്ന് കൊളോ സിയം പാവനമായ സ്ഥലമായി വെഞ്ചരി ച്ചു. അവിടെ മരണപ്പെട്ട കൃസ്ത്യന് സഹോദരന്മാര്ക്കു വേണ്ടി പ്രാര്ഥന നടത്തി. തുടര്ന്നു വന്ന പല പോപ്പുമാരും കൊളോസിയത്തിന്റെ പുനര് നിര്മ്മാണ പ്രക്രിയക്ക് കാര്യമായ സഹായം ചെയ്തു 1831, 1846, 1930 എന്നീ വര്ഷങ്ങളില് കാര്യമായ റിപ്പെയര് ജോലികള് ചെയ് തു. ഏറ്റവും അടുത്ത് 1993 നും 2000 നും ഇടക്ക് 20 മില്യണ് യൂറോ ചിലവാക്കി പല ഭാഗങ്ങളും പുനര്നിര്മ്മിച്ചു. കൃസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി എല്ലാ ദു:ഖവെള്ളിയാഴ്ച ദിവസവും പോപ്പ് കുരിശിന്റെ വഴിയിലേ ക്കുള്ള ഘോഷയാത്ര കൊളോസിയത്തി ലേക്ക് നയിക്കാറുണ്ട്
റോമാസാമ്രാജ്യത്തിന്റെ ഈ അതുല്യ സ്മാരകം ഇപ്പോഴും ലോകത്തിലെ ഏഴു അത്ഭുതങ്ങളില് ഒന്നായി തല ഉയര്ത്തി നില്ക്കുന്നു. റോമന് കത്തോലിക്കാ സഭയുടെ കൃസ്തുമസ് ആഘോഷത്തി ന്റെ ഒരു ഭാഗവും ആയി തീര്ന്നു. ഇറ്റലി യില് പ്രചാരത്തില് ഉള്ള അഞ്ചു സെന്റി ന്റെ യൂറോ നാണയത്തിന്റെ ഒരു വശ ത്ത് കൊളോസിയം ആണ് ചിത്രീകരിച്ചി രിക്കുന്നത്.
പ്രധാന അവലംബം










Comments
Post a Comment