3. റോമാ നഗരവും സാമ്രാജ്യവും

 കൃസ്തുവിനു മുമ്പ് ഏതാണ്ട് 800 വര്ഷ ങ്ങള്ക്ക് മുമ്പാണ് റോമാ നഗരം നിര് മ്മിക്കപ്പെട്ടത് എന്ന് കണക്കാക്കപ്പെ ട്ടിരിക്കുന്നു. പഴയ റോമാനഗരത്തിന്റെ ഭരണവും ജീവിതവും എല്ലാം മൂന്നു ഘട്ടങ്ങളിലായി വിവരിക്കാം എന്നു തോന്നുന്നു. റോമന് രാജ്യം ( 753 – 509 ബി സി ) , റോമന് റിപ്പബ്ലിക് ( 509 - 27 ബി സി) റോമന് സാമ്രാജ്യം ( 27 ബി സി – 476 ഏ ഡി ) വരെയുള്ള മൂന്നു കാലഘട്ടം. ടൈബര് നദിയുടെ തീരത്ത് ഇറ്റാലിയന് ഉപദ്വീപില് കുടിയേറ്റക്കാര് താമസിച്ച ഭാഗമാണ് ബി സി എട്ടാം നൂറ്റാണ്ടില് റോം എന്ന പേരില് അറിയപ്പെട്ടത്. ക്രമേണ ഈ കുടിയേറിയ സ്ഥലം ഒരു നഗരമായും റോമന് സംസ്കാരത്തി ന്റെയും സാമ്രാജ്യത്തിന്റെയും കേന്ദ്രവു മായി മാറി. അന്ന് വളര്ച്ച പ്രാപിച്ചിരുന്ന ഗ്രീക്ക് സംസ്കാരത്തില് നിന്നും എട്രുസ് കന് സംസ്കാരത്തില് നിന്നുമാണ് റോമന് സംസ്കാരം ഉത്ഭവിച്ചത് എന്നു തോന്നുന്നു. ഈ ഭൂപ്രദേശത്തിനടു ത്തുള്ള ഭാഗത്തേക്ക് കുറെശ്ശെ കുറേശ്ശെ നഗരത്തിന്റെ അധീനതയില് ആകുക യും ബി സി 750 ആയപ്പോള് ഒരു രാജ്യം ആയി വളരുകയും ചെയ്തു. തുടര്ന്ന് യൂറോപ്പിന്റെ ദക്ഷിണ പശ്ചിമഭാഗങ്ങ ളും മെഡിറ്റെറേനിയന് തീര ഭാഗങ്ങളും ആഫ്രിക്കയുടെ ഉത്തര ഭാഗങ്ങളിലേ ക്കും ഈജിപ്തിലേക്കും ഈ രാജ്യം വ്യാപിച്ചു. ഏ ഡി 117 ആയപ്പോള് റോമാ സാമ്രാജ്യം 19 ലക്ഷം ച കി.മീ വ്യാപ്തി ഉള്ളതായി , ജനസംഖ്യ 500 - 900 ലക്ഷം വരെ ആയി ഉയരുകയും ചെയ്തു.

പുരാതന റോമന് സംസ്കാരമാണ് പാശ്ചാത്യലോകത്തിലെ ആധുനിക ഭാഷ, മതം സമൂഹം, സാങ്കേതികവിദ്യ, നിയമം, രാഷ്ട്രീയം, ഗവണ്മെന്റ്, യുദ്ധ രീതികള് കല, സാഹിത്യം ശില്പ്പകല എഞ്ചിനീയറിങ്ങ് എന്നിവക്കെല്ലാം അടിസ്ഥാനം ആയത് എന്നു പറഞ്ഞാല് തെറ്റില്ല. റോമില് ആണ് ഗവണ്മെന്റ് എന്ന രൂപം വികസിപ്പിച്ച് റിപ്പബ്ലിക് എന്നതിലേക്ക് നയിച്ചത്. അമേരിക്കയും ഫ്രാന്സും നമ്മുടെ ഭാരതവും എല്ലാം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയി മാറിയത് റോമന് റിപ്പബ്ലിക്കുകളുടെ രീതിയില് ആണ്.
അന്ന് റോമാ സാമ്രാജ്യത്തില് ശില്പ്പ കലയിലും സാങ്കേതിക മികവിലും വളരെയധികം വളര്ച്ച ഉണ്ടായി. നിരത്തുകള്, കനാലുകള്, മലിന ജലം വാര്ന്നു പോകാനുള്ള കാനകള് എല്ലാം റോമാ സാമ്രാജ്യത്തില് ഉണ്ടായിരുന്നു.
റോമന് ഫോറം പുരാതന റോമാനഗര ത്തിന്റെ സിരാകേന്ദ്രമായിരുന്ന ഭാഗം 4.5 ഏക്കര് വിസ്താരത്തില് പരന്നു കിട ക്കുന്നു. 800 ബി സി മുതല് ഏ ഡി 600 വരെ നില നിന്നിരുന്ന ഇവിടത്തെ നിര് മ്മിതികള് അവഗണിക്കപ്പെട്ടു കിടക്കു കയായിരുന്നു. നീണ്ട കാലത്തെ ഭൂഗര്ഭ ഖനനത്തിനും മറ്റും ശേഷം പുനര് നിര്മ്മിച്ച് കാണികള്ക്ക് കാണാന് തയാറാക്കിയ ഭാഗം ആണ് റൊമന് ഫോറം എന്നറിയപ്പെടുന്നത്. റോമാ നഗ രത്തിന്റെ കേന്ദ്രത്തില് ദീര്ഘ ചതു രാകൃതിയില് ഉള്ള ഈ പ്രദേശത്ത് അന്നത്തെ പ്രധാനപ്പെട്ട സര്ക്കാര് കെട്ടിടങ്ങളും ക്ഷേത്രങ്ങളും ആയോ ധനത്തിനും കലാപ്രദര്ശനത്തിനും എല്ലാം ഉള്ള സംവിധാനങ്ങളും ഉണ്ടാ യിരുന്നു. പ്രധാനമായും സാമൂഹ്യ രാഷ്ട് റീയ മതപരമായ പരിപാടികള് ആയിരു ന്നു ഇവിടെ നടന്നു വന്നത്. തുറന്ന മൈതാനത്ത് ഇത്തരം പരിപാടികള്ക്ക് റോമാ നഗരവാസികള് ഏതാണ്ട് ബി.സി. 500 ആമാണ്ടോടു കൂടി തന്നെ കൂട്ടം കൂടി യിരുന്നിട്ടുണ്ടാവും എന്ന് ചരിത്രകാരന്മാര് പറയുന്നു. അതായത് റോമന് റിപ്പബ്ലിക് ഉണ്ടായ കാലഘട്ടം മുതല് തന്നെ. റോമാ നഗരത്തിന്റെ തുടിക്കുന്ന ഹൃദ യം ആയിരുന്ന ഈ ഭാഗം വ്യാപാര ബിസിനെസ്സ് ആചാര ഭരണ നീതിന്യായ കേന്ദ്രങ്ങള് ആയി വര്ത്തിച്ചു. തിര ഞ്ഞെടുപ്പു വിജയഘോഷയാത്രകള് എത്രയെണ്ണം ഇവിടെ ഉണ്ടായി , നേതാ ക്കളുടെ പ്രസംഗങ്ങള്, കുറ്റവാളികളുടെ പൊതു വിചാരണ വേദികള് , ഗ്ലാഡി യേറ്റര്മാരുടെ ആയോധനകലാ പ്രദര് ശന മത്സരങ്ങള്, തുടങ്ങി ക്രിമിനല് കുറ്റവാളികളെ നിര്ദ്ദയം മര്ദ്ദിച്ചും മൃഗങ്ങള്ക്ക് ഭക്ഷണം ആയിക്കൊടുത്തു കൊല്ലുകയും ഇതൊക്കെ കണ്ട് ആന ന്ദിക്കുകയും ചെയ്യുന്ന ജനങ്ങളും എല്ലാം ഇവിടെ ഉണ്ടായിരുന്നു. നഗര ത്തില് ജീവിച്ചിരുന്ന മഹാന്മാരുടെ ഭീമാകാരമായ പ്രതിമകളും സ്മരണ കുടീരങ്ങളും എല്ലാം ഉള്ള ലോകത്തിലെ ചരിത്രത്തില് അദ്വിതീയ സ്ഥാനം നേടിയ ഇടമാണിത്. ഇവയുടെയൊക്കെ പകുതിയും തകര്ന്ന അവശിഷ്ടങ്ങളും ശവപ്പറമ്പുമായ ഈ സ്ഥലം ഇപ്പോള് ഒരു വര്ഷം 45 ലക്ഷത്തില് അധികം സഞ്ചാരികള് വന്നു കണ്ടുപോകുന്ന ഒരു കേന്ദ്രം ആയി മാറിയിരിക്കുന്നു.
റോമാ നഗരത്തിലെ പ്രധാനപ്പെട്ട ആരാ ധനാലയങ്ങളും ക്ഷേത്രങ്ങളും ഇതിന്റെ തെക്കു കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യു ന്നു. എട്ടാം നൂറ്റാണ്ടില് ഉണ്ടാക്കിയ രാജ കൊട്ടാരം റെജിയ, ഏഴാം നൂറ്റാണ്ടില് ഉണ്ടാക്കിയ വെസ്റ്റായുടെ ക്ഷേത്രം വെസ്റ്റല് വിര്ജിന്സ് എന്നറിയപ്പെടുന്ന സമുച്ചയം എല്ലാം റോമാ സാമ്രാജ്യം ഉണ്ടായതിനു ശേഷം പുനര് നിര്മ്മിക്ക പ്പെട്ടിരുന്നു. തെക്കുപടിഞ്ഞാറു ഭാഗത്ത് വള്ക്കന്റെ ക്ഷേത്രം (അംബ്ലീക്കല് അര്ബിസ്), റിപ്പബ്ലിക്കിന്റെ അസംബ്ലി യായി ഉപയോഗിച്ചിരുന്ന കോമിറ്റിയം ഇവയാണുള്ളത്. കോമിറ്റിയം ആണ് സെനറ്റ് കൂടാന് ഉപയോഗിച്ചിരുന്നത് അതിനടുത്തു തന്നെ സര്ക്കാര് ഓഫീ സുകള്, ട്റൈബൂണലുകള്, ക്ഷേത്ര ങ്ങള് സ്മാരകങ്ങള്, പ്രതിമകള് ഇവയും ഉണ്ട്. കാലക്രമേണ കോമിറ്റിയത്തിനു പകരം ബസിലിക്ക അമീലിയ (179 ബിസി) അതിനു ശേഷം ജൂലിയസ് സീസര് നിര്മ്മിച്ച ബസിലിക ജുലിയ എന്നിവയും കൂടുതല് ഓഫീസുകളും ഉണ്ടാക്കി. ഈ അവസാന രൂപത്തിന്റെ അവശിഷ്ടങ്ങളാണ് ഇന്നു നിലനില് ക്കുന്നത്. ക്രമേണ സാമ്പത്തിക കാര്യ ങ്ങള്ക്കും നീതിന്യായ നിര്വഹണ ത്തിനും വേണ്ടി കൂടുതല് നിര്മ്മിതികള് വടക്കു ഭാഗത്തുണ്ടാക്കി. ട്രാജന് ഫോറം ബസിലിക ഉല്പിയ ഇവ ഇതില് പെടു ന്നു. മഹാനായ കോന്സ്റ്റന്റൈനിന്റെ ഭരണ കാലത്ത് ബസിലിക്ക മക്സെ ന്ഷിയസ് ( 312 ഏ.ഡി.) ഉണ്ടാക്കി. രണ്ട് നൂറ്റാണ്ടിനു ശേഷം പശ്ചിമ റോമാ സാമ്രാജ്യം വീഴുന്നതു വരെ ഇത് ഭരണ കേന്ദ്രം ആയി ഇത് നില നിന്നു.
.
റോമിന്റെ അറിയാവുന്ന ചരിത്രമനുസവ്
രിച്ച് റോമാ ഫോറത്തിന്റെ തുടക്കം പാല റ്റീന് ഹില്ല് എന്ന ഭാഗത്തിന്റെ രാജാ വായിരുന്ന റോമുലസ് എന്നയാളും കാപിറ്റോളിന് ഹില്ല് എന്ന് ഭാഗത്തിന്റെ അധിപനായിരുന്ന റ്റൈറ്റസ് റ്റാറ്റിയസ് എന്നയാളും തമ്മില് തുടര്ച്ചയായ യുദ്ധത്തിനൊടുവില് സ്ത്രീകളുടെ നിലവിളിയുടെയും പ്രാര്ത്ഥനയുടെയും ഫലമായി ഒരു ഒത്തുതീര്പ്പ് ഉണ്ടായ തോടെ ആണെന്ന് പറയുന്നു. ഈ രണ്ട് ഭൂവിഭാഗങ്ങള്ക്കും ഇടക്കുള്ള ഭൂഭാഗ മാണ് റോമാ ഫോറം എന്നറിയപ്പെടുന്നത്. ആദ്യകാലത്ത് അവിടെ വെള്ളം കെട്ടി ക്കിടന്നിരുന്നതു കൊണ്ട് ഉയര്ന്ന വടക്കു ഭാഗത്തെ താഴ്വരക്ക് കോമിറ്റിയം എന്ന പേരും നല്കി. ഇവിടെ വെച്ചാണത്രെ രണ്ടു കക്ഷിക്കാരനും ആയുധങ്ങള് വെച്ച് സമാധാന മാര്ഗത്തിലേക്ക് നീങ്ങിയത്. റോമിന്റെ രണ്ടാമത്തെ രാജാവ് ന്യുമ പൊമ്പിലസ് (715 – 673 ബി സി ) ആണ് വെസ്റ്റാ ക്ഷേത്രവും അതി നൊടനുബന്ധിച്ച ആചാര രീതികള്ക്കും തുടക്കം കുറിച്ചത്. റെജിയ എന്ന ആദ്യ ത്തെ രാജകൊട്ടാരവും അദ്ദേഹം തന്നെ നിര്മ്മിച്ചു. തുടര്ന്ന് ടുല്ലസ് ഹോസ്റ്റിലസ് (673- 642 ബിസി) എന്ന രാജാവാണ് കോമിറ്റിയവും പഴയ എട്റസ്കന് ക്ഷേത്ര വും ഒരു മതിലിനുള്ളിലാക്കി സെനറ്റ് കൂടാനുള്ള സൌകര്യം ഉണ്ടാക്കിയത്.
പുനരുത്ഥാന കാലത്താണ് ഈ റോമന് ഫോറം കണ്ടെത്തിയത് എങ്കിലും അതി നു ശാസ്ത്രീയമായ അന്വേഷണവും വിശകലനവും തൂടങ്ങിയത് 18 ആം നൂറ്റാണ്ടിന്റെ അവസാനമായിരുന്നു. തുടര്ന്ന് 19ആം നൂറ്റാണ്ടിന്റെ ആദ്യം മുതല് കൃത്യമായ പദ്ധതിയോടു കൂടി മണ്ണു നീക്കി കെട്ടിട അവശിഷ്ടങ്ങള് കണ്ടെത്തി. കാര്ലോ ഫിയാ, അന്റോ ണിയൊ നിബി, പിയെട്റോ റോസ, ഗിസെപ്പെ ഫിയോറെല്ലി എന്നീ ആര് കിടെക്റ്റുകളായിരുന്നു ഇതിനു നേതൃ ത്വം നല്കിയത്. നഗരത്തിന്റെ നിര പ്പില് നിന്ന് മൂന്നു മീറ്ററോളം മണ്ണു നീക്കിയപ്പോള് പുരാതന റോമന് ഫോറത്തിന്റെ തറ നിരപ്പില് എത്തി. ഏറ്റവും ബൃഹത്തായ മണ്ണുമാറ്റല് 20 ആം നൂറ്റാണ്ടിന്റെ ആദ്യവര്ഷങ്ങളില് ഗിയകാമൊ ബോണി എന്ന ആര്കിടെ ക്ടിന്റെ മേല്നൊട്ടത്തില് ആയിരുന്നു നടന്നത്. സീസറിന്റെ ക്ഷേത്രം , ലാപിസ് നെജിയര്, റെജിയ കൊട്ടാരം , നെക്രോ പോലിസ്, വെസ്റ്റായുടെ ക്ഷേത്രവും അതോടൊപ്പം വെസ്റ്റല് വിര്ജിന്സ്, ജോടുര്നായുടെ ചോല, സാന്റാ മറിയാ ആന്റിക്വായുടെ പള്ളി, എന്നിവ അദ്ദേഹത്തിന്റെ ശ്രമഫലമായി കണ്ടെ ത്തി. അദ്ദേഹത്തിന്റെ പിന്ഗാമിയാ യിരുന്ന അന്റോണീയോ ബര്തോലി ബസിലിക അമീലിയാ കണ്ടെ ത്തി .തുടര്ന്നുള്ള വര്ഷങ്ങളിലും മണ്ണു നീക്കല് തുടര്ന്നു. തല്ഫലമായി ബസിലിക്ക ജുലിയ, അഗസ്റ്റസ്സിന്റെ ആര്ച്ച്, കാസ്റ്റര് പോലക്സ് എന്നിവരുടെ ക്ഷേത്രം ഇവ കോമെറ്റേയത്തിന്റെ സമീപഭാഗങ്ങളില് കണ്ടെത്തി. ഇതിന്റെയൊക്ക ഫലമായി ഇപ്പോഴും റോമന് ഫോറത്തിന്റെ പല ഭാഗങ്ങളും ചരിത്രാവശിഷ്ടങ്ങളുടെ ഒരു ശവകുടീ രം ആയി തോന്നാം എങ്കിലും ഇത്രയും പ്രധാനപ്പെട്ട ലോകത്തിലെ ഒരു ചരിത്ര സ്മാരകം ഒരിടത്തും നിലനില്ക്കുന്നില്ല. കാലത്തിന്റെ മുന്നോക്കമുള്ള പാച്ചിലില് ഇവയുടെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് ഇവ കാണാന് വരുന്ന ലക്ഷക്ക ണക്കിന് ആളുകളില് നിന്നും മനസ്സിലാ ക്കാം. തെളിച്ചമുള്ള ഒരു ദിവസം സൂര്യാ സ്തമയ സമയത്ത് റോമന് ഫോറ ത്തിന്റെ ഉയരത്തില് നിന്നുള്ള കാഴ്ച ലോകത്തിലെ ഏറ്റവും അവിസ്മരണീ യമായ കാഴ്ചകളില് ഒന്നായിരിക്കും എന്ന് പറയുന്നു.
റോമന് ഫോറത്തിന്റെ ഏകദേശ ചരി ത്രം ഇവിടെ നിര്ത്തുന്നു. ഇവിടെയുള്ള പ്രധാന കാഴ്ചകളെ കുറിച്ചും ഗ്ലാഡി യേറ്റര് പ്രദര്ശനങ്ങളെക്കുറിച്ചും മറ്റും അടുത്ത ലക്കങ്ങളില് പറയാമെന്ന് കരുതുന്നു.


All reactions:
Unnikrishn Nair, Vasudevan Nair and 1 other

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി