2.കെയിംബ്രിഡ്ജ് യാത്രയെക്കുറിച്ച് അല്‍പം കൂടി
കെയിംബ്രിഡ്ജിലെ ബിരുദദാന ചടങ്ങു കഴിഞ്ഞ് അധിക സമയം അവിടെ ചുറ്റി ക്കറങ്ങാന് കഴി ഞ്ഞില്ല. കൊച്ചുമകന് പഠിക്കുന്ന കോളെജിന്റെ പ്രാന്ത പ്രദേശ ങ്ങളില് ഒന്നു ചുറ്റിയെന്നു മാത്രം. അവി ടത്തെ ലൈബ്രറി, മ്യൂസിയം , എല്ലാം കാണെണ്ടതു തന്നെ. കലാശാലക്കു ചുറ്റും ഒരു നദി ഉണ്ട്. കാം (Cam) നദി ആണത്. കെയിംബ്രിഡ്ജ് എന്ന പേരു തന്ന് ആ നദിയില് നിന്നാണു വന്നത്. അതില് കൂടി ആള്ക്കാര് നമ്മുടെ കുട്ടനാട്ടിലെ പോലെ വള്ളങ്ങളില് കറങ്ങി നടന്ന് എല്ലാം കാണുന്നുണ്ട്. സഹായിയെ ആവശ്യമെങ്കില് പണം കൊടുത്താല് വള്ളത്തില് കറങ്ങാം. കാലു കൊണ്ട് ചവിട്ടി ഓടിക്കുന്ന പെഡല് ബോട്ടും നമ്മുടെ കഴുക്കോല് പോലെയുള്ള നീണ്ട കോല് ഉപയൊഗിച്ച് ഊന്നി നടക്കുന്ന വള്ളങ്ങളും ഉണ്ട് .
വര്ഷത്തിലൊരിക്കല് ഒക്സ്ഫോര്ഡ് കെയിംബ്രിഡ്ജ് കലാശാലകളിലെ കുട്ടികള് മത്സരിച്ചു പങ്കെടുക്കുന്ന വള്ളംകളിയും (yachting, punting) ഉണ്ടത്രെ. കുട്ടനാട്ടിലെ വള്ളം കളി സീസണ് ആണല്ലോ ഇപ്പോള് ഈ മഴ ക്കാലം. മൂലം വള്ളം കളി കഴിഞ്ഞു. ഇനി നെഹ്റു ട്റോഫി ആറന്മുള, പായിപ്പാട് തുടങ്ങിയ വള്ളം കളികള് ആവുന്നേ ഉള്ളൂ. ഏതായാലും സമയക്കുറവു കൊണ്ട് വള്ളത്തില് കയറാന് പോയില്ല. പോരാഞ്ഞ് അടുത്ത ദിവസം തന്നെ ഇറ്റലിയിലേക്ക് യാത്രക്ക് ടിക്കറ്റ് ബുക്കു ചെയ്തിരുനു. 5 മണിക്കൂര് ശരാശരി മണിക്കൂറില് 100 മൈല് വേഗതയില് ഓടിച്ചാല് മാത്രമേ കെയിം ബ്രിഡ്ജില്നിന്നു ഗ്ലാസ്ഗോ യില് ഞങ്ങളുടെ താമസസ്ഥലത്ത് എത്തുകയുള്ളു.
ഞങ്ങള് താമസിച്ചിരുന്നത് കലാശാല ക്കടുത്ത് ഒരു ഫ്ലാറ്റില് ആയിരുന്നു. ഇപ്പോള് വിദേശങ്ങളില് കാറ് വാടക ക്കെടുക്കുന്നതു പോലെ വീടുകളും ഫ്ലാറ്റുകളും ഏതാനും ദിവസത്തേക്ക് വാടകക്ക് കൊടുക്കുന്ന ഒരു സംവിധാ നം ഉണ്ട്. വിദേശത്തെ ഹോട്ടലുകളില് സാധാരണ രാത്രി കിടക്കാനും രാവില ത്തെ പ്രാതല് തരാനും (കിടക്കയും പ്രാതലും Bed and breakfast) ഇത്തരം ഫ്ലാറ്റുകളില് സംവിധാനം ഉണ്ട്. Travelodge, Holiday Inn എന്നിവ സഞ്ചാ രികള്ക്ക് സാമാന്യം കുറഞ്ഞ ചിലവില് (ഇന്ത്യന് റുപീയില് വലുതായി തോന്നും എങ്കിലും) താമസിക്കാന് പറ്റുന്ന ഇട ങ്ങളാണ്. എന്നാല് അടുത്ത കാലത്ത് സഞ്ചാരത്തിനിടയില് ഏതാനും ദിവസം താമസിക്കാന്, താമസം ബുക്കു ചെയ്യാന് Airbnb.com, booking.com എന്നീ സൈറ്റുകളില് പോയാല് മതി. ഇപ്പോള് എല്ലായിടത്തും ഉള്ള ഉബര് (Uber) സര്വീസും കാറ് വാടകക്ക് (Rent a car) എടുക്കുന്നതും പോലെ ബുക്കു ചെയ്യുന്നതു പോലെയുള്ള ഒരു ശ്രുംഖല യാണ് ഇത് നടത്തുന്നത്. നമ്മള് ബുക്കു ചെയ്താല് താമസത്തിനെത്തുന്ന സമയം അറിയിച്ചാല് കമ്പനിയുടെ ആള് വന്ന് വീട്ടില് കയറാനും വാതില് ലോക്കുചെയ്യാനും ഉള്ള നമ്പറോ പ്ലാസ്റ്റിക് കാര്ഡോ താക്കൊലോ തരും. ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം അനു സരിച്ച് പ്രാതലിനുള്ള ചായ, കാപ്പി ഇവ ഉണ്ടാക്കാനും സീരിയല് പോലെയുള്ള ലഘു ഭക്ഷണ സാധനങ്ങളും എന്തിനു പാലു മുതല് ഭാഗ്യം ഉണ്ടെങ്കില് വീഞ്ഞു കുപ്പി വരെ അവിടെ ഉണ്ടാവും. ടോയ് ലെറ്റ് പേപ്പര് ടൂത്ത് പേസ്റ്റ് സോപ്പ് ടവല് എല്ലാം വ്രുത്തിയായി വെച്ചിട്ടുണ്ടാവും. എലെക്റ്റ്രിക് കെറ്റില്, ഫ്രിഡ്ജ്, മൈക് റൊവേവ് അവന് എന്നിവയെല്ലാം തയ്യാര്. ഇന്നത്തെ കാലത്ത് എല്ലാവര് ക്കും ആവശ്യമായ വൈഫൈ ( തെറ്റിദ്ധരിക്കേണ്ട വൈഫ് അല്ല) സൌകര്യങ്ങളും ഉണ്ടാവും. താമസം കഴിയുമ്പൊള് അവര് പറയുന്ന സ്ഥല ത്ത് താക്കോല് നിക്ഷേപിച്ചാല് മതി യാവും. ക്രെഡിറ്റ് കാര്ഡ് വഴി പണം കൈമാറ്റം ചെയ്യാം. എല്ലാം ഓണ് ലയിന് തന്നെ. ഞങ്ങള് ഈ യാത്രയില് റോം, വെനീസ് , കോമോ തടാകം എന്നിവിട ങ്ങളില് എല്ലാം കുട്ടികള് ഇങ്ങനെ യുള്ള ഇടങ്ങളില് ആണ് ബുക്കു ചെയ്തിരുന്നത്. ഒരു സ്ഥലത്തു മാത്രം വൈഫൈ സൌകര്യം ഇല്ലായിരുന്നു. അത് റിപ്പോര്ട്ട് ചെയ്തപ്പോള് ന്യായ മായ തുക റീഫണ്ട് ചെയ്യാനും അവര് മറന്നില്ല. ഉപഭോക്താവും കമ്പനിയും തമ്മില് പൂര്ണമായ വിശ്വാസവും പരസ്പര ഉത്തരവാദിത്വബോധവും ആവശ്യമാണ് ഇത്തരം കാര്യങ്ങളില്. എങ്ങനെയെങ്കിലും സഞ്ചാരികളില് നിന്ന് പണം പിടുങ്ങാന് ആരും ശ്രമി ക്കുന്നില്ല. കിട്ടുന്ന മുറിയിലെ ബെഡ് ഷീറ്റും തലയിണയും സ്പൂണും വരെ അടിച്ചു മാറ്റാനും ആള്ക്കാര് ശ്രമിക്കു ന്നില്ല. എന്തിനും ഏതിനും പാശ്ചാത്യരെ കുറ്റം പറയുന്ന നമ്മള് സഞ്ചാരിക ളോടുള്ള മനോഭാവം മാറ്റിയാല് കേര ളം പോലെ പ്രകൃതിഭംഗിയുള്ള സ്ഥല ങ്ങള് സഞ്ചാരികളുടെ സ്വര്ഗം ആക്കി മാറ്റാന് കഴിയും, കഴിയണം. അതിനു വേണ്ടത് ഭരണ തലപ്പത്തിരിക്കുന്ന വരുടെ ദീര്ഘവീക്ഷണത്തോടെ യുള്ള ആസൂത്രണവും ആത്മാര്ത്ഥതയും ആണ്. ഏതെങ്കിലും പ്രൊജക്റ്റ് തട്ടി ക്കൂട്ടി കോടികള് ചിലവാക്കിയെന്ന് വരുത്തിയാല് മാത്രം പോര. സര്ക്കാര് സ്ഥാപനങ്ങളെക്കാള് നല്ല രീതിയില് പ്രൈവറ്റ് സ്ഥാപനങ്ങള്ക്ക് ഇക്കാര്യ ത്തില് ഒരുപാടുകാര്യം ചെയ്യാന് കഴിയും .








Comments
Post a Comment