11. സെന്‍റ് പീറ്റെര്‍സ് ബെസിലിക്ക
വത്തിക്കാന്‍ നഗരത്തിലെ സെന്‍റ് പീറ്റെറിന്‍റെ പള്ളിയാണ് ഈ പേരില്‍ അറിയപ്പെടുന്നത്.1506 ല്‍ പോപ്പ് ജുലിയസ് II ആണ് ഈ പള്ളിയുടെ പണി തുടങ്ങിയത്. 1625 ല്‍ പോള്‍ V ന്‍റെ കാലത്ത് ഇതു പൂര്‍ത്തിയായി. മൂന്നിടനാഴികളുള്ള കുരിശിന്‍റെ രൂപത്തില്‍ മൂന്നു ഇടനാഴികളും ചേരുന്നയിടത്ത് അള്‍ത്താരക്കു മുകളില്‍ താഴികക്കുടവുമായി ആണ് ഇത് നിര്‍മ്മിച്ചിരിക്കുനത്. നവോത്ഥാന ശില്ലകലയിലെ ഏറ്റവും മഹത്തായ നിര്‍മ്മാണങ്ങളില്‍ ഒന്നായി ഇത് കരുതപ്പെടുന്നു. പോപ്പുകളുടെ പള്ളി എന്നു വിളിക്കാവുന്ന ഈ പള്ളി കത്തോലിക്കാമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറി. ഈ പള്ളിക്കു ചുറ്റുമുള്ള സെന്‍റ് പീറ്റെര്‍സ് ചത്വരവും ഇതു പോലെ പ്രാധാന്യം ഉള്ളതായി. പോപ്പ് നയിക്കുന്ന മിക്കവാറും മതപരമായ ചടങ്ങുകളും ഇവിടെ വെച്ചാണ് നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാലു പള്ളികളില്‍ ഒന്നാണിത്.1989 വരെ ക്രിസ്തുമത വിശ്വാസികളുടെ ഏറ്റവും വലിയ പള്ളി ആയിരുന്നു ഇത്
ചരിത്രം
1447-55 കാലത്ത് പോപ്പായിരുന്ന
നികൊളാസ് V നു ആണ് പുതിയ ഒരു പള്ളി ഉണ്ടാക്കണം എന്ന ആശയം തോന്നിയത്. അപ്പോഴത്തേക്ക് പഴയ സെന്‍റ്
പീറ്റെര്‍സ് ബസിലിക്കയുടെ ഭിത്തികള്‍ താഴുകയും ചുവര്‍ ചിത്രങ്ങള്‍ മാഞ്ഞു തുടങ്ങുകയും ചെയ്തിരുന്നു. 1452ല്‍
നിക്കൊലാസ് നെര്‍നാര്‍ഡോ റൊസെല്ലിനൊ എന്ന ശില്‍പ്പിയോട് പുതിയ പള്ളിയുടെ രൂപ കല്‍പ്പന ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. പഴയ പള്ളിക്ക് പടിഞ്ഞാറു ഭാഗത്തായാണ് ഇത് ഉദ്ദേശിച്ചത്. എന്നാല്‍
നിക്കോളാസിന്‍റെ മരണത്തൊടു കൂടി ഇതിന്‍റെ
പണി തടസ്സപ്പെട്ടു. തുടര്‍ന്നു വന്ന പോപ്പ് പോള്‍ II ഗിലിയാനൊ സംഗെല്ലോ എന്ന ശില്‍പ്പിയെ ആണ് 1470 ല്‍ ഇതിന്‍റെ പണി ഏല്‍പ്പിച്ചത്.1506 ഏപ്രില്‍ 18 നാണ് ജുലിയസ് II പുതിയ പള്ളിയുടെ അടിസ്ഥാന ശിലയിട്ടത്. ഒരു ഗ്രീക്ക് കുരിശിന്‍റെ രൂപത്തില്‍ ഡോനാറ്റൊ ബ്രമാന്‍റെ എന്നയാള്‍ വരച്ച പ്ലാന്‍ അനുസരിച്ചു നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ബ്രമാന്‍റൊ 1514 ല്‍ മരിച്ചപ്പോള്‍ ലിയോ X നെ ഇതിന്‍റെ പണി ഏല്‍പ്പിച്ചു, അയാളുടെ
പിന്‍ഗാമികളായ റാഫേല്‍ , ഫ്റാഗിയോവന്നി ന്നി ജിയോക്കൊണ്ടോ എന്നിവരാണ്
മൂന്ന് ഇടനാഴികളും കുരിശു
രൂപത്തിലും ഉള്ള ഇപ്പൊഴത്തെ രൂപം തീരുമാനിച്ചത്. 1520 ല്‍ റാഫേല്‍ മരിച്ചപ്പോള്‍ അന്‍റോണിയോ ഡ സംഗല്ലോ
സീനിയര്‍ ബാല്‍ഡസ്സാറേ പെര്‍സി ആന്ദ്രിയ
സന്സൊവിനോ എന്നിവര്‍ ശീല്‍പ്പികളായി.
1517 ലെ ചാള്‍സ് V രാജാവിന്‍റെ റോമാ ആക്രമണത്തിനു
ശെഷം 1527 ല്‍ പോള്‍ III ( 1534 – 49) ഇതിന്‍റെ പണി അന്‍റോണിയോ ഡ സംഗല്ലോ ജൂണിയറിനെ ഏല്‍പ്പിച്ചു. അയാള്‍ ബ്രമാന്‍റോയുടെ
പ്ലാനില്‍ ചെറിയ വ്യത്യാസം വരുത്തി പഴയ
ബസിലിക്കായുടെയും പുതിയതിന്‍റെയും ഇടയില്‍
ഒരു ഭിത്തി ഉണ്ടാകുകയും ചെയ്തു,.
സംഗാലോ 1546 ല്‍ മരിച്ചപ്പോള്‍ പോള്‍ III , നിര്‍മ്മാണ ജോലി മൈക്കെല്‍
ആഞ്ചെലോയെ പ്രധാന ശില്‍പ്പിയായി ഏല്‍പ്പിച്ചു. ജുലിയസ് III പയസ് IV ഇവര്‍ പോപ്പായിരുന്നപ്പോഴും
മൈക്കെല്‍ ആഞ്ചെലോ പ്രധാന ശില്‍പ്പിയയി
തുടര്‍ന്നു. മൈക്കെല്‍ ആഞ്ചെലോ 1564 ല്‍
മരിക്കുമ്പോള്‍ പള്ളിയുടെ താഴികകുടത്തിന്‍റെ പണി മിക്കവാറും തീര്‍ന്നിട്ടുണ്ടായിരുന്നു.
തുടര്‍ന്ന് പിറൊ ലിഗോറിയൊ ജിയക്കോമോ വിജ്നോളൊ എന്നിവര്‍ പണിയുടെ മേല്‍നോട്ടം
ഏറ്റെടുത്തു. മൈക്കെല്‍ ഏഞ്ചെലോയുടെ
രൂപകല്‍പ്പനയില്‍ അല്‍പ്പം മാറ്റം വരുത്തി സിക്സ്റ്റസ് V ന്‍റെ (1585 – 90) ഭരണകാലത്ത് പണി തീര്‍ത്തു. ഗ്രിഗറി XIV (1590
-91) താഴികക്കുടത്തിന്‍റെ മുകള്‍ ഭാഗത്ത്
ഉള്ള വിളക്ക് നിര്‍മ്മിക്കാന്‍ ആജ്ഞാപിച്ചു. ക്ലെമെന്‍റ് VIII
(1592 – 1605) പഴയ സെന്‍റ് പീറ്റെര്‍സ് പള്ളി പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടു, ആ
സ്ഥാനത്ത് പുതിയ ഉയര്‍ന്ന അള്‍ത്താര
മുമ്പുണ്ടായിരുന്ന അള്‍ത്താരയുടെ മുകളില്‍ നിര്‍മ്മിക്കാനും ആവശ്യപ്പെട്ടു. പോള്‍
V പോപ്പ് (1655 – 67) കാല്‍റോ മദെര്‍ണോ എന്ന ശില്‍പ്പിയുടെ പ്ലാന്‍
അനുസരിച്ച് ബസിലിക്കായ്ക്ക് ഒരു ലാറ്റിന്‍
കുരിശിന്‍റെ രൂപം കൊടുത്തു. പ്രധാന
ഇടനാഴിക്ക് കിഴക്കു ഭാഗത്തേക്ക് 187 മീറ്റര്‍ നീളം ഉണ്ടാക്കി. അദ്ദേഹം തന്നെയാണ് സെന്‍റ് പീറ്റെര്‍സിനെ മുഖപ്പും ഉണ്ടാക്കിയത്. രണ്ട് വശത്തുനിന്നും
അള്‍ത്താര വഹിക്കാന്‍ ഓരോ കമ്പാനിയല്‍സ് ഉണ്ടാക്കി. അലെക്സാന്ഡര്‍ VII ന്‍റെ കാലത്ത് ഗിയാന്‍ ലൊറെന്സൊ ബെര്‍ണിനി ബാക്കി സ്തൂപങ്ങളും സ്ഥാപിച്ച് പൂര്‍ത്തിയാക്കി. ബെര്‍ണിനി തന്നെ
സത്യമായ കുരിശിന്‍റെ ഭാഗമായ ബസിലിക്കയിലെ വെറോണിക്കയുടെ മൂടുപടം, കുന്തത്തിന്‍റെ ഒരു ഭാഗം, ആന്‍ഡ്രൂസ് പുണ്യവാളന്‍റെ തലയുടെ ഭാഗം ഇവയും
പൂര്‍ത്തിയാക്കി . ഇവ കൂടാതെ മറ്റു പല
പുണ്യവാളന്മാരെ ഓര്‍മ്മിക്കാന്‍
ചിലതെല്ലാം സ്ഥാപിച്ചിട്ടുണ്ട്. പോപ്പുകളെ
അടക്കം ചെയ്യുന്ന കുടീരത്തില്‍
ആദ്യത്തെ പോപ്പിന്‍റെ മുതല്‍ 90
പോപ്പുകളുടെ മൃതശരീരം അടക്കിയിട്ടുണ്ട്.
പുണ്യാളന്മാരുടെ കൂട്ടത്തില്‍ ഇവാഞെലിസ്റ്റ്
ല്യുക്ക്, അപോസില്‍
സൈമണ്‍, അപോസില്‍ ജ്യൂഡ് , നസിയാന്സസിലെ
ഗ്രിഗറി പുണ്യവാളന്‍ , ജോണ്‍
ക്രിസൊസ്റ്റം എന്നിവരും ഉള്‍പ്പെടുന്നു.
സെന്‍റ് പീറ്റെര്‍സ് ബസിലിക്കയില്‍ പുനരുത്ഥാനകാലത്തെ പ്രധാനപ്പെട്ട പല പ്രധാന കലാസൃഷ്ടികളും സ്ഥാപിച്ചിട്ടുണ്ട്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മൈക്കെല്‍
ആഞ്ചെലോയുടെ പിയെറ്റ, പ്രധാന
അള്‍ത്താരയുടെ മുകളില്‍ ആയ ബെര്‍ണിനിയുടെ ബാല്‍ഡാചിന്‍
, ഇടനാഴികള്‍ കൂടുന്ന സ്ഥലത്ത് അര്‍ബന്‍
VIII ന്‍റെ ശവകുടീരവും സെന്‍റ് പീറ്ററിന്‍റെ ഓടില്‍ നിര്‍മ്മിച്ച കതീഡ്രായും ആണ്.
ജിയാക്കോ മന്സു എന്ന ഇറ്റലിക്കാരനായ ശില്‍പ്പി ഓടുകൊണ്ട് അതീവ ഭംഗിയുള്ള വാതിലുകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദ്ധനായിരുന്നു.
യാഥാര്‍ഥ്യ ബോധത്തോടെ അതീവ ഭംഗിയോടെ
അദ്ദേഹം നിര്‍മ്മിച്ച ഇത്തരം
വാതിലുകള്‍ ബസിലിക്കായില്‍ ഉണ്ടാക്കി . മന്സു വളരെ
ചെറുപ്പം ആയിരുന്നപ്പോള്‍ തന്നെ
സ്കൂള്‍ പഠനം നിര്‍ത്തി ജീവിതം മുമ്പോട്ടു
കൊണ്ടു പോകാന്‍ ഏതെങ്കിലും
പണി പഠിക്കാന്‍ ശ്റ്മിച്ചു.
നാട്ടിലെ ഒരു ആശാരിയുടെ കൂടെ മരം കടഞ്ഞു രൂപങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചു. 1927 മുതല്‍ 1928 വരെ ഇറ്റാലിയന്‍
പട്ടാളത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷം അദ്ദേഹം ഒരു ജോലി തേടി പാരീസില്‍
എത്തുകയും അവിടെ ഒരു ശില്‍പ്പിയാകാനുള്ള ശ്റമങ്ങള്‍ തുടങ്ങി . തൊഴില്‍ കിട്ടാതെ
പട്ടിണി കിടന്ന് ബോധം നഷ്ടപ്പെട്ടു
നിരത്തില്‍ വീണ അയാളെ മിലാനിലേക്ക് തിരിച്ചയച്ചു. മിലാനില്‍ സ്ഥിര താമസമാക്കിയ അയാള്‍ 1929 ല്‍ ഒരു കത്തോലിക്ക് സര്‍വകലാശാല
ശില്‍പ്പങ്ങള്‍ കൊണ്ട്
അലങ്കരിക്കാന്‍ നിയോഗിക്കപ്പെട്ടു. അദ്ദേഹം
ആദ്യകാലത്ത് നഗ്ന രൂപങ്ങള്‍, പോര്‍ട്രെയിറ്റുകള്‍, മറ്റു
ബൈബിളുമായി ബന്ധപ്പെട്ട സമ്പ്രദായങ്ങള്‍ എന്നിവയാണ് ഉണ്ടാക്കിയത്. എട്രസ്കന്‍, ഈജിപ്റ്റ്
എന്നീ രീതികള്‍ ആദ്യം ഉപയോഗിച്ചിരുന്നു എങ്കിലും മറ്റു പല പുതിയ രീതികളും പ്രയോഗിക്കുകയുണ്ടായി. 1934
ല്‍ ആണ് മന്‍സു റോമില്‍ എത്തി , തുടര്‍ന്നു മതപരമായ ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്നതില്‍ കൂടുതല്‍
താല്‍പര്യം കാണിച്ചു തുടങ്ങി. 1938ല്‍ ഒരു റോമന്‍ കത്തോലിക് കര്‍ദിനാളിന്‍റെ രൂപം ഉണ്ടാക്കി
, തുടര്‍ന്ന് 50 ഓളം കര്‍ദ്ദിനാളന്മാരുടെ രൂപം ഇരിക്കുന്ന
രീതിയില്‍ നിര്‍മ്മിക്കുകയുണ്ടായി.
നഗ്നമായ പല സ്ത്രീ രൂപങ്ങളും ഭംഗിയായി
അദ്ദേഹം ഉണ്ടാക്കുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ ഏറ്റവും പരിഗണിക്കപ്പെട്ട
ശില്‍പം ഫ്രാന്‍സിസ്ക എന്ന ഇരിക്കുന്ന
സ്ത്രീയുടെ നഗ്നശില്‍പ്പം ആയിരുന്നു.
1942 ലെ റോമിലെ ഗ്രാന്‍ഡ് പ്രീ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. 1948
ല്‍ നടന്ന വെനീസ് ബിനാലെയില്‍
മന്സു ഒന്നാം സ്ഥാനം നേടുകയും
ചെയ്തു. രണ്ട് വര്‍ഷം കഴിഞ്ഞ് സെന്‍റ് പീറ്റേറ്സ്
ബസിലിക്കയില്‍ ഏതാനും ഓടില്‍ നിര്‍മ്മിച്ച വാതിലുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. 1964 ല്‍ ഇവ
ഉപയോഗിച്ചു തുടങ്ങി. പോപ്പ് ജോണ്‍ XXIII ന്‍റെ ഒരു ചിത്രം മന്സു നിര്‍മ്മിച്ചതും
അനാച്ഛാദനം ചെയ്യുകയുമുണ്ടായി. അദ്ദേഹത്തിന്‍റെ
മറ്റു പ്രധാനപ്പെട്ട ശില്‍പങ്ങള്‍
ആസ്റ്റ്റിയായിലെ സാല്‍സ്ബെര്‍ഗ്
കത്തീഡ്രലിന്‍റെ വാതിലുകള്‍, റോട്ടെര്‍ഡാമിലെ സാങ്ക് ലൊറെന്‍റ് ചര്‍ച്ച് ,ന്യൂയോറ്ക്കിലെ
റോക്ഫെല്ലര്‍ കേന്ദ്രത്തിലേക്ക് അമ്മയും കുഞ്ഞും
(1965) എന്നിവയാണ്.
സെന്‍റ് പീറ്റെര്‍സ് ബസിലിക്കയുടെ പണിയില്‍
നിര്‍ണായക പങ്കു വഹിച്ച 17 ആം നൂറ്റാണ്ടിലെ പ്രസിദ്ധനായ മറ്റൊരു
ശില്‍പ്പിയായിരുന്നു കാര്‍ലോ മഡേര്‍ണൊ.(1556
– 1629). റോമില്‍ തന്നെ അയാളുടെ അമ്മാവനായ ഡൊമെനിക്കൊ ഫൊണ്ടാനാ യുടെ കൂടെ സഹായിയായി
നിന്നു പണി പഠിച്ചു. ശാന്‍റാ സൂസന്ന
പള്ളിയുടെ മുഖപ്പാണ് അയാള്‍ക്കു
കിട്ടിയ ആദ്യത്തെ പണി. ഇതു കണ്ട് 1603 ല്‍ അയാളെ
സെന്‍റ് പീറ്റേര്‍സിന്‍റെ പ്രധാന ശില്‍പ്പിയായി നിയമിച്ചു. പോപ്പ് പോള്‍ V ആയിരുന്നു നിയമിച്ചത്.
മൈക്കെല്‍ ഏഞ്ചെലോയുടെ ഗ്രീക് കുരിശിന്‍റെ ആകൃതി നീളത്തില്‍ ഉള്ളതാക്കി മദ്ധ്യകാല കൃസ്ത്യന്‍
കതീഡ്റലുകളുടെ രൂപത്തിലാക്കി. അദ്ദേഹത്തിന്‍റെ പണി മൈക്കെല്‍
ആഞ്ചെലോയുടെ താഴികക്കുടത്തിന്‍റെ ഭംഗി കുറച്ചു
എന്ന് വിമര്‍ശിക്കപ്പെട്ടുവെങ്കിലും
ചില സ്തൂപങ്ങള്‍ കൂട്ടിയുഇണക്കുന്നതില്‍ അഭിനന്ദിക്കപ്പെടുകയും ചെയ്തു. .
അവലംബം
1. https://www.britannica.com/topic/Saint-Peters-Basilica
2. https://en.wikipedia.org/wiki/St._Peter%27s_Basilica
.
|
|
|
|
|
|
|
|
|
|
|










.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)


Comments
Post a Comment