10.പാന്തിയോണ്‍

ഞങ്ങള്‍  റോമാ  മ്യുസിയവും  സിസ്റ്റൈന്‍  ചാപ്പലും  കണ്ടു കഴിഞ്ഞ് നീങ്ങിയത്   പാന്തിയോണ്‍ എന്ന അത്യപൂര്‍വം  ആയ  പള്ളി  കാണാന്‍  ആയിരുന്നു. പാന്തിയോണ്‍  എന്നത്  റോമിലെ    ഭീമാകാരമായ  താഴികക്കുടം ഉള്ള ഒരു   പള്ളിയാണ്.ലോകത്തിലെ അത്യത്ഭുതങ്ങളില്‍  ഒന്നായി കണക്കാക്കപ്പെടുന്ന  ഈ കെട്ടിടം മറ്റൊരുപാടു കെട്ടിടങ്ങള്‍ക്ക് മാതൃകയായിട്ടുണ്ട്. അമേരിക്കയിലെ  ജെഫേര്‍സണ്‍  മെമ്മൊറിയല്‍ ഈ  മാത്രുകയില്‍  ആണ് ഉണ്ടാക്കിയിരിക്കുന്നത്.

ബി.സി.27ല്‍ മാര്‍ക്കസ് വിപ്സാനിയസ് അഗ്രിപ്പ എന്നു പേരുള്ള  ഒരാളാണിതിനു തുടക്കം കുറിച്ചത്. ആരംഭത്തില്‍ റോമില്‍ ഉണ്ടാക്കിയിരുന മറ്റു ക്ഷേത്രങ്ങളെ പോലെ ചുറ്റും സ്തൂപങ്ങളില്‍  വഹിച്ചിരുന്ന  വൃത്താക്രുതിയില്‍  ഉള്ള സാധാരണ മറ്റൊരു ക്ഷേത്രം ആയിരുന്നു ഇത്.  എന്നാല്‍ ഏ ഡി 118നും 128 നും ഇടക് ഹാദ്രിയാന്‍ എന്ന റോമന്‍ ചക്രവര്‍ത്തി ഇതു  പൂറ്ണമായും   പുതുക്കിപ്പണിതു. തുടര്‍ന്ന്  മൂന്നാം നൂറ്റാണ്ടില്‍ സെപ്റ്റിമിയസ് സെവെരസും  കരകല്ലയും ചില  വ്യതിയാനങ്ങള്‍  വരുത്തി. വലിയ  ഒരു   കോണ്ക്രീറ്റ് താഴികക്കുടവും മുന്ഭാഗത്തെ   പോര്‍ച്ചില്‍  കൊറീന്തിയന്‍  രീതിയില്‍ നിര്‍മ്മിച്ച  സ്തൂപങ്ങളും  ഉള്ളതാണ്.  താഴികക്കുടത്തിനു താഴെ 7 മീറ്ററോളം ഉയരമുള്ള   ഓടില്‍ നിര്‍മ്മിച്ച കൂറ്റന്‍  വാതിലും ഉണ്ട്.  

പാന്തിയോണ്‍ അതിന്‍റെ  രൂപകല്‍പ്പനയിലും നിനിര്‍മ്മാണ  രീതിയിലും  വലിപ്പത്തിലും  അത്യപൂര്‍വമാണ്. 43 മീറ്റര്‍ വ്യാസവും  22  മീറ്റര്‍ ഉയരവുമുള്ള    ലോകത്തിലെ  ഏറ്റവും വലിയ  താഴികക്കുടം ഉള്ള കെട്ടിടം ആയിരുന്നു അടുത്ത കാലം വരെ. ഇഷ്ടികകൊണ്ട്   സഹായം കൊടുത്തിട്ടുണ്ട് എന്ന്  പുറത്തു നിന്നു നോക്കിയാല്‍   അറിയുകയില്ല. ഇതിന്‍റെ  ശരിയായ  നിര്‍മ്മാണ രീതി   കുറെയൊക്കെ അജ്ഞാതമാണ്. ഇതിന്‍റെ  വിജയത്തിനുകാരണം  ഒന്നാമതായി  അതില്‍ ഉപയോഗിച്ചിരിക്കുന്ന  കുമ്മായക്കൂട്ടിന്‍റെ ഉയര്‍ന്ന  നിലവാരവും നിര്‍മ്മാണത്തില്‍ ഉപയോഗിച്ച വസ്തുക്കളുടെ  അസാധാരണമായ  ഗുണവും ആവാം.

പാന്തിയോണ്‍ എന്ന നാമം  തന്നെ  പുരാതന  ഗ്രീക്ക് വാക്കില്‍ നിന്നാണ്. അര്‍ത്ഥം പല ദൈവങ്ങള്‍ക്കും വേണ്ടി അല്ലെങ്കില്‍  ബന്ധപ്പെട്ടത് എന്നാണ്. ഇവിടെ  സ്ഥാപിച്ചിട്ടുള്ള  12 ല്‍ അധികം  ദൈവങ്ങളുടെ  പ്രതിമകള്‍ ഇതിനു ന്യായീകരണം  ആയി കാണാം. എന്നാലും  ഇതിനു   വിശ്വാസ്യമായ  തെളിവുകള്‍ ഒന്നും  കിട്ടിയിട്ടില്ല. ഏതായാലും   മണ്മറഞ്ഞ മഹാന്‍മാരായവരുടെ  ഒരു സ്മരണ  കുടീരം  ആയിരുന്നു  എന്നു കരുതുന്നതില്‍ തെറ്റില്ല.  ഫ്രെഞ്ചു  വിപ്ലവത്തിനു  ശേഷം    വിപ്ലവത്തില്‍  മരിച്ചവര്‍ക്കു വേണ്ടി  ഉണ്ടാക്കിയ  ഒരു കുടീരത്തിനു  പാരീസിലെ  പാന്തിയോണ്‍ എന്നു   നാമകരണം  ചെയ്തിരുന്നു.  

ഏ ഡി 609 ല്‍  പാന്തിയോണ്‍ സാന്‍റാ  മറിയായുടെ  പള്ളിയായി  മാറ്റുകയുണ്ടായി.  ഓടില്‍  നിര്‍മ്മിച്ച മേല്‍തട്ടിലെ ഭംഗിയുള്ള  പല സാധനങ്ങളും നഷ്ടപ്പെട്ടു എങ്കിലും ഉള്ളിലെ ഭംഗി നഷ്ടപ്പെടാതെ  ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തു. പുനരുത്ഥാന  കാലത്തിന്‍റെ  അവസാന കാലങ്ങളില്‍  ആണിതു ചെയ്തത്. എന്നാലും    കെട്ടിടത്തിന്‍റെ  തനതായ  രൂപത്തിലും ഭാവത്തിലുംവലിയ  വ്യതിയാനം ഉണ്ടായിട്ടില്ല .കുറെ  വര്‍ഷങ്ങളായി  ഇവിടെ  ദൈവങ്ങളുടെകൂടെ    പ്രശസ്തരായ  പലരുടെയും  ശവ കുടീരം  ഉണ്ടാക്കിയിരുന്നു. റാഫേല്‍ എന്ന ചിത്രകാരനെ അദ്ദേഹത്തിന്‍റെ  ആഗ്രഹപ്രകാരം ഇവിടെ അടക്കം ചെയ്തു  എന്നു  പറയുന്നു.

 കൂടുതല്‍  അറിയാന്‍  ശ്രദ്ധിക്കുക

 1.      https://smarthistory.org/the-pantheon/

2.    https://en.wikipedia.org/wiki/Pantheon,_Rome

3.    https://www.britannica.com/topic/Pantheon-building-Rome-Italy

 












 

https://youtu.be/K https://youtu.be/KaY8zqYfQI0aY8zqYfQI0

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി