23.മൂറാനോ ദ്വീപുകള്‍ - വെനീസ്
മുറാനോ എന്നറിയപ്പെടുന്നത് വെനീസ് കായലിലെ ചെറിയ ചില ദ്വീപുകള്‍ പാലങ്ങളാല്‍ കൂട്ടിച്ചെര്‍ന്ന ദ്വീപുകളുടെ ഒരു കൂട്ടം ആയിരുന്നു. വെനീസ് നഗരത്തിന് ഏകദേശം 1.5 കി മീ. വടക്കു ഭാഗത്താണിത്. ഏതാണ്ട് ഒരു 1.5 കി.മീ, നീളം ഉള്ള ഭൂവിഭാഗം ആണിന്നിത്, 2004 ലെ ജനസംഖ്യ 5000 ല്‍ അധികം ആയിരുന്നില്ല. ഈ ഭൂവിഭാഗം ഗ്ലാസ് ഉണ്ടാക്കുന്നതിന് പ്രസിദ്ധമാണ്. പണ്ട് ഇതൊരു സ്വതന്ത്ര ഗ്രാമം ആയിരുന്നു എന്നാല്‍ ഇന്നു വെനീസ് നഗരത്തിന്‍റെ ഒരു ഭാഗമായി മാറി.
ആറാം
നൂറ്റാണ്ടിനു മുമ്പ് റോമാക്കാരും അതിനു
ശേഷം ആള്‍ട്ടിനം ഒഡെര്‍സോ എന്നിവിടങ്ങളിലെ ആള്‍ക്കാരും താമസിച്ചു വന്നു. ഒരു
മീന്പിടുത്ത തുറമുഖമായും ഉപ്പുണ്ടാക്കുന്ന സ്ഥലമായും വ്യാപാരകേന്ദ്രമായും പ്രവര്‍ത്തിച്ചു. 11 ആം നൂറ്റാണ്ട് ആയപ്പോള്‍ ദ്വീപുകളുടെ
അധ:പതനം തുടങ്ങി. ദ്വീപിലെ താമസക്കാര്‍ ഡോര്‍സൊഡുറൊ എന്ന സ്ഥലത്തേക്ക്
കൂട്ടത്തോടെ മാറി താമസിച്ചു തുടങ്ങി. വെനീസിലെപ്പോലെ 15 ആം നൂറ്റാണ്ടു
മുതല്‍ ഇവിടെയുമൊരു ഭരണസമിതിയും
ഉണ്ടായിരുന്നു. പിന്നീട് ദ്വീപിന്‍റെ ഭരണം വെനീസിന്‍റെ കീഴില്‍ ആയി. കായലിലെ മറ്റു ദ്വീപുകള്‍ക്ക്
ഇല്ലായിരുന്നെങ്കിലും ഇവര്‍ക്ക് അവരുടേതായ
നാണയം വരെ ഉണ്ടായിരുന്നു.
രണ്ടാം
സഹസ്രാബ്ദത്തിന്‍റെ ആദ്യകാലത്ത് കമല്‍ഡോലീസ് എന്നറിയപ്പെട്ട ഒരു കൂട്ടം സന്യാസികള്‍ ഇവിടെ ഏകാന്ത വാസം തേടി
വന്നു. അവരാണിവിടെ സെന്‍റ് മൈക്കേലിന്‍റെ ആശ്റമം ഉണ്ടാക്കിയത്. ഈ ആശ്റമം നല്ലൊരു വിജ്ഞാന കേന്ദ്രവും അച്ചടി കേന്ദ്രവും ആയി മാറി. ഫ്റാ മൌറോ എന്ന ഭൂമാപ്പുണ്ടാക്കുന്നയാള്‍ ഉണ്ടാക്കിയ
ഭൂപടങ്ങള്‍ യുറോപ്പിന്‍റെ
പര്യവേക്ഷണത്തിനു വളരെ ഉപകാരപ്രദമായി. 1810 ല്‍ അവിടത്തെ
ആശ്രമം നെപ്പോളിയന്‍റെ പട്ടാളക്കാര്‍
ഇറ്റാലിയന്‍ ഉപദ്വീപ് കീഴടക്കിയപ്പോള്‍ ഫ്രെഞ്ച് പട്ടാളക്കാര്‍ പൂട്ടിച്ചു. 1814 ല്‍
അവിടെനിന്ന് സന്യാസിമാരെ ഓടിച്ചു. തുടര്‍ന്ന് അവിടത്തെ
വലിയ മൈതാനം വെനീസിലെ ഏറ്റവുംവലിയ
വ്യാപാര സമുച്ചയം ആയി മാറി.
1291ല്‍ വെനീസിലെ ഗ്ലാസ്സ് നിര്‍മ്മാതാക്കള്‍ എല്ലാം
മുറാനാ ദ്വീപിലേക്ക് താമസം മാറ്റി. അടുത്ത
ശതാബ്ദത്തില്‍ കൂടുതലായി കയറ്റുമതി
തുടങ്ങി. സ്ഫടിക മുത്തുക്കളും
കണ്ണാടികളും ആണ് അവിടെ ഉണ്ടാക്കി വന്നത്. ദ്വീപിന്‍റെ പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്തു. അവന്ത്യൂറിന്‍
ഗ്ലാസ് എന്ന പേരില്‍ ഒരു പ്രത്യേക തരം
ഗ്ലാസ്സ് അവിടെ ഉണ്ടാക്കുകയും ചെയ്തു. മുറാനൊ അങ്ങനെ യൂറോപ്പിലെ ഏറ്റവും വലിയ
ഗ്ലാസ്സ് നിര്‍മ്മാണ കേന്ദ്രം
ആകുകയും ചെയ്തു. ബഹുശാഖാവിളക്കുകളുടെ( chandeliers.) നിര്‍മ്മാണവും തുടങ്ങി. 18 ആം നൂറ്റാണ്ടിന്‍റെ
അവസാനം ഗ്ലാസ്സ് നിര്‍മ്മാണം പൊതുവെ കുറഞ്ഞു വന്നു എങ്കിലും ഇപ്പോഴും ദ്വീപിലെ പ്രധാന
വ്യവസായമായി തുടരുന്നുണ്ട്.
15
ആം നൂറ്റാണ്ടില്‍ ദ്വീപ് വെനീസുകാരുടെ അവധിദിനസങ്കേതങ്ങളായി. കൊട്ടാരങ്ങളും
നിര്‍മ്മിക്കപ്പെട്ടു. ഇവയും പിന്നീട്
കുറഞ്ഞു വന്നു. ഗ്രാമ പ്രദേശങ്ങള്‍ ഓര്‍ച്ചാര്‍ഡ് ,
സസ്യ വര്‍ഗങ്ങളുടേയും മറ്റും വളര്‍ത്തു കേന്ദ്രമായി. കൂടുതല്‍ വീടുകളും നിര്‍മ്മിക്കപ്പെട്ടു.
ദ്വീപിലെ പ്രധാന
കാഴ്ചകള്‍ സാന്‍റാ മറിയായുടെ പള്ളിയും
അവിടത്തെ 12 നൂറ്റാണ്ടില്‍ ഉണ്ടാക്കിയ
ബൈസന്‍റൈന്‍ തറയോടുകളും , സെന്‍റ് ഡോനാസ്
നശിപ്പിച്ച ഡ്റാഗണിന്‍റെ അസ്ഥികള്‍
സൂക്ഷിച്ച കെട്ടിടം, ബാലറിന്‍ കുടുംബം
നിര്‍മ്മിച്ച ചാപ്പല്‍ എന്നിവയാണ്. ഇവിടെ
ജിയോവന്നി ബെല്ലിനിയുടെ ചില കലാസൃഷ്ടികള്‍
ഉണ്ട്. സ്ഫടികത്തില്‍ നിര്‍മ്മിച്ച
പലതരം കലാരൂപങ്ങളില്‍ ചിലതൊക്കെ ഇപ്പോഴും ഉണ്ടാക്കുന്നുണ്ട് . ഇത്തരം ചിലവ
മുറാനോ മ്യൂസിയത്തില്‍ കാണാനുണ്ട്.
ഞങ്ങള്‍ക്ക് ദ്വീപു കാണാന്‍ ഏതാണ്ട്
മൂന്നു മണിക്കൂറ് നീണ്ട ഒരു ബോട്ടു യാത്ര
ആയിരുന്നു. കൂടുതല്‍ സമയം ബോട്ടില്‍ തന്നെ
ഇരുന്നു. വെനീസിലെ കപ്പല്‍ നിര്‍മ്മാണശാലയും മറ്റൂം
അവരുടെ കമന്‍ററിയില്‍ നിന്നു
മനസ്സിലായി, അതിനു
ശേഷം ഒരു ജെട്ടിയില്‍ അടുത്തു. അവിടെ
ഒരു ഗ്ലാസ് ഫാക്ടറിയില്‍ കൂട്ടിക്കൊണ്ടുപോയി ഉരുകിയ
ഗ്ലാസ്സില്‍ നിന്നു ചില കലാരൂപങ്ങള്‍ ഉണ്ടാക്കുന്നത് കാണിച്ചു
തന്നു. ഇതിനിടക്കു പറഞ്ഞു കൊള്ളട്ടെ. ജര്‍മ്മനിയിലും ഗ്ലാസ്സില്‍ കലാരൂപം ഉണ്ടാക്കുന ആള്‍ക്കാര്‍ ഉണ്ട്. ഞങ്ങള്‍ ആദ്യത്തെ യൂറോപ്പ് ടൂറില്‍ ബ്ലാക്
ഫോറെസ്റ്റ് എന്ന മേഖലയില്‍ കൂടി കുക്കു
ക്ലോക്കുകള്‍ ഉണ്ടാക്കുന്നയിടത്ത് എത്തിയപ്പൊള്‍
അവിടെ ഇത്തരം ഉരുകിയ ഗ്ലാസ്സ്
കൊണ്ട് കലാരൂപങ്ങള്‍ ഉണ്ടാക്കുന്നതു കാണിക്കുകകയുണ്ടായി.. അതു
പോലെ അമേരിക്കയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാ ശാലയില്‍ ഒരു വലിയ
ഗ്ലാസ്സ് മ്യുസിയവും കണ്ടിരുന്നു. ജര്‍മ്മനിയില്‍ നിന്നു
വന്ന മൂന്നു തലമുറകളിലെ കലാകാരന്മാര്‍ ഘട്ടം ഘട്ടമായി ഉണ്ടാക്കിയ കലാരൂപങ്ങളൂടെ
ശേഖരം ആയിരുന്നു ആ മ്യൂസിയം.
രണ്ട് വലിയ നിലകളില്‍ ആയി
ഗ്ലാസ്സില്‍ ഉണ്ടാക്കിയ പൂക്കള്‍
വള്ളിച്ചെടികള്‍ എന്നിങ്ങനെ അത്യപൂര്‍വമായ സ്ഫടിക
കലാരൂപങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ഗ്ലാസ് ഫാക്ടറിയില്‍
നിന്നിറങ്ങി അവിടത്തെ ഒരു പുരാതനമായ
പള്ളിയുടെയും മറ്റും ചില ഭാഗങ്ങള്‍ കണ്ടു.
ഏതായാലും മക്കള്‍ക്ക്
ബോട്ടു യാത്ര വളരെ ഇഷ്ടമായി , ഞങ്ങള്‍ക്കും .
ബോട്ടു യാത്രയുടെ വിഡിയോ എന്‍റെ
യുറ്റ്യൂബ് ചാനലില്‍ ഉണ്ട്. ലിങ്ക്
അവസാനം കൊടുക്കാം . താല്‍പര്യം
ഉള്ളവര്‍ക്ക് കാണാം. കാണുന്നവര്‍
ചാനലിനു സബ്സ്രൈബ് ചെയ്യാന്‍ മടിക്കരുത്. നിങ്ങള്‍ക്ക് ചിലവൊന്നുമില്ല.
യുറ്റൂബര്‍ക്ക് പ്രോത്സാഹനം ആവും കൂടുതല്‍ ആള്‍ക്കാര്‍ സബ് സ്ക്രൈബ്
ചെയ്താല്‍.

































Comments
Post a Comment