Posts

26.കോമൊ തടാകം

Image
  ഇറ്റലിയിലേ  വലിപ്പത്തില്‍ മൂന്നാമത്തെ തടാകമാണ് കോമോ തടാകം. ലാറിയോ തടാകം എന്നും   ഇതിനു  പേരുണ്ട്. ആല്‍പ്സ് പര്‍വതത്തിന്‍റെ താഴ്വാരത്തില്‍  സ്ഥിതി ചെയ്യുന്ന ഈ തടാകം  പ്രകൃതിഭംഗി കൊണ്ട്   വളരെ  അനുഗൃഹീതമാണ്.  കമഴ്ത്തി വെച്ച   ഇങ്ലീഷ് ഭാഷയിലെ  Y  എന്ന  ആകൃതിയിലുള്ള  ഈ തടാകത്തിലെ  ജലം ഹിമനദികള്‍   ഉരുകി ഉണ്ടായതാണ്. പുരാതനമായ  അഡ്ഡ  നദിയുടെ  ഭാഗം  ആണ്  ഇതെന്നു  കണക്കാക്കപ്പെടുന്നു. ഈ  നദിയുടെ  ദക്ഷിണ ഭാഗത്തെ   ശാഖകളുടെ അവസാന ഭാഗത്ത് ഉള്ള രണ്ടു നഗരങ്ങളാണ്കോമോയും ലെക്കൊയും. ഇതിനു രണ്ടിനും     മദ്ധ്യഭാഗത്താണ് ബെല്ലാഗിയോ   എന്ന നഗരവും . ഉത്തര  ഇറ്റലിയുടെ ലൊംബാര്‍ഡി  എന്ന മേഖലയിലാണ്  ഈ  തടാകം. വളരെ  തിരക്കേറിയ ഒരു സുഖവാസ  സ്ഥലം ആയി ധാരാളം സഞ്ചാരികള്‍   ഇവിടെ  വന്നു  പോകുന്നു. നവോത്ഥാന  ശില്‍പ്പകലയില്‍ നിര്‍മ്മിവച്ച വീടുകളും  ഒരു തുരങ്കത്തില്‍ കൂടിയുള്ള  യാത്രയും   ഇവിടെ  വരുന്നവര്‍ക്ക് പ്രത്യേക അനുഭവം  ആയി തീരുന്നു. സമുദ്രനിരപ്പില്‍  നിന്ന് 198 മീ  ഉയരത്തില്‍ 146 ച . കി , മീ , വിസ്തീര്‍ണ്ണവും  46 കി മീ  നീളവും  ഉള്ള തടാകമാണിത്.  ശുദ്ധജല  തടാകത്തില്‍ വളരുന്ന മത്സ്യങ്ങള്‍ ഇവിടെ  ധാരാളം ഉണ്ട്.

25. മിലാന്‍ കത്തീഡ്രല്‍

Image
  ഇറ്റലിയിലെ ഏറ്റവും   വലിയ   പള്ളി , ലോകത്തിലെ   തന്നെ   നാലാമത്തെയൊ   അഞ്ചാമത്തെയൊ സ്ഥാനത്തു   നില്‍ക്കുന്ന   പള്ളിയാണ്   മിലാന്‍ കത്തീഡ്റല്‍ . മിലാന്‍ നഗരത്തിന്‍റെ   കേന്ദ്രത്തില്‍   തന്നെ   പ്രധാനപ്പെട്ട   റോഡുകള്‍ കൂടുന്ന സന്ധിയില്‍ നിലനില്‍ക്കുന്ന   ഈ ആരാധനാലയം 1386 ല്‍    പണി തുടങ്ങിയതാണ്. അന്നത്തെ   ആര്‍ച് ബിഷപ്പ് അന്‍റോണിയോ ഡ സലുസ്സോ ആണ്   ഇതിനു    തുടക്കം ഇട്ടത്. എന്നാല്‍   പല ഘട്ടത്തിലും    നിര്‍മ്മാണം തടസ്സപ്പെട്ട് ഏതാണ്ട്   1965 ല്‍ ആണ്   അതിന്‍റെ   പണി തീര്‍ന്നു എന്ന   പ്രഖ്യാപനം ഉണ്ടായത്. ഫ്രെഞ്ച്   ഗോഥിക്    ശില്‍പ്പകലയാണ്     ഇവിടെ   മുമ്പില്‍ നില്‍ക്കുന്നത്. 600   വര്‍ഷം    കൊണ്ട് പണി തീര്‍ത്ത   ഈ പള്ളിക്ക്   വലിപ്പം കൊണ്ട്   മാത്രമല്ല   മറ്റു പല പ്രത്യേകതകളും   ഉണ്ട്. മിലാന്‍   റെയില്‍വേ   സ്റ്റേഷനില്‍   നിന്നും   4 കി മീ   മാത്രം   ദൂരമേ ഈ   പള്ളിയിലേക്കുള്ളു ,   ഞങ്ങള്‍ക്ക്    മിലാന്‍    നഗരത്തില്‍   താമസിക്കാന്‍   പരിപാടി    ഇല്ലാതിരുന്നതു കൊണ്ട്    കയ്യിലുള്ള   ലഗേജ്   വെക്കാന്‍   ഒരിടം   അന്വേഷിച്ചു    കണ്ടു   പിടിച്ചു ,   ഒരു ഇടത്തരം   റെസ്റ്റോറന്‍റില്‍ മോശ

24.വെനീസില്‍ നിന്ന് മിലാനിലേക്ക്

Image
  അങ്ങനെ    ഞങ്ങളുടെ   റോം   കഴിഞ്ഞ് വെനീസിലേയും കാഴ്ചകള്‍ അവസാനിപ്പിക്കാന്‍ സമയമായി. ഞങ്ങളുടെ അടുത്ത   സന്ദര്‍ശന   സ്ഥലം    ഉത്തര   ഇറ്റലിയിലെ മിലാന്‍    എന്ന നഗരം   ആയിരുന്നു. മിലാന്‍   നഗരത്തിലെ   പ്രധാനപ്പെട്ട   ഒരു   പള്ളിയും   കുറച്ചു   ദൂരെയുള്ള ഒരു    തടാകവും ആയിരുന്നു   ലക്ഷ്യം.   റോമില്‍    നിന്ന് വെനീസിലേക്ക്   വന്നത്   പോലെ   റെയില്‍    മാര്‍ഗം തന്നെ   ആയിരുന്നു സ്വീകാര്യം .   വെനീസില്‍   നിന്ന്    മിലാനിലേക്കുള്ള ദൂരം   173   മൈല്‍   ആണ്. 2 മണിക്കൂര്‍ 30   മിനുട്ടു   കൊണ്ട് അവിടെ എത്തുന്ന ട്റെയിനുകള്‍ ഉണ്ട്. സാധാരണ    ആഴ്ചദിവസങ്ങളില്‍   42 ട്രെയിനുകള്‍   ഈ റൂട്ടില്‍ ഓടുന്നുണ്ടത്രെ. രാവിലെ   തന്നെ പ്രാതലും   മറ്റും കഴിച്ച്   ഫ്ലാറ്റിന്‍റെ   താക്കോലും ഏല്‍പ്പിച്ച്    ഞങ്ങള്‍    റെയില്വേ സ്റ്റേഷനിലേക്ക്   ലഗ്ഗെജുമായി   പുറപ്പെട്ടു. രാവിലെ   ആയതു കൊണ്ടൊ    മറ്റോ ആണെന്ന് തോന്നുന്നു   സ്റ്റേഷനില്‍   സാമാന്യം നല്ല തിരക്കുണ്ടായിരുന്നു ,   എങ്കിലും   വലിയ   ബുദ്ധിമുട്ടു കൂടാതെ ഞങ്ങളുടെ ട്രെയിന്‍    കണ്ടു പിടിച്ച്    ഞങ്ങളുടെ   സീറ്റില്‍ എത്തി   പതിവുപോലെ വണ്ടിയില്‍   വൈഫി   ഉള്